തുലാം രാശിക്കാര്‍ ശ്രദ്ധിക്കണം, അപ്രതീക്ഷിത അപകടങ്ങള്‍, 2016 ഡിസംബറിലെ ജ്യോതിഷ കലണ്ടര്‍!!

  • Posted By: Thanmaya
Subscribe to Oneindia Malayalam

ഡിസംബര്‍ മാസത്തെ രാശിഫലം നിങ്ങള്‍ക്ക് എങ്ങനെയുണ്ടെന്ന് അറിയാം. തുലാംരാശിക്കാര്‍ക്ക് പ്രണയസാഫല്യത്തിനും വിവാഹത്തിനും ശുഭം. എന്നാല്‍ അപ്രതീക്ഷിതമായി അപകടങ്ങള്‍ സംഭവിക്കാനും ഇടയുണ്ട്.

ഇടവം രാശിയില്‍പ്പെട്ടവര്‍ക്ക് ധനപരമായി ഒത്തിരി നേട്ടങ്ങള്‍ വന്നു ചേരും. അത് വേണ്ടത് പോലെ ചെയ്യണമെന്ന് മാത്രം. കൂടാതെ ഗൃഹപ്രവേശത്തിന് ഉത്തമമാണ്. 2016 ഡിസംബറിലെ ജ്യോതിഷം കലണ്ടര്‍, രാശി എങ്ങനെയെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ..

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് 1,4,18,21 തിയതികള്‍ വിവാഹകാര്യങ്ങള്‍ക്ക് ഏറ്റവും ഉത്തമം. ഗൃഹപ്രവേശത്തിന് ഉത്തമം 7,28 തിയതികള്‍ കൂടാതെ വീട് വില്‍ക്കാനും വാങ്ങാനും ഏറെ നല്ലത്. എന്നാല്‍ അപ്രതീക്ഷതമായി അപകടം കടന്ന് വരാന്‍ സാധ്യതയുണ്ട്(12). 8,10,24 തിയതികളില്‍ ഉദ്ദേശിക്കുന്ന വിഷയങ്ങളില്‍ ഭാഗ്യം വന്ന് ചേരും. സാമ്പത്തികമായി അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. 9,17,27 ചില ദുഃഖ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. മാസാവസനാത്തോടെ സന്തോഷ കാര്യങ്ങള്‍ വന്നു ചേരും.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ധനനസമ്പാദനത്തിന് ഏറ്റവും അനുയോജ്യം 1,11 തിയതികള്‍. ഗൃഹപ്രവേശനത്തിന് ഈ മാസം 2 ഉത്തമം. വീട് വില്‍ക്കുക വാങ്ങുക തുടങ്ങിയ കാര്യങ്ങളില്‍. ഇടവരാശിക്കാര്‍ക്ക് വിവാഹത്തിനും പ്രണയസാക്ഷാത്കാരത്തിനും ഏറ്റവും ഉചിതമാണ് ഈ മാസം. 3,7,19,21,25,31 തിയതികള്‍ അനിയോജ്യം. ഭാഗ്യങ്ങള്‍ വന്ന് ചേരും. മനസില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ തടസമില്ലാതെ നടക്കും(5,17,28 തിയതികള്‍ അനുയോജ്യം). അപ്രതീക്ഷിതം അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്(15).

മിഥുനം രാശി

മിഥുനം രാശി

സന്തോഷം തോന്നുന്ന കാര്യങ്ങള്‍ കേള്‍ക്കും 3,11,21,28 തിയതികള്‍. മംഗള കാര്യങ്ങള്‍ക്ക് 10,23,27 തിയതികള്‍ ഉത്തമം. 2,5 ചില സങ്കട വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരും. 12,30 തിയതി ധനപരമായ മുന്നേറ്റക്കങ്ങള്‍ ഉണ്ടാകും. 7,16,19 തിയതികളില്‍ ഭാഗ്യം വരും. ഉദ്ദേശിക്കുന്ന വിഷയങ്ങളില്‍ ഭാഗ്യം വന്ന് ചേരും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഈ രാശിയില്‍ ജനിച്ചവര്‍ക്ക് പ്രതികൂലമായ ദിവസങ്ങളാണ് ഈ മാസത്തില്‍. 10,12,22 പ്രതികൂല ദിവസങ്ങളാണ് ഇതൊക്കെ. അപ്രതീക്ഷിതമായി അപകടങ്ങള്‍ വന്ന് ചേരും. (20,24,25) രോഗങ്ങള്‍ വരാനുള്ള സാധ്യയുണ്ട്. 5,26,30 തിയ്യതികള്‍ മംഗള കാര്യങ്ങള്‍ക്ക് നല്ലതാണ്. ഡിസംബര്‍ ഒന്ന് ഗൃഹപ്രവേശത്തിന് ഉത്തമം, വീട് വാങ്ങാനും വില്‍ക്കാനും അനിയോജ്യമായ ദിവസം.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസം സമ്മിശ്ര ഫലമാണ്. 3,11,21 തിയതികളില്‍ ലാഭമുള്ള കാര്യങ്ങള്‍ വന്ന് ചേരും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് അനിയോജ്യമായ ദിവസങ്ങള്‍. 4,18 മംഗളകാര്യങ്ങള്‍ക്ക് ഉത്തമം. 11,26 ഭാഗ്യ ദിനങ്ങളാണ്. ഉദ്ദേശിച്ച കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തും. 10 പ്രതികൂല ദിവസങ്ങളാണ്. 29 പരമായ കാര്യങ്ങള്‍ക്ക് ഏറ്റവും അനിയോജ്യം.

 കന്നി

കന്നി

കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ഈ സമ്മിശ്രഫലമാണ് കാണുന്നത്. 7,9,17 തിയ്യതികള്‍ മംഗളകാര്യങ്ങള്‍ക്ക് ഉത്തമം. 5,24,28 വിഷമതകള്‍ വരാന്‍ സാധ്യതയുണ്ട്. 2,18,26 സന്തോഷമുള്ള കാര്യങ്ങള്‍ വന്ന് ചേരും. 21 അനുകൂലമായ ദിവസമാണ്. ഉദ്ദേശിച്ച വിഷയങ്ങള്‍ തടസമില്ലാതെ നടക്കും. 15 ഗൃഹപ്രവേശത്തിന് ഉത്തമം.

തുലാം

തുലാം

തുലാം രാശിയില്‍ പിറന്നവര്‍ക്ക് അധികവും ദോഷഫലങ്ങളാണ്. 1,3,9,18,21 പ്രതികൂല ദിവസങ്ങള്‍. 17,27 പ്രണയസാഫല്യത്തിനും മംഗളകാര്യങ്ങള്‍ക്ക് ഉത്തമ ദിവസങ്ങള്‍. 25 അപ്രതീക്ഷിത അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. 13,21 അനുകൂല ദിവസങ്ങള്‍. ഉദ്ദേശിച്ച വിഷയങ്ങളില്‍ ഭാഗ്യം വന്ന് ചേരും.

 വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് വിവാഹത്തിനും പ്രണയസാഫല്യത്തിനും ഡിസംബറില്‍ ഉത്തമം. 4,14,22,24,30 അനിയോജ്യ ദിവസങ്ങള്‍. 2,18 ഗൃഹപ്രവേശത്തിന് ഉത്തമം. 8,11,26 സന്തോഷകരമായ കാര്യങ്ങള്‍ വന്ന് ചേരും. 17 അപ്രതീക്ഷിത അപകടങ്ങള്‍ വന്ന് ചേരും. ഉദ്ദേശകാര്യ വിജയത്തിന് 3 ഉത്തമ ദിനം.

 ധനു രാശി

ധനു രാശി

ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ഡിസംബറില്‍ ദുഃഖകരമായ കാര്യങ്ങളാണ് ഏറെ. അതേ സമയം പ്രണയസാഫല്യത്തിനും വിവാഹത്തിനും ഉത്തമവുമാണ്. 1,9,11,18 അതിനുള്ള അനിയോജ്യമായ ദിവസങ്ങളാണ്. 7,8 തിയ്യതികള്‍ ഗൃഹപ്രവേശത്തിന് ഗുണം ചെയ്യും. 4,24 ധനസമ്പാദനത്തിന് ഏറെ ഗുണം ചെയ്യുന്ന ദിവസം.

മകരം രാശി

മകരം രാശി

മകരം രാശിയില്‍ പിറന്നവര്‍ക്ക് ഈ മാസത്തില്‍ ദോഷ ഫലങ്ങളാണ്. 6,8,11,17,19 ദുഃഖകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. മംഗളകാര്യങ്ങള്‍ക്കും പ്രണയ സാഫല്യത്തിനും 3,23 തിയ്യതി ഉത്തമം. 2,30 തിയ്യതികള്‍ ധന സമ്പാദനത്തിന് ഉത്തമം. 10,7, ഗൃഹ പ്രവേശത്തിന് ഉത്തമം. വീട് വാങ്ങാനും വില്‍ക്കാനും അനിയോജ്യമായ ദിവസങ്ങള്‍.

കുംഭം രാശി

കുംഭം രാശി

സമ്മിശ്രഫലങ്ങളാണ് കാണുന്നത്. 2,4,26 മംഗള കാര്യങ്ങള്‍ക്കും പ്രണയസാഫല്യത്തിനും ഉത്തമം. 3,6,10,18 ദുഃഖകരമായ വാര്‍ത്തകള്‍ വരാനിടയുണ്ട്. 13,23 ഗൃഹപ്രവേശത്തിന് ഉത്തമം. 28 ധനപരമായ കാര്യങ്ങളില്‍ നേട്ടമുണ്ടാകും. 20 അപ്രതീക്ഷിതമായ അപകടങ്ങള്‍ സംഭവിക്കും.

മീനം രാശി

മീനം രാശി

മീനം രാശിയില്‍ ജനിച്ചവര്‍ക്ക് ഉദ്ദേശിച്ച കാര്യങ്ങള്‍ തടസം കൂടാതെ നടക്കും(12,21,25). ധനപരമായ കാര്യങ്ങളില്‍ നേട്ടം(1,28) അതിനുള്ള അനുകൂലമായ ദിവസങ്ങളാണ്. വിവാഹത്തിന് 4,9,19,24 ദിവസങ്ങള്‍ അനിയോജ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
December 2016 astro calendar.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്