അനുഷ്ക ഷെട്ടിക്ക് 4 ആഡംബര കാറുകള്‍; ഒരു സിനിമക്ക് 6 കോടി പ്രതിഫലം, താരത്തിന്റെ ആസ്തി അറിയാം
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ദേവസേന എന്ന ഒറ്റകഥാപാത്രത്തിലൂടെ രാജ്യത്തുടനീളം ആരാധകരെ സ്വന്തമാക്കിയ താരമാണ് അനുഷ്ക ഷെട്ടി. ബാഹുബലിക്ക് ശേഷം അപൂര്‍വമായി മാത്രമേ അനുഷ്ക അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഓരോ കഥാപാത്രം തിരഞ്ഞെടുക്കുന്നതിലും അതീവശ്രദ്ധ പുലര്‍ത്തുന്നുണ്ട് അനുഷ്ക. 1981 നവംബര്‍ ഏഴിന് മംഗലാപുരത്താണ് ജനനം.
സ്വീറ്റി ഷെട്ടി എന്ന പേര് സിനിമയിലെത്തിയ ശേഷം അനുഷ്ക ഷെട്ടി എന്ന് മാറ്റുകയായിരുന്നു. 2005ല്‍ സൂപ്പര്‍ എന്ന തെലുഗു ചിത്രത്തിലാണ് അനുഷ്ക ആദ്യമായി വേഷമിട്ടത്. നാഗാര്‍ജുന, പ്രഭാസ്, അല്ലു അര്ജുന്, റാണ ദുഗുബാട്ടി തുടങ്ങിയ പ്രമുഖ തെലുങ്ക് താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള അനുഷ്ക തമിഴ് ചിത്രങ്ങളിലും നിറസാന്നിധ്യമായിരുന്നു.

ദക്ഷിണ കന്നഡ ജില്ലയിലെ തുളു സംസാരിക്കുന്ന കുടുംബത്തിലെ അംഗമാണ് അനുഷ്ക. രണ്ട് സഹോദരന്മാരാണുള്ളത്. ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളജിലായിരുന്നു പഠനം. യോഗ പരിശീലക കൂടിയാണ് അനുഷ്ക. സ്വീറ്റി എന്ന പേര് സിനിമയിലെത്തിയപ്പോള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വേണ്ടിയാണ് അനുഷ്ക എന്ന് മാറ്റിയത്.
നായിക പ്രാധാന്യമുള്ള സിനിമകളെ ഗംഭീര വിജയമാക്കുന്ന നടി കൂടിയായ അനുഷ്ക അഭിനയിച്ച മിക്ക സിനിമകളും ഹിറ്റാണ്. ബാഹുബലിക്ക് ശേഷം പിന്നീട് തുടര്‍ച്ചയായി അവരുടെ സിനിമകള്‍ വന്നില്ല. സിനിമ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. 44 വയസുകാരിയായ അനുഷ്ക അവിവാഹിതയാണ്.
അനുഷ്ക ഷെട്ടിയുടെ പ്രതിഫലം, ആസ്തി എന്നിവ അറിയാം
ബെംഗളൂരുവില്‍ നിന്ന് ബിസിഎ ബിരുദം നേടിയ അനുഷ്ക കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര ലോകത്ത് സജീവമാണ്. ഒരു സിനിമക്ക് അനുഷ്ക ആറ് കോടി പ്രതിഫലം വാങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 120 മുതല്‍ 134 കോടി വരെയാണ് അവരുടെ ആസ്തി എന്നും വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് അനുഷ്ക.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ആഡംബര വീട്ടിലാണ് അനുഷ്കയുടെ താമസം. ഹൈദരാബാദില്‍ അവര്‍ക്ക് ഒരു ഫാംഹൗസുമുണ്ട്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും സ്വത്തുക്കളുണ്ട്. നാല് ആഡംബര കാറുകളാണ് അനുഷ്ക്കുള്ളത്. ഒരു ബിഎംഡബ്ല്യു 6 സീരിസ്, ഓഡി ക്യു5, ഓഡി എ6, ടൊയോട്ട കോറോള അല്ട്ടിസ് എന്നിവയെല്ലാം അനുഷ്കക്ക് സ്വന്തമായുണ്ട്.
വ്യക്തി ജീവിതം ഇപ്പോഴും സ്വകാര്യമായി സൂക്ഷിക്കുന്ന വ്യക്തിയാണ് അനുഷ്ക. സൂപ്പര്‍, അരുന്ധതി, ബാഹുബലി, സിങ്കം തുടങ്ങി അനുഷ്ക വേഷമിട്ട ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാണ്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അനുഷ്ക നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫിലിംഫെയര്‍ അവാര്‍ഡ്, നന്തി അവാര്‍ഡ്, സൈമ, തമിഴ്നാട് ചലച്ചിത്ര പുരസ്കാരം എന്നിവയെല്ലാം അനുഷ്കക്ക് ലഭിച്ചിട്ടുണ്ട്.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications