മമ്മൂട്ടി ചെയ്ത വേഷം തനിക്ക് കിട്ടുമോ എന്ന് രജിനികാന്ത് ചോദിച്ചു; പക്ഷേ നടന്നില്ല, ഇതായിരുന്നു കാരണം
മമ്മൂട്ടിക്ക് മലയാള സിനിമയില്‍ വന്‍ തിരിച്ചുവരവ് നല്കിയ ചിത്രമാണ് ന്യൂഡല്‍ഹി. ജി കൃഷ്ണമൂര്‍ത്തി എന്ന പത്രാധിപര്‍, തന്നോട് ക്രൂരത കാണിച്ചവരോട് എണ്ണിയെണ്ണി മറുപടി ചോദിക്കുന്നതാണ് സിനിമയുടെ ഉള്ളടക്കം. ഏറ്റവും ഒടുവില്‍ തന്ത്രങ്ങള്‍ പാളുമെങ്കിലും നായികയുടെ കഥാപാത്രം ആ ലക്ഷ്യം പൂര്‍ത്തിയാക്കും. തമിഴ്നടന്‍ ത്യാഗരാജന്, വിജയരാഘവന്, സുരേഷ് ഗോപി, സുമലത, ഉര്‍വശി ഉള്‍പ്പെടെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രത്തിന് പിന്നില്‍ ഡെന്നീസ് ജോസഫ് ആയിരുന്നു.
മോഹന്‍ലാലിന്റെ സിനിമാ ലോകത്തെ സാന്നിധ്യം മാറ്റിമറിച്ച ചിത്രമാണ് രാജാവിന്റെ മകന്. ഇതിന് പിന്നിലും ഡെന്നീസ് തന്നെ. കൂടാതെ ഒരുപിടി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മഹാപ്രതിഭ കൂടിയായിരുന്നു ഡെന്നീസ് ജോസഫ്. പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ചവരോടെല്ലാം എന്നും ഇഷ്ടം കാണിച്ച വ്യക്തിയിരുന്നു മാധ്യമപ്രവര്‍ത്തകനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാം ആയിരുന്ന ഡെന്നീസ്.

കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ഹിറ്റായിരുന്നു ന്യൂഡല്‍ഹി. മൂന്ന് മാസം പിന്നിട്ട് പല തിയേറ്ററുകളിലും നിറഞ്ഞോടിയ സിനിമ. സേലം വിഷ്ണു എന്ന ത്യാഗരാജന്റെ കഥാപാത്രത്തിനും വലിയ കൈയ്യടിയാണ് ലഭിച്ചത്. മമ്മൂട്ടി എന്ന നായകന്റെ തലവര മാറ്റിയ ചിത്രം. വമ്പന്‍ ഹിറ്റിലേക്ക് ന്യൂഡല്‍ഹി എത്തിയതോടെ മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.
രജനികാന്തിന്റെ താല്‍പ്പര്യം
ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ആലോചിക്കുന്ന വേളയിലാണ് നടന് രജനികാന്ത് ബന്ധപ്പെട്ടത്. മമ്മൂട്ടി ചെയ്ത കഥാപാത്രം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് രജനികാന്ത് അറിയിച്ചെന്ന് ഡെന്നീസ് ജോസഫ് തന്നോട് പറഞ്ഞതായി ആലപ്പി അഷ്റഫ് തന്റെ യുട്യൂബ് ചാനലില്‍ വിശദീകരിച്ചു. എന്നാല്‍ രജിനികാന്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഹിന്ദി സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന ജിതേന്ദ്രയെ വച്ചാണ് ചിത്രം റിമേക്ക് ചെയ്തത്.
എന്തുകൊണ്ട് രജനികാന്തിനെ മാറ്റി നിര്‍ത്തി എന്ന ചോദ്യം സ്വാഭാവികം. കഥയില്‍ ചില മാറ്റങ്ങള്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവത്രെ. സംവിധായകന് ജോഷി ഇക്കാര്യം നിസരിക്കുകയും ചെയ്തു. ഇതോടെയാണ് ജിതേന്ദ്ര മമമൂട്ടിയുടെ വേഷമിട്ടത്. വ്യത്യസ്തമായ കഥയും അവതരണവും ന്യൂഡല്‍ഹി എന്ന ചിത്രം ഇപ്പോള്‍ കാണുന്നവര്‍ക്കും നവ്യാനുഭവം നല്കുന്നു.
നടന് ജോസ് പ്രകാശിന്റെയും പ്രേം പ്രകാശിന്റെയും സഹോദരീ പുത്രനാണ് ഡെന്നീസ് ജോസഫ്. ഫാര്‍മസി പഠിച്ച അദ്ദേഹം പക്ഷേ ശോഭിച്ചത് സിനിമാ രംഗത്താണ്. കട്ട് കട്ട് എന്ന പ്രസിദ്ധീകരണത്തില്‍ സബ് എഡിറ്ററായിട്ടാണ് ഡെന്നീസ് ജോസഫ് രംഗപ്രവേശം ചെയ്തത്. ഏലിയാസ് ഈരാളി തുടങ്ങിയതാണ് കട്ട് കട്ട്. സിനിമ നിര്‍മാണ രംഗത്ത് വലിയ തിരിച്ചടി നേരിട്ട ഈരാളിയെ സഹായിക്കാന്‍ ഡെന്നീസ് ശ്രമിച്ച കാര്യങ്ങളും ആലപ്പി അഷ്റഫ് വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി














Click it and Unblock the Notifications