Get Updates
Get notified of breaking news, exclusive insights, and must-see stories!

എവിക്ഷനും ലാലേട്ടൻ വിജയിയെ പ്രഖ്യാപിക്കലും, ബിഗ് ബോസ് ഫിനാലെയുടെ ഏറ്റവും പുതിയ വിവരങ്ങൾ

പ്രേക്ഷകര്‍ ഒരു മാസത്തിലധികമായി കാത്തിരിക്കുന്ന ബിഗ് ബോസ് ഫിനാലെ എപിസോഡ് ഓഗസ്റ്റ് ആദ്യ വാരം സംപ്രേഷണം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഫിനാലെയുടെ ഒരുക്കങ്ങള്‍ ചെന്നൈയില്‍ തകൃതിയായി നടക്കുകയാണ്.

ഫിനാലെയ്ക്ക് ഒപ്പം ബിഗ് ബോസ് താരങ്ങളെ ഉള്‍പ്പെടുത്തി ഓണപ്പരിപാടിയുടെ ഷൂട്ടിംഗും ചെന്നൈയില്‍ നടക്കുന്നുണ്ട്. ഫിനാലെ ഷൂട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് യുട്യൂബറായ രേവതി. വിശദമായി അറിയാം

1

ബിഗ് ബോസില്‍ അവസാന റൗണ്ടില്‍ എത്തിയ എട്ട് മത്സരാര്‍ത്ഥികളും നേരത്തെ പുറത്തായവരും സിനിമാ താരങ്ങളും അടക്കം ഉള്‍പ്പെട്ടതാവും ബിഗ് ബോസിന്റെ ഫിനാലെ എപിസോഡ്. ദിവസങ്ങളായി ഇവരെല്ലാം ചെന്നൈയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ട്. ബിഗ് ബോസ് താരങ്ങള്‍ പലരും ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെയ്ക്കുന്നുണ്ട്.

2

ഫിനാലെ ഷൂട്ടിന് വേണ്ടി മോഹന്‍ലാലും എത്തിക്കഴിഞ്ഞുവെന്ന സൂചനയാണ് വ്‌ളോഗര്‍ രേവതി വീഡിയോയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഫിനാലെ എപിസോഡ് രണ്ട് തരത്തിലാണ് ഷൂട്ട് ചെയ്യുന്നത് എന്ന് രേവതി പറയുന്നു. മത്സരാര്‍ത്ഥികളുടെ ഡാന്‍സും പാട്ടും പോലുളള കലാപരിപാടികള്‍ ഒരുമിച്ചും പിന്നെ മോഹന്‍ലാല്‍ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കുന്നതുമെന്ന തരത്തിലാണ് ഷൂട്ട്

3

ഇതിനൊപ്പം തന്നെ ഓണപ്പരിപാടികളുടെ ഷൂട്ടും നടക്കുന്നു. ഓണപ്പരിപാടികളില്‍ മത്സരാര്‍ത്ഥികളുടെ ഡാന്‍സും പാട്ടും കൂടാതെ ടോക്ക് ഷോ പോലുളള പരിപാടികളുമുണ്ട്. മാത്രമല്ല ഓണം ടാക്‌സുകളും ഇക്കൂട്ടത്തിലുണ്ട്. ഓണാഘോഷത്തിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം കഴിഞ്ഞുവെന്നാണ് സൂചന. ഷൂട്ടിന്റെയും മത്സരാര്‍ത്ഥികള്‍ കേരള വേഷത്തിലുളളതിന്റെ ചില ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

4

ഓണക്കളികള്‍ അടക്കമുളള ഓണം ടാസ്‌കിന്റെ ഷൂട്ടും കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ബിഗ് ബോസ് ഫിനാലെയുടെ ഷൂട്ടും നടന്നിട്ടുളളതായാണ് രേവതി നല്‍കുന്ന സൂചന. മത്സരാര്‍ത്ഥികളുടെ എവിക്ഷനും ഒപ്പം ടൈറ്റില്‍ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്നതുമായ രംഗങ്ങള്‍ ഷൂട്ട് കഴിഞ്ഞിരിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വിജയി ആരെന്നുളള സൂചനയും പുറത്ത് വന്നേക്കും.

5

ഓഗസ്റ്റ് ഒന്നിന് ആയിരിക്കും ഏഷ്യാനെറ്റ് ഫിനാലെ എപിസോഡ് സംപ്രേഷണം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഓണത്തിനായിരിക്കും ഫിനാലെ സംപ്രേഷണം എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 100 ദിവസത്തെ ഷോ 95ാം ദിവസം ആണ് കൊവിഡ് കാരണം ഷൂട്ടിംഗ് നിര്‍ത്തി വെക്കേണ്ടി വന്നത്. ഫിനാലെ പ്രമോയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

6

ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ഇത്തവണ ബിഗ് ബോസ് വിജയിയെ കണ്ടെത്തിയിരിക്കുന്നത്. സിനിമാ താരം കൂടിയായ മണിക്കുട്ടന്‍ ആവും വിജയി എന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗവും കരുതുന്നത്. അതേസമയം ഫൈനലില്‍ എത്തിയ രണ്ട് സ്ത്രീ മത്സരാര്‍ത്ഥികളില്‍ ഒരാളായ ഡിംപല്‍ ഭാലിനും വിജയസാധ്യത ഉണ്ട്. എന്നാല്‍ ഇവരെ അട്ടിമറിച്ച് സായി വിഷ്ണു വിജയി ആകാനുളള സാധ്യതയും തള്ളിക്കളയാനാകില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+