"കാവ്യ മാധവനെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്ന ദിലീപ് കൊട്ടേഷൻ കൊടുക്കുമോ? പോലീസ് കള്ള തെളിവുണ്ടാക്കി"
നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ രാഹുൽ അറസ്റ്റിൽ ആയിരുന്നു. ഇപ്പോഴിതാ ദിലീപ് നിരപരാധി ആണെന്ന് ഉറപ്പിച്ചു പറയുകയാണ് അദ്ദേഹം. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ തുറന്ന് സംസാരിച്ചത്.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ
ഒരു കള്ളക്കേസിലാണ് ദിലീപേട്ടൻ 85 ദിവസം ജയിലിൽ കിടന്നത്. ശ്രീ ദിലീപ് എന്ന് പറയുന്ന മലയാള സിനിമ ഭരിച്ചിരുന്ന, സൂപ്പർ സ്റ്റാറുകൾക്ക് ശേഷം ഇത്രയും സ്ഥാനം ഉണ്ടായിരുന്ന വ്യക്തി, കോടീശ്വരനായ ഒരു മനുഷ്യനെ 85 ദിവസം കള്ളക്കേസിൽ അകത്ത് കിടത്താമെങ്കിൽ ഞാനും നിങ്ങളും ഒക്കെ എളുപ്പമുള്ള ഇരകളായിരിക്കും. ഇപ്പോൾ നിങ്ങൾ ഉമ്മൻ ചാണ്ടി സാറിന്റെ കാര്യം എടുക്കാം. അദ്ദേഹത്തിനെതിരെ വന്ന ആരോപണങ്ങൾ കള്ളം ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. പക്ഷേ, എന്തെങ്കിലും നടപടി ഉണ്ടായോ ആ സ്ത്രീയ്ക്ക് എതിരെ.

ഇനി നമ്മളുടെ നിവിൻ പോളിയുടെ കാര്യം, അതും കള്ളമാണെന്ന് തെളിഞ്ഞു. ഈ കേസിൽ ഡിജിപിക്ക് എതിരെ പരാതി കൊടുത്തു. എന്തെങ്കിലും ആക്ഷൻ ഉണ്ടായോ? അതെന്ത് കൊണ്ടാണ്. ഇത് ഒക്കെ നമ്മുടെ നാട്ടിൽ നിന്ന് ചോദിക്കേണ്ട അടിസ്ഥാന ചോദ്യങ്ങൾ അല്ലെ. ഇതേ ചോദ്യങ്ങൾ നമ്മൾ ചോദിച്ചു കൊണ്ടേയിരിക്കണം. എത്രയോ പേരുടെ ജീവിതങ്ങൾ ഇങ്ങനെ വ്യാജ പരാതിയുടെ പേരിൽ ഇല്ലാതാവുന്നു. എത്രയോ ലക്ഷം രൂപ ഇവർക്ക് ചിലവാകുന്നു.
നമ്മുടെ കൂട്ടിക്കൽ ജയചന്ദ്രൻ, അദ്ദേഹത്തിന് എതിരെ പോക്സോ കേസ് കൊടുത്തത് കുടുംബ പ്രശ്നത്തിന്റെ പേരിലാണ്. ഇപ്പോൾ എനിക്ക് എതിരെയുള്ള കേസ് തന്നെ എടുക്കൂ. 16 ദിവസമാണ് എന്നെ പിടിച്ച് അകത്തിട്ടത്. ഞാൻ അതിജീവിതയുടെ പേരോ ഡീറ്റൈൽസോ ഒന്നും പുറത്തുവിട്ടിട്ടില്ല. ഈ കുട്ടി എന്ത് അതിജീവിച്ചു എന്നാണ് പറയുന്നത്? പോലീസുകാർ നോട്ടീസ് തരാൻ പോലും കൂട്ടാക്കാതെ അറസ്റ്റ് ചെയ്തു.
സിസ്റ്റമാറ്റിക് കള്ളങ്ങൾ ഒഴിവാക്കണം. ഞാൻ പതിനാറ് ദിവസമാണ് അകത്ത് കിടന്നത്. ശ്രീ ദിലീപിന് എതിരെ വ്യാജ ഫോട്ടോഷോപ്പ് ഉണ്ടാക്കി. അതിന്റെ ഗൗരവം നിങ്ങൾക്ക് മനസിലാവുന്നുണ്ടോ? വ്യാജ ഫോട്ടോഷോപ്പ് ഉണ്ടാക്കുന്നത് തന്നെ നിയമവിരുദ്ധമാണ്. പോലീസുകാർ കള്ള തെളിവ് ഉണ്ടാക്കി ദിലീപിനെ കുടുക്കി എന്ന് പറയുന്നത് കേരള പോലീസിലെ ഡിജിപി ആയിരുന്ന ശ്രീലേഖ മാഡമാണ്. സാധാരണക്കാർ ആരുമല്ല പറഞ്ഞത്.
മറ്റൊരു ഡിജിപി, പിന്നീട് ഡിജിപി ആയി മാറിയ അന്നത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ, ജെൻഡർ ഞാൻ പറയുന്നില്ല കള്ളതെളിവുണ്ടാക്കി. ഇത്രയും ഉന്നതരായ ഉദ്യോഗസ്ഥർ കള്ള തെളിവുകൾ ഉണ്ടാക്കി എന്ന് പറയുമ്പോൾ നമുക്കൊക്കെ പിന്നെ എന്താണ് രക്ഷ. രാമൻ പിള്ള സാറിനെപോലെ ഉള്ള ഒരു അഭിഭാഷകൻ ഉണ്ടായിട്ടും ദിലീപേട്ടന് 85 ദിവസം ജയിലിൽ കിടക്കേണ്ടി വന്നാൽ നമ്മുടെയൊക്കെ സ്ഥിതി എന്താവും.
ഇങ്ങനെയാണ് നോർത്ത് ഇന്ത്യയിൽ ഒരുപാട് പേരെ പിടിച്ചു അകത്തിടുന്നത്. കോടതിയിൽ ട്രയൽ ഘട്ടത്തിൽ പോലീസിന് കള്ളങ്ങൾ പറഞ്ഞാൽ പിടിച്ചു നിൽക്കാൻ കഴിയില്ല. ദിലീപ് ശക്തനും സ്വാധീനം ഉള്ളവനുമാണ്, വെളിയിൽ ഇറങ്ങിയാൽ തെളിവ് നശിപ്പിക്കും. ഇടയ്ക്ക് കേട്ട് കാണും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറി. അതും കേസുമായി എന്താണ് ബന്ധം? എന്തൊരു തട്ടിപ്പാണ് നടക്കുന്നത്.
അതുകൊണ്ട് ദിലീപിന്റെ ഗൂഢാലോചന ഉണ്ടാവുമോ? അതുകൊണ്ട് കേസിൽ ദിലീപ് പങ്കാളിയാവുമോ? അത് ഹൈക്കോടതിയിലെ ഉദ്യോഗസ്ഥർ ഒന്ന് പ്ലേ ചെയ്തത് ആയിരിക്കും. അല്ലാതെ ഹാഷ് വാല്യൂ മാറി എന്നൊക്കെ പറയുമ്പോൾ സാധാരണക്കാർ അങ്ങ് വിശ്വസിക്കും. വീഡിയോ ഒന്നും പോയാലും ഇല്ലെങ്കിലും കേസ് മാറില്ലലോ.
പ്രോസിക്യൂഷൻ പറഞ്ഞ കഥയാണ് ഏറ്റവും വലിയ തട്ടിപ്പ്. ദിലീപുമായി പൾസർ സുനിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവ് പോലും ഹാജരാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞിട്ടും ചില മാധ്യമങ്ങൾക്ക് ഇപ്പോഴും അതിന്റെ മുറുമുറുപ്പ് തീർന്നിട്ടില്ല. നമ്മൾ ഇപ്പോഴും അതിജീവിതയോട് ഒപ്പമാണ്. ദിലീപിനെ എന്തിനാണ് ഈ കേസിൽ പിടിച്ചിടുന്നത്.
പൾസർ സുനി നേരത്തെ തന്നെ ഒരുപാട് ക്രിമിനൽ പ്രവർത്തികൾ ചെയ്തിട്ടുള്ള ആളാണ്. അതൊക്കെ ദിലീപ് പറഞ്ഞിട്ടാണോ? സുരേഷേട്ടനേയും മേനക ചേച്ചിയെയും ഇതുപോലെ ദ്രോഹിക്കാൻ ശ്രമിച്ചുവെന്ന് ഒക്കെ പറയുന്നു. പിന്നെ ദിലീപിന്റെ ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ് കാവ്യാ മാധവനെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്ന സമയത്ത് ഇങ്ങനെയൊരു കൊട്ടേഷൻ കൊടുക്കുമോ? പറയുന്ന കള്ളങ്ങൾക്ക് ഒരു മര്യാദ വേണ്ടേ.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications