മമ്മൂട്ടിയും ഭാര്യയും കാറില്‍ ഒപ്പിച്ച രഹസ്യം...ആരോടും പറയരുതെന്ന്; 'ശാസ്ത്രജ്ഞന്‍റെ വെളിപ്പെടുത്തൽ'

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ്. അഭിനയ കലയില്‍ മമ്മൂട്ടിയുടെ സ്ഥാനം അത്രയ്ക്ക് മുകളില്‍ തന്നെയാണ്. നടന്‍ ആയിരുന്നില്ലെങ്കില്‍ മമ്മൂട്ടി ആരായേനെ?

നിയമ ബിരുദം നേടിയ മമ്മൂട്ടി ഒരു അഭിഭാഷകനായിട്ടാണ് തന്റെ കരിയര്‍ തുടങ്ങുന്നത്. പക്ഷേ എത്തിപ്പെട്ടത് സിനിമയിലും. മലയാള സിനിമയുടെ ഉന്നതങ്ങള്‍ കൈയ്യെത്തിപ്പിടിക്കുകയും ചെയ്തു.

പക്ഷേ നിങ്ങള്‍ക്ക് ഒരു സത്യം അറിയാമോ? മമ്മൂട്ടി ശരിക്കും ഒരു ശാസ്ത്രജ്ഞന്‍ ആവേണ്ട ആളായിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

ശാസ്ത്രജ്ഞന്‍

ശാസ്ത്രജ്ഞന്‍

ചെറുപ്പത്തിലേ താന്‍ ഒരു ശാസ്ത്രജ്ഞന്‍ ആയിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. പക്ഷേ തന്നിലെ ശാസ്ത്രജ്ഞനെ വീട്ടുകാര്‍ വളര്‍ത്തി വലുതാക്കിയില്ലത്രെ.

നടത്തിയ കണ്ടുപിടിത്തം

ഒമ്പതാം ക്ലാസ്സില്‍ ഒക്കെ പഠിക്കുമ്പോഴേ മമ്മൂട്ടി ചില കണ്ടുപിടിത്തങ്ങള്‍ ഒക്കെ നടത്തിയിരുന്നു. കോപ്പര്‍ വയറും ബാറ്ററിയും ഒക്കെ ഉപയോഗിച്ചുള്ള കോളിങ് ബെല്ലും, മോട്ടറും ഒക്കെയാണ് അന്ന് കണ്ടുപിടിച്ചത്.

അപ്പോള്‍ ഷോക്കടിക്കില്ലേ എന്ന്

മമ്മൂട്ടി ഈ കാര്യങ്ങളൊക്കെ പറയുന്ന വേദിയില്‍ സിനിമാതാരവും എംഎല്‍എയും ആയ മുകേഷും ഉണ്ടായിരുന്നു. അപ്പോള്‍ ഷോക്ക് അടിക്കില്ലേ എന്നായിരുന്നു മുകേഷിന്റെ സംശയം.

മുകേഷിന് എന്ത് അറിയാം

മുകേഷിന് എന്ത് അറിയാം

മുകേഷിന് വൈദ്യുതിയെ കുറിച്ചും ബാറ്ററിയെ കുറിച്ചും ഒന്നും അറിയില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അക്കാലത്ത് തന്റെ വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

വീട്ടുകാര്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍

തന്റെ കണ്ടുപിടിത്തങ്ങളൊന്നും അന്ന് വീട്ടുകാര്‍ പ്രോത്സാഹിപ്പിച്ചില്ല എന്നാണ് മമ്മൂട്ടിയുടെ പരാതി. എല്ലാ പിള്ളേരുകളിയാണെന്ന് കരുതി തള്ളിക്കളയുകയായിരുന്നത്രെ. അല്ലെങ്കില്‍ മമ്മൂട്ടി ശരിക്കും ഒരു ശാസ്ത്രജ്ഞനായേനെ!

അവാര്‍ഡ് ദാനച്ചടങ്ങായിരുന്നു

ശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച മുന്നേറ്റം നടത്തിയ യുവ പ്രതിഭകള്‍ക്കുള്ള കൈരളി-പീപ്പിള്‍ ടിവി ഇന്നോടെക് അവാര്‍ഡ് ദാന ചടങ്ങില്‍ ആയിരുന്നു മമ്മൂട്ടിയുടെ ഈ കഥപറച്ചില്‍. ഇതുകൊണ്ടൊന്നും കാര്യങ്ങള്‍ അവസാനിച്ചിട്ടില്ല.

മമ്മൂട്ടിയും ഭാര്യയുടെ കൂടി കാറില്‍ ചെയ്തത്

മൊബൈല്‍ ഫോണ്‍ വിദേശ രാജ്യങ്ങളില്‍ വന്ന കാലത്ത് നമ്മുടെ നാട്ടില്‍ എത്തിയിരുന്നില്ലല്ലോ. അപ്പോള്‍ കാറിയില്‍ യാത്ര ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാന്‍ മമ്മൂട്ടിക്ക് ഒരു കൊതി. അങ്ങനെ മമ്മൂട്ടിയും ഭാര്യയും കൂടി കാറില്‍ ഒരു സൂത്രം ഒപ്പിച്ചു.

കാറില്‍ നടന്ന രഹസ്യം

കാറില്‍ ഇരുന്ന് ഫോണ്‍ ചെയ്യാന്‍ മമ്മൂട്ടി ഒരു സൂത്രം ഒപ്പിച്ചിരുന്നു. ഹാം റേഡിയോ സെറ്റ് ചെയ്തുകൊണ്ടായിരുന്നു ഇത്. അങ്ങനെ താനും ഭാര്യയും കാറില്‍ ഇരുന്ന് ഫോണ്‍ ചെയ്തിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. പക്ഷേ ഇതൊരു രഹസ്യമാണത്രെ.

 കൃഷിക്കാരന്‍ മമ്മൂട്ടി

കൃഷിക്കാരന്‍ മമ്മൂട്ടി

മമ്മൂട്ടി ഇപ്പോള്‍ കൃഷിയിലും ശ്രദ്ധിക്കുന്നുണ്ട്. പാടത്ത് കള പറിക്കാന്‍ ഒരു യന്ത്രം തയ്യാറാക്കണം എന്നാണ് അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയ യുവ ശാസ്ത്രജ്ഞരോട് മമ്മൂട്ടി പറഞ്ഞത്. കളപറിക്കാന്‍ ആളെ കിട്ടുന്നല്ലത്രെ.

റോബോട്ടിക്‌സ് ശാസ്ത്രജ്ഞന്‍

റോബോട്ടിക്‌സ് ശാസ്ത്രജ്ഞന്‍

റോബോട്ടിക്‌സിലെ യുവ ശാസ്ത്രജ്ഞരോടും മമ്മൂട്ടി ഒരു കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സംഗതി അവര്‍ തയ്യാറാക്കിക്കൊടുക്കാമെന്ന് മമ്മൂട്ടിക്ക് ഉറപ്പും നല്‍കിയിട്ടുണ്ടത്രെ.

വീഡിയോ കാണാം

ഇതാ മമ്മൂട്ടി തന്നെ അക്കാര്യങ്ങള്‍ പറയുന്നു. വീഡിയോ കാണാം.

English summary
Mammootty reveals his science talents!!! He said that in his childhood days, he was interested in scientific discoveries.
Please Wait while comments are loading...