Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യ പൊട്ടിയും മന്ദബുദ്ധിയും ആണെന്ന് ദിലീപ്, അവളെ ഇഷ്‌ടമാണെന്ന് പലവട്ടം പറഞ്ഞു'; കെപിഎസി ലളിതയുടെ വാക്കുകൾ

മലയാള സിനിമയിലെ പ്രിയ താരങ്ങളായ ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ ഒന്നായിരുന്നു. ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളിലെ നായകനും നായികയും എന്നതിൽ നിന്ന് ജീവിത പങ്കാളികളായി മാറിയ ഇവർ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ദിലീപിന്റെ 2017-ലെ നടി ആക്രമിക്കപ്പെട്ട കേസിലെ തുടർ സംഭവവികാസങ്ങളും ഒടുവിൽ കേസിൽ നിന്നുള്ള കുറ്റവിമുക്തനാക്കലും ഈ ബന്ധത്തിന് മാധ്യമശ്രദ്ധ വർധിപ്പിച്ചു.

ദിലീപ് ഒരു സഹസംവിധായകനായിരുന്ന കാലത്ത്, 'പൂക്കാലം വരവായി' എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുമ്പോളാണ് കാവ്യയെ ആദ്യമായി കാണുന്നത്. പിന്നീട് 1999-ൽ 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന ചിത്രത്തിലൂടെ ഇവർ ഒരു ജനപ്രിയ ഓൺസ്‌ക്രീൻ ജോഡിയായി മാറി. 'തെങ്കാശിപ്പട്ടണം', 'മീശമാധവൻ', 'റൺവേ' തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ഈ കൂട്ടുകെട്ട് മലയാള സിനിമയിൽ തരംഗമായി.

dileep

2000-കളിൽ ഒരു മികച്ച റൊമാന്റിക് ജോഡിയായി മാറിയ ഇവർക്ക് ബോക്സോഫീസിൽ വലിയ സ്വാധീനമുണ്ടായിരുന്നു. ഇരുപതിലധികം സിനിമകളിൽ ഇവർ നായകനും നായികയുമായി എത്തി. ഇത് വാണിജ്യ മലയാള സിനിമയിൽ ഒരു സ്ഥിരം സാന്നിധ്യമായി മാറുകയും, വിനോദ വാർത്തകളിലും ആരാധക ചർച്ചകളിലും നിറഞ്ഞുനിൽക്കുകയും ചെയ്‌തുവെന്നത് മറ്റൊരു വസ്‌തുത.

എന്നാൽ സിനിമാ ജീവിതം വളരുന്നതിനിടെ 1998-ൽ ദിലീപ് നടി മഞ്ജു വാര്യരെ വിവാഹം കഴിച്ചു. 2000-ൽ ഇവർക്ക് മീനാക്ഷി എന്നൊരു മകളുണ്ടായി. പിന്നീട്, 2009-ൽ കാവ്യ മാധവൻ നിഷാൽ ചന്ദ്രയെ വിവാഹം ചെയ്‌തെങ്കിലും, 2010-ൽ ഇവർ ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകി. പിന്നാലെ ദിലീപും മഞ്ജു വാര്യരും തമ്മിൽ വേർപിരിഞ്ഞു. ഇതോടെ ദിലീപുമായി കാവ്യയ്ക്കുള്ള സൗഹൃദം വീണ്ടും ചർച്ചയായി. ഒടുവിൽ 2016ലായിരുന്നു ഇരുവരും വിവാഹിതരായത്. ആ വിവാഹമാവട്ടെ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു.

ഇരുവരും ചേർന്ന് മഞ്ജു വാര്യരുടെ ജീവിതം തകർത്തുവെന്ന തരത്തിലുള്ള പ്രചാരങ്ങളായിരുന്നു അധികവും. അന്ന് ഈ ബന്ധത്തിന് ചുക്കാൻ പിടിച്ചത് നടി കെപിഎസി ലളിത ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് അവർ ആ ആരോപണങ്ങൾ തള്ളുകയും ചെയ്‌തു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ദിലീപ്-കാവ്യ വിവാഹ വേളയിൽ കെപിഎസി ലളിത നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാവുന്നത്. അതിൽ ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ചും മറ്റും അവർ പറയുന്നത് വീണ്ടും ചർച്ചയാവുകയാണ്.

കെപിഎസി ലളിതയുടെ വാക്കുകൾ: ദിലീപിനെ അത്രയങ്ങ് സത്യസന്ധൻ എന്നൊന്നും പറയാൻ പറ്റത്തില്ല, കുറച്ച് കുരുത്തം കെട്ടവൻ ആയിരുന്നു. ഞാൻ ആദ്യമായി ദിലീപിനെ പരിചയപ്പെടുന്നത് ഓരോ പ്രോഗ്രാമിൽ ചെയ്യുന്ന സമയത്ത്. അന്ന് മദ്രാസിൽ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ഭക്ഷണം കഴിച്ചു, അന്ന് ദിലീപ് ഒന്നും ആയിട്ടില്ല, അതിനെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. ചേട്ടൻ അന്നേരം പറയുമായിരുന്നു ദിലീപ് നല്ലൊരു ആർട്ടിസ്‌റ്റ് ആണെന്ന്.

ദിലീപും കാവ്യയും തമ്മിൽ വിവാഹം ചെയ്‌തപ്പോൾ ഞാൻ പോയി അനുഗ്രഹിച്ചു. അവർ തമ്മിൽ മറ്റ് ബന്ധങ്ങൾ എന്തായിരുന്നു? രഹസ്യമാണോ എന്നൊന്നും നമ്മൾ ചോദിച്ചിട്ടില്ല. കാരണം അതൊന്നും ചോദിക്കേണ്ട കാര്യം നമുക്ക് ഇല്ലായിരുന്നു. അത് നമ്മൾ ഇടപെടേണ്ട കാര്യമല്ലായിരുന്നു. എല്ലാ കാര്യങ്ങളും എന്നോട് പറയുമെന്നല്ല. ഭാര്യാ ഭർത്താക്കൻമാർ ആയിട്ടുള്ള ബന്ധം വേറെ ഒരാളോട് പോയി പറയുമോ?

അതിനൊരിക്കലും കള്ളം എന്ന് പറയാനാവില്ല. കെട്ടാൻ പോവുകയാണ് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ, അവളെ എനിക്ക് ഇഷ്‌ടമാണെന്ന് ദിലീപ് എന്നോട് പറഞ്ഞിട്ടുണ്ട്, ഭയങ്കര പൊട്ടിയാണെന്നും മന്ദബുദ്ധിയാണെന്നും ഒക്കെ പറഞ്ഞിരുന്നു. അപ്പോൾ നമ്മൾ ചിരിക്കാമെന്നല്ലാതെ വേറെ മറുപടിയൊന്നും കൊടുത്തിരുന്നില്ല. ഒരിക്കലും ഞാൻ ഉപദേശം നൽകാൻ ഒന്നും പോയിട്ടില്ല. എന്റെ മോനോട് പോലും ഞാൻ പറയാറില്ല കല്യാണം കഴിക്കാൻ. അവനവന് തോന്നി വേണം ഇതൊക്കെ ചെയ്യാൻ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+