ശനിയുടെ രാശിമാറ്റം; ആപത്ത് കാലം: ശ്രദ്ധിക്കേണ്ടത് ഈ മൂന്ന് രാശിക്കാർ
ജ്യോതിഷ പ്രകാരം രണ്ടര വർഷത്തിനുശേഷം നാളെ (ഏപ്രിൽ 29)ശനി രാശി ചക്രം മാറാൻ പോകുന്നു. ഇത്തരത്തിൽ രാശി ചക്രം മാറുമ്പോൾ ചില രാശിക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണം.
ചിലർക്ക് ആപത്ത് കാലമാണ്. ശനി കുംഭ രാശിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ചില രാശിയിൽ ഉൾപ്പെട്ടവർക്ക് വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർ ആണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. മേടം,ചിങ്ങം,കന്നി എന്നീ രാശിക്കാരാണ് രാശി ചക്രം മാറുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടത്.
ഗ്രഹങ്ങളുടെ രാശി മാറ്റം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യ കാലം; ഗുണങ്ങൾ ഏറെ
മേടം: ശനി കുംഭ രാശിയിലേക്ക് പ്രവേശിക്കുമ്പോൾ മേടം രാശിക്കാർക്ക് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ ഏറെ സങ്കീർണ്ണ സമയത്തിലൂടെയാകും ഈ രാശിക്കാർ കടന്നു പോകുന്നത്.
മേടം രാശിയിൽ ഉൾപ്പെട്ടവർ നിയമപരമായ പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കും. ചിലപ്പോൾ കോടതിയിൽ പോകേണ്ട സാഹചര്യവും ഇതിന് കാരണമായി ഉണ്ടായേക്കാം. വിവാദങ്ങൾ ഉണ്ടാകുന്ന പല സാഹചര്യങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടായേക്കാം. നിത്യ ജീവിതത്തിൽ ചെലവ് കൂടും. ഇതിന് പുറമേ ചിലപ്പോൾ കടം വാങ്ങേണ്ട സാഹചര്യവും മേടം രാശിക്കാർക്ക് ഉണ്ടാകും. അതിനാൽ തന്നെ മേടം രാശിക്കാർ ഈ സമയത്ത് ശാന്തനാവുകയും ക്ഷമ കൈവിടാതെ നോക്കുകയും ചെയ്യണം.
ചിങ്ങം: ചിങ്ങ രാശിക്കാരുടെ ജോലിയിൽ ആയിരിക്കാം ശനി തടസ്സം ഉണ്ടാകുന്നത്. ഇക്കാരണത്താൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലികൾ എന്നത് കൃത്യമായി ആസൂത്രണം ചെയ്തു വേണം നടപ്പിലാക്കാൻ. ഇല്ലെങ്കിൽ പല തരത്തിലുള്ള നഷ്ടം ഈ രാശിക്കാർക്ക് സംഭവിക്കാം. ചിങ്ങ രാശിക്കാർ ദേഷ്യപ്പെടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ ദേഷ്യം കാണിച്ചാൽ അത് നിങ്ങളുടെ പ്രതിച്ഛായക്ക് പോലും കളങ്കം ഉണ്ടാകാൻ കാരണമാകും. ലക്ഷ്യം നേടുന്നതിൽ ശനിദേവൻ വെല്ലുവിളികൾ സൃഷ്ടിക്കും. തിന്മ ചെയ്യുന്നതിനും മറ്റുള്ളവർ പറയുന്നത് കേട്ട് പ്രവർത്തിക്കുന്നതും ഈ രാശിക്കാർക്ക് ദോഷം ചെയ്യാൻ ഏറെ സാധ്യതയുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ശാരീരിക ആരോഗ്യത്തിന് വേണ്ടിയാണ്. തന്റെ കുടുംബാംഗങ്ങളോട് സ്നേഹത്തോടെ പെരുമാറണം.
കന്നി : ഈ കാലയളവിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ട രാശിക്കാരാണ് കന്നി രാശിക്കാർ. ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ ആരോഗ്യം മോശമാകാൻ സാധ്യത കൂടുതലാണ്. അതിനാൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുന്നവർ ആണെങ്കിൽ ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഉണ്ടായേക്കാം. ഇത് തരണം ചെയ്ത് മുന്നോട്ടു പോണം. ആരോഗ്യത്തിലും ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നന്നായി ആലോചിച്ച് ആസൂത്രണം ചെയ്തു മുന്നോട്ടു പോണം.