Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധി ഫാൻസിനെതിരെ മുൻപ് ബിഷപ്പ് കേസ് കൊടുത്തിരുന്നു, വിഷപ്പാമ്പ് എന്ന് അദ്ദേഹത്തെ വിളിച്ചു'; സായി

രേണു സുധിയുടെ വീട് വയ്ക്കാനായി സ്ഥലം ദാനം നൽകിയ ബിഷപ്പ് കഴിഞ്ഞ ദിവസമാണ് അവർക്ക് വക്കീൽ നോട്ടീസ് അയച്ചത്. തനിക്കെതിരായ സോഷ്യൽ മീഡിയയിലെ വീഡിയോകൾ ഒക്കെ നീക്കം ചെയ്‌തില്ലെങ്കിൽ സ്ഥലം തിരികെ വാങ്ങും എന്നായിരുന്നു നോട്ടീസിൽ പറഞ്ഞത്. ഇപ്പോഴിതാ വിഷയത്തിൽ സംസാരിക്കുകയാണ് വ്‌ളോഗർ സീക്രട്ട് ഏജന്റ് എന്ന സായി കൃഷ്‌ണ. രേണു സുധി ആരാധകർ മുൻപും ബിഷപ്പിനെ സൈബർ ആക്രമണം നടത്തിയെന്നാണ് സായി ആരോപിക്കുന്നത്.

സായി കൃഷ്‌ണയുടെ വാക്കുകൾ

ഇഷ്‌ടദാനം റദ്ദാകുന്നതിനുള്ള കാര്യ കാരണങ്ങളാണ് രേണു സുധിക്ക് ബിഷപ്പ് അയച്ച നോട്ടീസിൽ ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തി എന്നുള്ളതാണ് ഇതിലെ മെയിൻ സാധനം. കിച്ചു എവിടെയെങ്കിലും അദ്ദേഹത്തെ പറ്റി മോശമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ ഒരു വക്കീൽ നോട്ടീസ് അയക്കുമ്പോൾ പിന്നെ എല്ലാ പ്രശ്‌നങ്ങളും ഒരുമിച്ച് ചേർത്തിട്ട് ആയിരിക്കും അവർ അയക്കുക. ഒരു വസ്‌തു ദാനമായി കൊടുക്കുന്ന സമയത്ത് ചില നിബന്ധനകൾ അതിൽ വയ്ക്കാറുണ്ട്.

renusudhibishop

ആ നിബന്ധനയിൽ നന്ദികേട് എന്ന് പറയുന്നതിന്റെ നിർവചനം എന്താണെന്ന് നമുക്ക് ആർക്കും അറിയില്ല. സാധാരണഗതിയിൽ അങ്ങനത്തെ ഒരു നിബന്ധനയൊക്കെ വയ്ക്കാനുള്ള ചാൻസ് വളരെ കുറവാണ്. അപ്പോൾ ഇതേ പോലെ ഇഷ്‌ടദാനം കൊടുക്കുന്ന സാധനത്തിൽ മറ്റ് നടപടികൾ ഒന്നുമുണ്ടാവാനിടയില്ല. സത്യത്തിൽ ഇതൊരു പൊട്ടാത്ത ബോംബ് ആണ്. എന്താണെന്ന് വച്ചാൽ ബിഷപ്പിനെ കഴിഞ്ഞ കുറച്ച് നാളായി രേണു സുധിയുടെ ആരാധകർ എന്ന് പറയുന്ന ഒരുകൂട്ടം ആളുകൾ ആക്രമിക്കുന്നുണ്ട്.

അതിന്റെ പേരിൽ അദ്ദേഹം പരാതി കൊടുക്കുകയും അത് വാർത്തയാവുകയും ഒക്കെ ചെയ്‌തിട്ടുണ്ട്‌. രേണു സുധി ബിഗ് ബോസിൽ പോയ സമയത്ത് വളരെ വലിയ സൈബർ ആക്രമണം ബിഷപ്പിന് നേരെ ഉണ്ടായെന്ന് വാർത്തകളിൽ ഒക്കെ ഉണ്ടായിരുന്നു. അദ്ദേഹം ഒരുപാട് അഭിമുഖങ്ങളിൽ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. രേണു സുധിയുടെ ആരാധകർ കാരണം അനുഭവിക്കേണ്ടി വന്ന വളരെ മോശം കമന്റുകളും മറ്റും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അതൊക്കെ ഒരുപരിധിവരെ അദ്ദേഹത്തെ സഹിച്ചതുമാണ്. ഇപ്പോഴത്തെ വിഷയം എന്താണെന്ന് വച്ചാൽ രേണു സുധി തന്നെ പബ്ലിക് ആയി ഈ പറയുന്ന നോബിൾ ഫിലിപ്പിനെ ബിഷപ്പ് എന്നുള്ളതിന് വിഷപ്പ് എന്നൊക്കെ വിളിച്ചിരുന്നു. ഇത്രയെങ്കിലും ചെയ്യണ്ടേ ഒരു മനുഷ്യൻ എന്നാണ് എനിക്ക് തോന്നുന്നത്. വിഷപ്പാമ്പ് എന്നൊക്കെ രേണു സുധി അദ്ദേഹത്തെ വിളിച്ചു തുടങ്ങിയിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിന്റെ മനസിന് ഒരു തൃപ്‌തി വേണ്ടേ.

ദാനം ചെയ്‌തു, ഒരു വൈദികനാണ്. യേശു ക്രിസ്‌തു കുരിശിൽ കേറിയെന്ന് കരുതി നാട്ടിൽ ഉള്ള എല്ലാരും കേറണോ. ഇതിന്റെ തുടക്കം വീടുപണിയിലെ പ്രശ്‌നങ്ങളിൽ നിന്നാണ്. ഒന്ന് രണ്ട് വീഡിയോസിൽ ഞാൻ ശ്രദ്ധിച്ചിരുന്നു. രേണു സുധിയോട് ചോദിച്ച സമയത്ത് അവർ പറയുന്നത്, ഈ വീടിന് നൽകിയ സ്ഥലം ഒറ്റപ്പെട്ടതാണ് എന്നൊക്കെ. ഇതൊക്കെ കൊടുക്കാത്തവർ കേൾക്കുമ്പോൾ എത്ര വിഷമം ആവും.

അന്ന് ഇത് കിട്ടിയപ്പോൾ അവർക്ക് അതൊക്കെ നല്ലതായിരുന്നു. ഇതിന്റെയൊക്കെ തുടക്കകാലത്ത്, ലക്ഷ്‌മി നക്ഷത്ര, അവരെ ശരിക്കും എനിക്ക് ഇതിലേക്ക് കൊണ്ട് വരാൻ ഒട്ടും താൽപര്യമില്ല എന്നാലും പറയുകയാണ്. കാരണം ഈ നാട്ടുകാർക്ക് മൊത്തം കാണിച്ചു കൊടുക്കുകയായിരുന്നു, പാവപ്പെട്ട സുധിയുടെ വീട് ഇങ്ങനെയാണ്, കളിപ്പാട്ടം കൊണ്ട് കൊടുക്കുന്നു, അത് കൊണ്ട് കൊടുക്കുന്നു.

സുധി ജീവിച്ചിരുന്ന കാലത്തും ഓരോ ആളുകളുടെ കൈയിൽ നിന്നും രേണുവും സുധിയും ഒക്കെ പൈസ വാങ്ങിയിട്ടുണ്ട്, പലതും കൈപ്പറ്റിയിട്ടുമുണ്ട്. ഇത് ഇവരുടെ ഒരു സ്ഥിരം പോക്കായിരുന്നു. അതിനിടയിലാണ് സുധിക്ക് അപകടം പറ്റുന്നത്. ആ സമയത്ത് ലക്ഷ്‌മി നക്ഷത്ര കൃത്യമായി അവരുടെ ആ ഇമോഷൻ പ്ലേസ് ചെയ്യുന്നു. അങ്ങനെ പലരും സഹായിക്കാൻ രംഗത്ത് വന്നു, 24 ചെയ്യാൻ തയ്യാറായി. അതിനിടയിൽ നല്ല കാര്യമല്ലേ എന്ന് കരുതി ബിഷപ്പും സ്ഥലം നൽകാൻ തയ്യാറായി. അന്ന് അവർക്ക് അർഹത ഉണ്ടായിരുന്നു. പിന്നെ എല്ലാം മാറി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+