'അങ്ങനെ സിംഹം കൂട്ടിലായി, ദിലീപിന് നേരെ ചാടിയ ഫെമിനിസ്‌റ്റുകളെ ഒന്നും കാണാനില്ലല്ലോ?'; മഹേഷ് നായർ
സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന ആരോപണവും അറസ്‌റ്റും ഒക്കെ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സമാനമായ സംഭവങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം ഇത്തരം സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്ന് പറയുമ്പോഴാണ് വീണ്ടും ഒരു പ്രമുഖ സംവിധായകൻ തന്നെ ഇത്തരമൊരു ആരോപണത്തിന്റെ നിഴലിൽ നിൽക്കുന്നത്.
രഞ്ജിത്തിന്റെ വിഷയത്തിൽ സിനിമയിൽ തന്നെ രണ്ട് അഭിപ്രായമുണ്ടെന്നതാണ് മറ്റൊരു കാര്യം. ഇപ്പോഴിതാ രഞ്ജിത്തിന്റെ അറസ്‌റ്റിലും സംഭവവികാസങ്ങളിലും ഒന്നും പ്രതികരിക്കാത്ത ന്യൂജെൻ ഫെമിനിസ്‌റ്റുകളെ ലക്ഷ്യമിട്ട് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടൻ മഹേഷ് നായർ. ദിലീപിന്റെ വിഷയം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മഹേഷ് നായർ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

മാത്രമല്ല രഞ്ജിത്തിന് കിട്ടിയത് കർമ്മഫലമാണെന്നും ഒടുവിൽ ഉണ്ണികൃഷ്‌ണന്റെ മനസ് വല്ലാതെ വേദനിച്ചിരുന്നുവെന്നും മഹേഷ് നായർ പറയുന്നു. നേരത്തെ ഒടുവിലിനെ ഒരു ചിത്രത്തിന്റെ സെറ്റിൽ വച്ച് പരസ്യമായി രഞ്ജിത്ത് തല്ലി എന്ന ആരോപണം സൂചിപിച്ചുകൊണ്ടാണ് മഹേഷിന്റെ വാക്കുകൾ. ഇതിന് പുറമേ നടി മാല പാർവതിയും രഞ്ജിത്തിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ടുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്.
അങ്ങനെ സിംഹം കൂട്ടിലായി. അല്ലാ, ഒരു സംശയം....സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന ന്യൂ ജൻ നടന്മാരെയോ സ്ത്രീവിമോചനത്തിനു വേണ്ടി ഉണ്ടാക്കിയ സഘടനയുടെ പാർവ്വതി മോക്ഷ പരിവാരങ്ങളുടെയോ പത്രസമ്മേളനം ഒന്നും നടത്തി കണ്ടില്ല; മഹേഷ് നായർ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പരിഹസിച്ചു.
നടൻ ദീലീപിന്റെ നേരെ ചാടിയ തലയ്ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വെയ്ക്കുന്ന ഒരു ഫെമിനിസ്‌റ്റിനേയും എവിടേയും കണ്ടില്ല. സജീത മഠത്തിൽ മാത്രം പ്രതികരിച്ചു കണ്ടു. പാവം ഒടുവിലേട്ടൻ..... തനിക്കുണ്ടായ വേദനയും, അപമാനവും മരണം വരെ സഹിച്ചു കാണും. കർമ്മഫലം അനുഭവിക്കുകത്തന്നെ വേണം; അദ്ദേഹം ചൂണ്ടിക്കാട്ടി.
മാല പാർവതി ഇടത് സർക്കാരിനെ പുകഴ്ത്തിയാണ് വിഷയത്തിൽ സംസാരിച്ചത്. എന്തുകൊണ്ട് താൻ പ്രതികരിക്കാൻ വൈകിയെന്നതിനെ കുറിച്ചും മാല പാർവതി സംസാരിക്കുന്നുണ്ട്. കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങൾ ആവശ്യമായി വരുന്നത്. അതിജീവിതയുടെ പരാതിയിൽ, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞുവെന്ന് മാല പാർവതി പറയുന്നു.
മാല പാർവതിയുടെ വാക്കുകൾ: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗീക അതിക്രമണ കേസ്, ലോകം അറിയുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്.കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങൾ ആവശ്യമായി വരുന്നത്. അതിജീവിതയുടെ പരാതിയിൽ, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞു. അത് കൊണ്ട് തന്നെ അതിന് പ്രത്യേകിച്ച് ഒരു പ്രതികരണവും ആവശ്യമായി തോന്നിയില്ല.
വയലേഷൻ അനുഭവപ്പെട്ടു, ആ കുട്ടി നിയമസഹായം തേടി, വളരെ വേഗം നടപടി ഉണ്ടായി. പോരെ? ഇതാണ് കേരളം! ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും. നിലപാട് എന്താണ് എന്ന് ചോദിക്കേണ്ടതില്ല. എന്നും നിയമവിരുദ്ധമായ, നീതിരഹിതമായ കാര്യങ്ങൾക്കെതിരെ. അവൾ എന്നോ അവനെന്നോ വേർതിരിവില്ല!
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്












Click it and Unblock the Notifications