"ആ മമ്മൂട്ടി ചിത്രത്തിന്റെ സെക്കൻഡ് ഹാഫ് മാറ്റണമെന്ന് പറഞ്ഞു, ദിലീപ് അനാവശ്യമായി ഒന്നിലും കൈകടത്താറില്ല"
ദിലീപ് ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമായിരുന്നു. അടുത്തകാലത്തായി ഇറങ്ങുന്ന ചിത്രങ്ങൾക്ക് വേണ്ടവിധം വിജയം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും ദിലീപിനോടുള്ള ആരാധനയിൽ കാര്യമായി മാറ്റമൊന്നും വന്നിട്ടില്ല. അത്തരത്തിൽ ദിലീപിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അവതാരം. അതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ വ്യാസൻ കെപി. മാസ്റ്റർബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാസൻ പികെയുടെ വാക്കുകൾ
അവതാരം എന്ന സിനിമ ചെയ്യുമ്പോൾ കാര്യമായ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ജോഷി സാറുമായി അടുത്ത ബന്ധം ആണുള്ളത്. ട്വന്റി ട്വന്റി മുതൽ എല്ലാ സിനിമകളും ഒരുമിച്ച് ഞങ്ങൾ ഉണ്ടായിരുന്നു. എപ്പോഴും സംസാരിക്കുന്ന ആളുകളാണ്. അദ്ദേഹം ഒരിക്കലും ഒരാളുടെ സ്ക്രിപ്റ്റും തിരുത്തുകയില്ല. അങ്ങനെ എന്തെങ്കിലും മാറ്റം വേണെമെങ്കിൽ സ്ക്രിപ്റ്റ് റൈറ്റർ തന്നെ വേണ്ട മാറ്റങ്ങൾ വരുത്തി കൊടുക്കണം. അനാവശ്യമായ ഒരു തിരുത്തലുകളും വരുത്താത്ത ഒരു സംവിധായകൻ അദ്ദേഹമാണെന്ന് നമുക്ക് പറയാം.

പുള്ളിക്ക് തോന്നുന്ന കറക്ഷൻസ് നേരിട്ട് പറയും. അത് നമ്മളാണ് വരുത്തേണ്ടത്. ഞങ്ങൾ തമ്മിൽ അത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ആ പടം നല്ല കൊഴപ്പം ഉണ്ടായിരുന്നില്ല. ഞാൻ ഉദയ് കൃഷ്ണയും സിബി കെ തോമസും തന്നെയായിരുന്നു അതിന്റെ പ്രൊഡ്യൂസർമാർ. ഞങ്ങൾക്ക് ആ പടം ഇറങ്ങുന്നതിന് മുൻപ് തന്നെ മുടക്കുമുതൽ തിരിച്ചുകിട്ടിയിരുന്നു. ലൈറ്റ് ആയിട്ടുള്ള കോമഡികൾ മാത്രമേ ഈ പടത്തിൽ ഉണ്ടായിരുന്നുള്ളൂ.
നമ്മൾ ഏത് സബ്ജക്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്ന സമയത്ത് അതിലേക്ക് താനേ വന്നുകൊള്ളും. അപ്പോൾ ദിലീപിനെ പോലെയൊരു ആളുടെ കഥാപാത്രം സാധാരണക്കാരൻ ആയിട്ടാണ് അതിൽ. എല്ലാ ദിലീപ് പടങ്ങളിലും അങ്ങനെയാണ്. ഞാൻ ഒരു തിരക്കഥ എഴുതി, ഉദയനുമായി സംസാരിച്ചു. നേരിട്ട് ജോഷി സാറിനെ കാണിക്കുകയായിരുന്നു. ദിലീപ് തന്നെയായിരുന്നു ആദ്യമേ നായകൻ. ദിലീപാണ് ഇതിന് ആദ്യം ഓക്കേ പറഞ്ഞത്.
എന്റെയൊരു പിറന്നാൾ സമയത്ത് ദിലീപ് എന്നെ വിളിച്ചു. എന്താണ് പരിപാടി എന്ന് ചോദിച്ചു. ഞാൻ ചോറ്റാനിക്കരയിൽ ആയിരുന്നു. എന്നെ ലൊക്കേഷനിലേക്ക് വിളിച്ചു. അവസാനം മമ്മൂക്കയും ഐവി ശശി സാറും കൂടി ചെയ്യാൻ വിചാരിച്ച പടം എഴുതുകയായിരുന്നു. എന്നാൽ അതിന്റെ സ്ക്രിപ്റ്റിന് അകത്ത് ചെറിയ പ്രശ്നം ഉണ്ടായി. സെക്കൻഡ് ഹാഫ് മാറ്റേണ്ടി വരുമെന്നാണ് പറഞ്ഞത്. പക്ഷേ സെക്കൻഡ് ഹാഫ് മാറ്റിയാൽ കൊഴപ്പമാവും എന്നാണ് ശശി സാർ പറഞ്ഞത്.
ഒന്നുകിൽ അത് മാറ്റേണ്ടി വരും, അല്ലെങ്കിൽ ഞാൻ വേറെയൊരു സബ്ജക്റ്റ് കണ്ടെത്തിയിട്ടുണ്ട്. അത് പക്ഷേ മമ്മൂക്കയ്ക്ക് ചെയ്യാൻ കഴിയുമോന്ന് അറിയില്ലെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു. കുറച്ചുകൂടി ചെറുപ്പക്കാരൻ ആയിട്ടുള്ള ആളാണെങ്കിൽ നല്ലതായിരുന്നു എന്ന് ഞാൻ പറഞ്ഞു. അങ്ങനെ കാരവനിൽ ഇരുന്ന് അപ്പോൾ പറഞ്ഞ കഥയാണ് അവതാരം. ഇത് കൊള്ളാലോ ഭായ് നമുക്ക് ചെയ്യാമെന്നാണ് ദിലീപ് പറഞ്ഞത്.
ഉദയന്‍ കഥ അറിയാമായിരുന്നു. അങ്ങനെ അപ്പോൾ തന്നെ ഞങ്ങൾ തീരുമാനിച്ചു. ജോഷി സാറുമായി സംസാരിച്ചു. ചെന്നൈ എക്സ്പ്രസ് വലിയ ഹിറ്റായി നിൽക്കുന്ന സമയത്ത് ആണ് ഇത് ചെയ്യുന്നത്. ആദ്യം റിയലിസ്റ്റിക് ആയി ചെയ്യാൻ ആയിരുന്നു തീരുമാനിച്ചത്. പക്ഷേ, അതിനെ ഒക്കെ മാറ്റേണ്ടി വന്നു. കൊമേഴ്സ്യൽ സ്വഭാവം കൊണ്ട് വരണമായിരുന്നു.
ഞങ്ങൾ ഉദയനും സിബിയും ഒക്കെ റൂം എടുത്ത് മാറ്റി. എല്ലാ നടൻമാരും അവരുടേത് സംഭാവന നൽകാറുണ്ട്. ദിലീപ് മാത്രമല്ല. ഒരു ഹ്യൂമർ സിറ്റുവേഷൻ പൊലിപ്പിക്കുന്നത് മാത്രമാണ് ദിലീപ് ഒക്കെ ശ്രമിക്കാറുള്ളൂ. അല്ലാതെ അനാവശ്യ കൈകടത്തലുകൾ ഒന്നും ദിലീപ് ചെയ്യാറില്ല. സിനിമ ഒരു ഫൈനൽ ഡ്രാഫ്റ്റ് ആയി കഴിഞ്ഞാൽ പിന്നെ അത് മാറ്റാറില്ല.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications