'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ
മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. അടുത്തകാലത്തായി സിനിമയിൽ സജീവമല്ലെങ്കിലും തിരിച്ചുവരവിന് ഒരുങ്ങുന്ന അദ്ദേഹം രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ എന്നും ജനങ്ങൾക്ക് ഒപ്പം തന്നെയുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപി നായകനായ രുദ്രസിംഹാസനം എന്ന സിനിമ തനിക്കുണ്ടാക്കിയ സാമ്പത്തിക ബാധ്യതയെ കുറിച്ച് തുറന്ന് പറയുകയാണ് തിരക്കഥാകൃത്ത് കൂടിയായ സുനിൽ പരമേശ്വരൻ. ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.
സുനിൽ പരമേശ്വരന്റെ വാക്കുകൾ
ഞാൻ ഒരുപാട് കാലം ഏകാന്തമായി ജീവിച്ചിരുന്നു. കാന്തല്ലൂരിലെ ആശ്രമം ഒക്കെ ഇങ്ങനെ കഷ്‌ടപെട്ട് പണിത സമയമായിരുന്നു. അപ്പോഴാണ് സ്ത്രീ എന്ന ഒരു സീരിയലിൽ അഭിനയിച്ച നടൻ അവിടേക്ക് വന്നത്. അദ്ദേഹം വലിയ നടൻ ആയിട്ടുള്ള ആളാണ്.എറണാകുളം ഭാഗത്തുള്ള ആളായിരുന്നു. ഞാൻ പറയുന്നത്, ചില മനുഷ്യർക്ക് കഷ്‌ടകാലം വരുമ്പോൾ ചിലർ, നമ്മൾ നടക്കുവാണെങ്കിൽ മുൻപിൽ കാൽ വച്ച് തരും. അല്ലെങ്കിൽ പിന്നിലൂടെ വന്ന് തലക്കടിക്കും.

അങ്ങനെ ഈ നടൻ, അദ്ദേഹത്തെ ഇപ്പോൾ അടുത്ത് ബിജെപിയിൽ കുമ്മനം രാജശേഖരന്റെ അടുത്തൊക്കെ കണ്ടിട്ടുണ്ട്. ചില മനുഷ്യരുടെ വേഷം കെട്ടലുകളാണ് ഞാൻ പറയുന്നത്. അദ്ദേഹം എന്നോട് പറഞ്ഞു അനന്തഭദ്രം സിനിമ ഒക്കെ ചെയ്‌തത് അല്ലേ? ഒരു സിനിമ കൂടി നമുക്ക് ചെയ്യാം. ഞാൻ വേണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞതാണ്. ഞാൻ ഈ ഏകാന്തവാസം ആണ്, ആശ്രമവും ഞാനും മാത്രമായി എന്നൊക്കെ പറഞ്ഞിരുന്നു.
അങ്ങനെ നിർബന്ധിച്ചപ്പോൾ, ഞാൻ പണ്ട് സാമ്പത്തികമായി സഹായിച്ചോരു ആള് കുറച്ച് പൈസ സ്വാമി അറേഞ്ച് ചെയ്‌താൽ മതി, ബാക്കി നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ സംവിധായകൻ ആയിട്ടൊരു ആളെയും തീരുമാനിച്ചു. നല്ല മനുഷ്യൻ തന്നെയാണ്, അന്ന് പണമില്ലാത്തത് കൊണ്ട് കാന്തല്ലൂർ ആശ്രമത്തിൽ തറയിൽ പണി ഒന്നും ചെയ്‌തിട്ടില്ല. അതിനെന്താ എനിക്ക് പരിചയമുള്ള കടയുണ്ട്, എറണാകുളത്തേക്ക് വരൂ എന്നാണ് ആ നടൻ പറഞ്ഞത്.
അങ്ങനെ കാന്തല്ലൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന് ടയിലുകൾ എല്ലാം വണ്ടിയുടെ സീറ്റിന്റെ താഴെയും മറ്റുമായി വച്ചാണ് പോയിരുന്നത്, അത്രയും ദാരിദ്ര്യമായിരുന്നു അന്ന്. അദ്ദേഹം ഒരു സംവിധായകനെ കൊണ്ട് വന്നു, സുരേഷ് ഗോപിയെ നായകനാക്കി അങ്ങനെയാണ് രുദ്ര സിംഹാസനം എന്ന സിനിമ ഞങ്ങൾ ചെയ്‌തു. അപ്പോഴേക്കും നശിക്കാവുന്നതിന്റെ അങ്ങേയറ്റമായിരുന്നു.
കൊറേ കാലങ്ങൾക്ക് ശേഷം ആ ടൈലിന്റെ കടയുടെ അടുത്ത് ദേ പുട്ട് ഉണ്ടായിരുന്നു, ദിലീപിന്റെ. ഞാൻ അവിടെ പോയിരുന്നു. ഭാര്യയും ഒപ്പമുണ്ടായിരുന്നു. അന്ന് ആ കടയിൽ കയറി എന്ത് വിലയാണ് നിങ്ങൾ വാങ്ങിയത് എന്ന് ചോദിച്ചപ്പോഴാണ് ആ കടക്കാരൻ എന്നോട് പറയുന്നത്, അന്ന് കൂടെ വന്ന ആള് എന്റെ പേരിൽ സ്വന്തം വീട്ടിലേക്കുള്ള ടൈൽ കൂടി വാങ്ങിയിരുന്നു എന്ന്. ഒന്നാലോചിച്ചു നോക്കണം.
ഇലയിൽ നക്കി ജീവിക്കുന്നവന്റെ ചിറിയിൽ നക്കി ജീവിക്കുന്ന മനുഷ്യർ. നേട്ടങ്ങൾക്ക് വേണ്ടി മാത്രം മനുഷ്യരെ സ്നേഹിക്കരുത്. പറഞ്ഞുവന്നത് നിങ്ങൾ എന്തെങ്കിലും ബിസിനസ് ചെയുന്നെങ്കിൽ അത് നിങ്ങൾക്ക് പറ്റുമെങ്കിൽ മാത്രം പോരെ. ആ സിനിമ ചെയ്‌തു ഞാൻ ആകെ തകർന്നുപോയി. ഒന്നേമുക്കാൽ കോടി രൂപ പോയി, കഷ്‌ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റു.
അതൊന്നും ഒരു രേഖ പോലും ഇല്ലാത്ത പണമായിരുന്നു. എങ്കിലും തിരിച്ചുകൊടുത്തെ മതിയാവൂ. അവസാന കാലത്തേ ചില കടങ്ങൾ പോലും ഞാനും ടീച്ചറും കൂടി കൊടുക്കുകയാണ് ചെയ്‌തത്. കടം ഇല്ലാത്തവൻ സമ്പന്നൻ. ലോൺ ഇല്ലാത്തവൻ സമ്പന്നൻ. വാക്ക് പാലിക്കുന്നവർ ആയിരിക്കും. പാലിക്കാൻ പറ്റുന്ന വാക്കുകൾ മാത്രമേ നമ്മൾ പറയാവൂ.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications