Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് സാലറി ഹൈക്ക് ഉറപ്പ്; പ്രമോഷനും സാധ്യത തെളിയുന്നു! വരുമാനം കുത്തനെ കുതിച്ചുയരും

ഭാരതീയ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി വരിക.

അങ്ങനെ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അത്തരത്തിലൊരു യോഗമാണ് ഗജകേസരി യോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്ന് തന്നെയാണ്.

gajakesariyogam

നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന രാജയോഗം കൂടിയാണിത്. എന്തെന്നാൽ ഏതൊക്കെ രാശികളെയാണോ ഇത് സ്വാധീനിക്കുന്നത്, അവർക്ക് എല്ലാ തരത്തിലും ജീവിതത്തിൽ മുന്നേറ്റം ഉറപ്പാവും. അവരുടെ ജീവിതം മറ്റൊരു തലത്തിലേക്ക് ഉയരുമെന്നും പറയപ്പെടുന്നു. ഇക്കുറി ഗജകേസരി യോഗത്തിന് കാരണമാവുന്നത് വ്യാഴത്തിന്റെ ചില മാറ്റങ്ങളാണ്.

സാധാരണഗതിയിൽ ഒരു രാശിയിൽ ഏകദേശം ഒരു വർഷത്തേക്ക് ആണ് വ്യാഴം നിൽക്കാറുള്ളത്. എങ്കിലും ഈ വർഷം മിഥുന രാശിയിൽ പ്രവേശിക്കുമ്പോൾ വ്യാഴം വേഗത്തിൽ നീങ്ങും. തൽഫലമായി അത് ഒരു രാശിയിൽ തുടരുന്നതിന് പകരം രണ്ട് രാശികളിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുക. വ്യാഴം നിലവിൽ കർക്കടകത്തിലാണ് ഉള്ളത്. വ്യാഴം ഉച്ച രാശിയിൽ ആയിരിക്കുന്നത് ചിലർക്ക് പ്രത്യേക നേട്ടങ്ങൾ കൊണ്ടുവരും.

ഡിസംബർ 5 വരെ അത് ഈ രാശിയിൽ തുടരും. ഇതിനിടയിൽ ഒന്നോ അതിലധികമോ ഗ്രഹങ്ങളുമായി സംയോജിച്ച് ശുഭകരവും അശുഭകരവുമായ യോഗങ്ങൾ ഉണ്ടാവുകയും ചെയ്യും. വ്യാഴം ഇന്നലെ ചന്ദ്രനുമായി സംയോജിച്ച് ഗജകേസരി രാജയോഗം സൃഷ്‌ടിച്ചിരിക്കുകയാണ്. ഏകദേശം 54 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ രാജയോഗത്തിന് വലിയ പ്രാധാന്യമുണ്ട്. കൂടാതെ നല്ല മാറ്റങ്ങളും ചില രാശിക്കാർക്ക് നൽകും.

മേടം രാശി: ഗജകേസരി രാജയോഗം ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഉണ്ടാവുക. ഇവർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങളോ മുടങ്ങിയ ഒരു പദ്ധതിയിൽ വിജയമോ അനുഭവപ്പെടാൻ സാധ്യത.ഉണ്ടാവാൻ ഇടയുണ്ട്. ജോലിയിൽ ദീർഘകാലമായി നിലനിൽക്കുന്ന വെല്ലുവിളികൾ പരിഹരിക്കപ്പെടും. കൂടാതെ മേലുദ്യോഗസ്ഥർ നിങ്ങളുടെ ശ്രമങ്ങളെ എപ്പോഴും അഭിനന്ദിക്കും. ജോലിയിൽ പ്രമോഷനും സാലറി ഹൈക്കിനും സാധ്യതകൾ ഏറെയാണ്.

തുലാം രാശി: ഈ രാശിക്കാരുടെ ജാതകത്തിലെ പത്താം ഭാവത്തിലാണ് യോഗം രൂപം കൊള്ളുന്നത്. ഇക്കൂട്ടരുടെ കരിയറിലും ബിസിനസ്സിലും ഗണ്യമായ പുരോഗതി കൈവരിക്കാൻ സാധിക്കും. നിലവിൽ തൊഴിലില്ലാത്ത വ്യക്തികൾക്ക് അവർ ആഗ്രഹിക്കുന്ന ജോലി തന്നെ കണ്ടെത്താൻ കഴിയും. എഴുത്ത്, വിദ്യാഭ്യാസം, മാധ്യമം അല്ലെങ്കിൽ ആശയവിനിമയം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഏറ്റവും നല്ല സമയം ആയിരിക്കുമിത്. ജീവിതത്തിൽ എല്ലാ ആഗ്രഹങ്ങളും സഫലമാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും കൈവരും.

കർക്കടകം രാശി: വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം ഈ രാശിയിൽ ജനിച്ചവർക്ക് ഭാഗ്യത്തിന്റെയും വിജയത്തിന്റെയും നാളുകൾ സമ്മാനിക്കും. ഭാഗ്യം ഇവരുടെ പക്ഷത്തായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. നിങ്ങളുടെ പ്രശസ്‌തിയും സ്വാധീനവും വർധിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+