Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധപ്പെട്ടത് ആ ലൊക്കേഷനിലെന്ന് പോലീസ്, പക്ഷേ അത് മണ്ടൻ തെളിവ്'; അഖിൽ മാരാർ

നടിയെ ആക്രമിച്ച കേസിൽ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ദിലീപ് കുറ്റക്കാരനല്ലെന്നാണ് തന്റെ വിശ്വാസമെന്ന് നേരത്തെ തന്നെ അഖിൽ പലപ്പോഴായി അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രോസിക്യൂഷന്റെ പരാജയം ചൂണ്ടിക്കാട്ടുകയാണ് അഖിൽ മാരാർ. അയാളെ അകാരണമായി കുടുക്കുന്നതാണോ എന്ന് തെളിവുകൾ കാണുമ്പോൾ സംശയം തോന്നുന്നു എന്നാണ് അഖിൽ പറയുന്നത്.

അഖിൽ മാരാരുടെ വാക്കുകൾ

ചോദ്യം ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറിയുള്ള ശീലം എനിക്ക് പൊതുവേയില്ല. അതുകൊണ്ടാണ് ഈ വിഷയത്തിൽ തുടരെ പ്രതികരിക്കേണ്ടി വരുന്നത്. ഞാൻ ഏതൊരു വിഷയത്തെയും സമീപിക്കുന്നത് ആ വിഷയത്തിലെ സത്യം തിരിച്ചറിഞ്ഞു കൊണ്ട്, അത് മനസിലാക്കി കൊണ്ടാണ്. എന്നെ സംബന്ധിച്ച് എനിക്ക് രാഷ്ട്രീയമില്ല, മതമില്ല ജാതിയിൽ, ലിംഗഭേദമോ, ജാതിയോ ഒന്നും ഇല്ല. അതൊന്നും നോക്കിയല്ല ഞാൻ അഭിപ്രായം പറയുന്നത്.

dileepandakhilmarar

ഈ സംഭവം ഉണ്ടായപ്പോൾ മുതൽ ഞാൻ പറയുന്നത് ഇതിൽ ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാണ്. അത് ചെയ്‌ത ആളുകൾക്ക് ഏറ്റവും അർഹമായ ശിക്ഷ ലഭിക്കണം എന്നാണ് ആഗ്രഹിച്ചത്. കോടതി 20 വർഷം മാത്രമേ ശിക്ഷിച്ചുള്ളൂ എന്ന് പറയുന്നവരോടും ഞാൻ യോജിക്കുന്നില്ല. 20 വർഷമല്ല, പരമാവധി ജീവപര്യന്തം വരെ കുറ്റകൃത്യം ചെയ്‌തിട്ടുള്ള ആളുകളെ, അതിപ്പോൾ ആരായാലും ശിക്ഷിക്കപ്പെടണം.

അതിന്റെ പിന്നിൽ ഒരു ഗൂഢാലോചന ഉണ്ടെങ്കിൽ, അത് നടത്തിയവരെയും ഏറ്റവും നല്ല ശിക്ഷ തന്നെ നൽകി സമൂഹത്തിന് മാതൃകയാവണം. പക്ഷേ, തെറ്റ് ചെയ്യാത്ത ഒരാളെ അതിന്റെ പേരിൽ ആക്രമിച്ചാൽ, ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തി കുറ്റപ്പെടുത്തിയാൽ ശരിയാവില്ല. ഞാൻ ആ വിധിയുടെ ആയിരത്തി എഴുന്നൂറ് പേജിൽ അധികം വരുന്ന വിധി മുഴുവനായും വായിച്ചു കൊണ്ടിരിക്കുകയാണ്.

അതിൽ ഞാൻ കണ്ട ഒരു ഭാഗം മാത്രം ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദിലീപും പൾസർ സുനിയും തമ്മിൽ ഉള്ള ബന്ധത്തിന്റെ തെളിവെന്ന് പറയുന്നത്, സൗണ്ട് തോമ എന്ന സിനിമയുടെ ലൊക്കേഷനിൽ ഒരു പ്രശ്‌നം ഉണ്ടാവുകയും അത് പരിഹരിക്കാൻ ഗുണ്ടയായി സുനിയെ വിളിച്ചു വരുത്തിയെന്നും നാട്ടുകാരുമായുള്ള പ്രശ്‌നം സുനി പരിഹരിച്ചുവെന്നും അങ്ങനെയുള്ള സുനിയോട്‌ ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്‌തുവെന്നുമാണ് പറയുന്നത്.

ഞാൻ വിധി പകർപ്പിൽ കണ്ട കാര്യങ്ങളാണ് പറയുന്നത്. അതിന്റെ തെളിവായി അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് അവിടെ നൽകിയത് സുനിക്ക് കിട്ടിയ വൗച്ചർ ആണ്. അൻപത്തിയേഴാം നമ്പർ വൗച്ചറാണ്. 650 രൂപ കൈപ്പറ്റിയെന്നാണ് പറയുന്നത്. മലയാള സിനിമയിൽ ഒരു പ്രശ്‌നം പരിഹരിക്കാൻ വരുന്ന ഗുണ്ടയ്ക്ക് കൊടുക്കുന്നത് വെറും 650 രൂപയാണോ എന്നതാണ് പ്രധാന സംശയം. അത് അവിടെ നിൽക്കട്ടെ, അതിലെ മറ്റൊരു കാര്യമുണ്ട്.

ദിലീപിന്റെ വക്കീൽ ഇതിനെ എതിർക്കുന്നത്, അൻപത്തിയേഴാം റസീറ്റ് അങ്ങനെ ആണെങ്കിൽ അതിന് മുന്നിലും പിന്നിലും ഉള്ളത് കൂടി നോക്കിയാൽ കാര്യം മനസിലാവും. സിനിമയിൽ ഗുണ്ടകളായി അഭിനയിക്കാൻ വന്നവർക്കുള്ള വൗച്ചർ ആയിരുന്നു അത്. അതിനെ കുറിച്ചുള്ള ചോദ്യത്തോട് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത് ഞാൻ കൂടുതൽ അന്വേഷിച്ചിട്ടില്ല എന്നാണ്. കോടതി ഷെയിം ഓൺ യു എന്നാണ് പറഞ്ഞത്.

ഒന്നുകിൽ ഈ കുട്ടിക്ക് നീതി ലഭിക്കത്തക്ക തരത്തിൽ അന്വേഷണം നടത്തുന്നതിൽ പോലീസ് പരാജയപ്പെട്ടു, അല്ലെങ്കിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അത് സർക്കാരിന്റെ പരാജയമാണ്. അപ്പൊ ഇത് ആരുടെ പരാജയമാണ്. ഞാനിപ്പോൾ ഈ പറഞ്ഞത് വിധിയുടെ അടിസ്ഥാനത്തിലാണ്. അങ്ങനെയുള്ള വിഡ്ഢിത്തം ഉള്ള തെളിവുകളാണ് ഹാജരാക്കിയത്. അതുകൊണ്ടാണ് ഇയാളെ അകാരണമായി പ്രതി ചേർത്തതാണ് എന്ന് തോന്നിപ്പോവുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+