'സിനിമയിൽ നിന്ന് പുറത്താകുമെന്ന് മമ്മൂട്ടി ഭയന്നു, സംവിധാനം ചെയ്യാൻ അഡ്വാൻസ് വാങ്ങി', പിന്നീട് സംഭവിച്ചത്..
മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോള്‍ അതില്‍ വലിയൊരു ഭാഗം തന്നെ നീക്കി വെയ്ക്കേണ്ടി വരും മെഗാസ്റ്റാര്‍ മമ്മൂട്ടിക്കായി. അയല്‍ സംസ്ഥാനങ്ങള്‍ പുച്ഛത്തോടെ നോക്കിക്കണ്ടിരുന്ന ഒരു കാലം മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു. ബി ഗ്രേഡ് സിനിമകളുടെ പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത് മലയാള സിനിമയെ അഭിമാനത്തോടെ നിവര്‍ന്ന് നില്ക്കാന് പ്രാപ്തമാക്കിയതില്‍ മമ്മൂട്ടിയുടെ പങ്ക് എടുത്ത് പറയേണ്ടത് തന്നെയാണ്.
അഭിനയം തുടങ്ങി വര്‍ഷങ്ങള്‍ ഇത്ര പിന്നിട്ടിട്ടും ഇന്നും പകരം വെക്കാനില്ലാത്ത അഭിനേതാവാണ് മമ്മൂട്ടി. എന്നാല്‍ സിനിമയില്‍ നിന്ന് പുറത്താകും എന്ന് ഭയന്നിരുന്ന ഒരു കാലം മമ്മൂട്ടിക്കുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
അക്കാലത്ത് മമ്മൂട്ടിയുടെ സിനിമകളെല്ലാം തിയറ്ററില്‍ വന്‍ പരാജയങ്ങളായി മാറിക്കൊണ്ടിരുന്നു. മമ്മൂട്ടിയുടെ സമയം സിനിമയില്‍ അസ്തമിച്ചുവെന്നും ഇനി മമ്മൂട്ടിക്ക് സിനിമയില്‍ ഭാവി ഇല്ലെന്നും സിനിമാ നിരൂപകര്‍ വിധിച്ച കാലം. അഭിനയം നിര്‍ത്തേണ്ടി വരുമെന്ന് മമ്മൂട്ടിയും അക്കാലത്ത് ഭയപ്പെട്ടിരുന്നുവെന്ന് ശ്രീനിവാസന്റെ വാക്കുകള്‍.

അഭിനയം അവസാനിപ്പിക്കേണ്ടി വന്നാല്‍ സംവിധാനം ചെയ്ത് സിനിമയില്‍ നില്‍ക്കണം എന്നുളള തീരുമാനത്തിലായിരുന്നു മമ്മൂട്ടി. അങ്ങനെ സിനിമ സംവിധാനം ചെയ്യാനായി തൃശൂര്‍ സ്വദേശിയായ വര്‍ഗീസില്‍ നിന്ന് അഡ്വാന്‍സും വാങ്ങി. നടനും എഴുത്തുകാരനും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ വികെ ശ്രീരാമനാണ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്.
മാസങ്ങളോളും സിനിമയുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ചകളിലായിരുന്നു. നിലമ്പൂരിലെ ആദിവാസികളുമായി ബന്ധപ്പെട്ടതായിരുന്നു ആ സിനിമയുടെ കഥ പ്ലാന്‍ ചെയ്തിരുന്നു. മമ്മൂട്ടിയും ശ്രീരാമനും ഒരുമിച്ച് കഥയ്ക്ക് വേണ്ടി നിലമ്പൂരില്‍ പോയി. മമ്മൂട്ടിയെ കാണാന്‍ വികെ ശ്രീരാമന് ചെന്നൈയ്ക്കും ശ്രീരാമനെ കാണാന്‍ മമ്മൂട്ടി തൃശൂരിലേക്കും പോകും. അങ്ങനെയായിരുന്നു കാര്യങ്ങളെന്ന് ശ്രീനിവാസന് പറയുന്നു.
ഏതാനും നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതാന്‍ സാധിക്കുമോ എന്ന് തന്നോട് ചോദിച്ചതായും ശ്രീനിവാസന് പറയുന്നു. എംടിയെ കൊണ്ട് തിരക്കഥ എഴുതിപ്പിച്ചാല്‍ ക്രഡിറ്റ് മുഴുവന്‍ എംടിക്ക് പോകുമെന്നും നീയായാല്‍ ആ പ്രശ്നം ഇല്ലല്ലോ എന്നും മമ്മൂട്ടി പറഞ്ഞു. താന്‍ എഴുതിയതിന്റെ ക്രഡിറ്റ് നിങ്ങള്‍ എടുക്കുകയാണെങ്കില്‍ എഴുതാന്‍ ഇല്ലെന്ന് മമ്മൂട്ടിക്ക് മറുപടി നല്‍കിയതായും ശ്രീനിവാസന് വെളിപ്പെടുത്തി.
എന്നാല്‍ അഭിനയം നിര്‍ത്തി മമ്മൂട്ടിക്ക് സിനിമാ സംവിധാനത്തിലേക്ക് കടക്കേണ്ട അവസ്ഥ വന്നില്ല. ന്യൂ ഡല്‍ഡി അടക്കമുളള സിനിമകള്‍ സൂപ്പര്‍ ഹിറ്റ് ആയതോടെ മലയാള സിനിമയിലെ താരസിംഹാസനം മമ്മൂട്ടി തിരിച്ച് പിടിച്ചു.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്














Click it and Unblock the Notifications