പ്രശ്‌നങ്ങളുടെയും ക്ലേശങ്ങളുടെയും നടുവില്‍ ഭക്തമനസ്സുകള്‍ക്ക് ആശ്വാസകരമായ് മണ്ഡലകാലം

  • Posted By:
Subscribe to Oneindia Malayalam

മണ്ഡലവ്രതകാലം തുടങ്ങി. തിരക്കേറിയ ജീവിതത്തിലെ വിവിധങ്ങളായ പ്രശ്‌നങ്ങളുടെയും ക്ലേശങ്ങളുടെയും നടുവില്‍ ഭക്തമനസ്സുകള്‍ക്ക് ആശ്വാസകരമായ ഒരു കാലഘട്ടമായി ഇതു മാറുന്നു. വിവിധ ക്ഷേത്രങ്ങളിലെ തീര്‍ത്ഥാടനങ്ങളും ഉത്സവങ്ങളും മറ്റ് ആചാരങ്ങളുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള ഈ കാലഘട്ടത്തിന്റെ ജ്യോതിശാസ്ത്രപരമായ പ്രാധാന്യമെന്തെന്നു നോക്കാം.
സൂര്യന്‍ ഹേമന്തഋതുവിലേക്കു സംക്രമിക്കുന്നതിനു മുന്‍പുള്ള ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. അതിലെ ഒരു ബിന്ദുവിലാണ് വൃശ്ചികപുലരി വന്നു ചേരുന്നത്. നീണ്ടു നിന്ന വര്‍ഷകാലത്തിനും തുലാവര്‍ഷത്തിനും ശേഷം മഞ്ഞിന്റെ പുതപ്പ് ഭൂമിയെ മൂടുന്ന കാലം. ആകാശവിദൂരതയില്‍ കുത്തുകള്‍ പോലെ കാണപ്പെടുന്ന നക്ഷത്രബിന്ദുക്കള്‍ തമ്മില്‍ ചേര്‍ത്ത് ഒരു വര വരച്ചാല്‍ അത് ഒരു തേള്‍ ആകൃതിയില്‍ കാണപ്പെടുന്ന ഒരു ഭാഗമുണ്ട്. അതാണ് വൃശ്ചിക (Scorpio) എന്നറിയപ്പെടുന്ന രാശി മേഖല. സൂര്യന്‍ അതിലേക്കു പ്രവേശിക്കുന്നതോടെ രശ്മികള്‍ ചായുവാന്‍ തുടങ്ങുന്നു. അതോടെ, തണുപ്പിന്റെ കാലഘട്ടമാകുന്നു.

ജ്യോതിഷപരമായ ആദിത്യന്റെ രാശിമാറ്റം എല്ലാവര്‍ക്കും ഗുണം ചെയ്യും. ചൊവ്വയും പൊതുവെ ഗുണാധിക്യം ചെയ്യുന്ന കാലഘട്ടമാകുന്നു. ഗ്രഹങ്ങള്‍ ചെയ്യുന്ന ദോഷഫലങ്ങള്‍ കുറയുകയും ഗുണഫലങ്ങള്‍ കൂടുകയും ചെയ്യുന്ന കാലഘട്ടമാണ് മണ്ഡലവ്രതകാലം. ഗ്രഹദോഷ പരിഹാരത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ ഗുണകരമാകുന്ന കാലവും കൂടിയാണ്. അനുഷ്ഠാനങ്ങള്‍ക്കും വഴിപാടുകള്‍ക്കും കൂടുതല്‍ ഫലം ലഭിക്കുന്ന കാലമാണ്. വാസ്തുദോഷങ്ങളുടെ ശക്തി കുറയുന്ന കാലഘട്ടവും ആകുന്നു. എല്ലാവിധ ഭക്തിയാരാധനകളും കൂടുതല്‍ ഗുണം ചെയ്യുന്ന കാലമാണ്. അതുകൊണ്ടുതന്നെ വ്യാപകമായി ആരാധനകളും അനുഷ്ഠാനങ്ങളും വര്‍ദ്ധിക്കുകയും മനുഷ്യമനസ്സുകളില്‍ പൊതുവെ ആശ്വാസവും സന്തോഷവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.

sabarimala

അശ്വതി, ഭരണി, കാര്‍ത്തിക നാളുകാര്‍ക്ക് ഈ മണ്ഡലകാലം വളരെ ഗുണ ഫലങ്ങള്‍ നല്‍കും. മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും. രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം നാളുകാര്‍ക്ക് തികച്ചും ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അതീവ ഗുണപ്രദം. ജീവിതത്തില്‍ പുരോഗതിയുണ്ടാകും. ധനസമൃദ്ധി നേടും. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ദ്ധിക്കും. ഒരു സിദ്ധിവിനായകപൂജ നടത്തുന്നത് ഉത്തമം. പൂയം, ആയില്യം നാളുകാര്‍ക്ക് ഗുണദോഷ സമ്മിശ്രം. ധനനഷ്ടങ്ങള്‍ വരാം. അനാരോഗ്യം അലട്ടും. യാത്രാക്ലേശവും പല കാര്യങ്ങള്‍ക്കും തടസ്സവും കാണുന്നു. പരിഹാരമായി ഒരു നവഗ്രഹശാന്തി നടത്തുന്നത് ഉത്തമം. പൂരം, ഉത്രം നാളുകാര്‍ക്ക് കാര്യതടസ്സം ഉണ്ടാകുമെങ്കിലും അതിനെ തരണം ചെയ്യാന്‍ കഴിയും. ധനപരമായ നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. സുഹൃത്തുക്കളുമായി അകല്‍ച്ചയുണ്ടാകും. മഹാശനീശ്വരശാന്തി നടത്തുക. അത്തം, ചിത്തിര, ചോതി, വിശാഖം മുക്കാല്‍ ഭാഗക്കാര്‍ക്ക് ഗുണദോഷസമ്മിശ്രമാണ്. ചില അപൂര്‍വ്വങ്ങളായ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. സത്യനാരായണപൂജ നടത്തുക. അനിഴം, കേട്ട നാളുകാര്‍ക്ക് സര്‍വ്വകാര്യതടസ്സമുണ്ടാകും.

sabarimala2

ധനനഷ്ടം, ഇച്ഛാഭംഗം, മനഃക്ലേശം, അലച്ചില്‍, രോഗദുരിതങ്ങള്‍ ഇവ കാണുന്നു. മഹാസഞ്ജീവനി പൂജ നടത്തേണ്ടത് ആവശ്യമാണ്. മൂലം, പൂരാടം, ഉത്രാടം ഇവര്‍ക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. ധനസമൃദ്ധിയുണ്ടാകും. വിദേശ തൊഴില്‍ ലഭിക്കും. പൊതുവെ കുടുംബപരമായ സന്തോഷങ്ങള്‍ വര്‍ധിക്കും. ഭാഗ്യവര്‍ദ്ധനവിനായി അമദമണി ലോക്കറ്റ് ധരിക്കുക. തിരുവോണം, അവിട്ടം നാളുകാര്‍ക്ക് ഗുണദോഷ സമ്മിശ്രഫലം വരും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. എന്നാല്‍ ആരോഗ്യപരമായ അസ്വസ്ഥതകള്‍ ഉണ്ടാകാം. മഹാശനീശ്വര ശാന്തി ചെയ്യണം. ചതയം, പൂരുരുട്ടാതി നാളുകാര്‍ക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും.

sabarimala

സാമ്പത്തികമായി പല നേട്ടങ്ങളും ഉണ്ടാകുന്നതിന്റെ സൂചനയുണ്ട്. വെണ്‍പത്മരാഗം ധരിക്കുക. ഉതൃട്ടാതി, രേവതി നാളുകാര്‍ക്ക് കാര്യതടസ്സങ്ങള്‍ വര്‍ദ്ധിക്കും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. അനാരോഗ്യം ബാധിക്കാം. സ്വസ്ഥതക്കുറവുകള്‍ ഉണ്ടാകും. ശനീശ്വരശാന്തി നടത്തേണ്ടത് ആവശ്യമാണ്. സമുദ്രനീലം ധരിക്കുന്നതും ഉത്തമം.മണ്ഡലകാല ഋതു സംക്രമണഫലങ്ങള്‍ ഇവിടെ ചുരുക്കി പറഞ്ഞതാണ്. മറ്റു ഗ്രഹ-രാശി ഫലങ്ങളുമായി ചേര്‍ന്ന് വരുമ്പോള്‍ ചില വ്യതിയാനങ്ങള്‍ അനുഭവപ്പെട്ടേയ്ക്കാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Famous astrologer Anil perunna about Mandalarithu Samkramam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്