പിണറായി വിജയനോടാണ് മോഹന്‍ലാലിന്റെ ആദരവ്... പിന്നെ ഇഎംഎസും നായനാരും, കൂടെ കരുണാകരനും! അപ്പോള്‍ സംഘി?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മലയാള സിനിമയുടെ അഭിമാനമാണ് മോഹന്‍ലാല്‍. പക്ഷേ മോഹന്‍ലാലിനെ 'സംഘി' ആക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും നടന്നിട്ടുണ്ട്. അത്തരം ശ്രമങ്ങള്‍ക്ക് മോഹന്‍ലാല്‍ തന്നെ പലപ്പോഴും കാരണങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

അതിന്റെ പേരില്‍ മോഹന്‍ലാലിന് കിട്ടാത്ത ട്രോളുകളില്ല. ബ്ലോഗേട്ടന്‍ എന്ന വിളിപ്പേരും കിട്ടി. സോഷ്യല്‍ മീഡിയയിലെ സിപിഎം അനുഭാവികള്‍ ആയിരുന്നു പലപ്പോഴും ഇത്തരം ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും എല്ലാം പിറകില്‍.

ആ കത്തി സ്വാമി തന്നെ കൊണ്ടുവന്നത്... പെണ്‍കുട്ടിയുടെ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

സ്വാമിയുടെ ഛേദിക്കപ്പെട്ട ലിംഗത്തിന്റെ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍... പലവിധം, പലതരം!

ഓമനക്കുട്ടന്റെ ഒരൊന്നൊന്നര അഡ്വഞ്ചറുകൾ.. (സംവിധായകന്റെയും)!! ഡോണ്ട് മിസ്സിറ്റ്... ശൈലന്റെ റിവ്യൂ!!

എന്നാല്‍ ഇതേ മോഹന്‍ലാല്‍ തന്നെയാണ് മുമ്പ് പിണറായി വിജയനെ പ്രശംസിച്ച് സംസാരിച്ചിട്ടുള്ളത്. കുട്ടികള്‍ പിണറായി വിജയനെ മാതൃകയാക്കണം എന്ന് വരെ പറഞ്ഞിട്ടുണ്ട് ലാല്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ വീണ്ടും പറയുന്നു- താന്‍ ഏറെ ആദരിക്കുന്ന രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍ എന്ന്. അപ്പോള്‍ പിന്നെ മോഹന്‍ലാലിനെ ഇനിയും സംഘിയാക്കാന്‍ ഇറങ്ങുന്നുവര്‍ക്ക് എന്താകും പറയാനുണ്ടാവുക...

ദേശാഭിമാനിയിലെ അഭിമുഖം

ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് മോഹന്‍ലാല്‍ വീണ്ടും പിണറായി വിജയനെ കുറിച്ച് പറയുന്നത്. ദേശാഭിമാനിക്ക് കൊടുത്ത അഭിമുഖം ആയതുകൊണ്ടാണോ ഇങ്ങനെ പറഞ്ഞത് എന്നൊക്കെയാണ് പലരും പറയുന്നത്.

ഭീമന്റെ ഭൂമികയില്‍

ഭീമന്റെ ഭൂമികയില്‍ എന്നാണ് അഭിമുഖത്തിന്റെ തലക്കെട്ട്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്ന പശ്ചാത്തലത്തിലും മോഹന്‍ലാലിന്റെ 57-ാം ജന്മദിനത്തിന്റെ പശ്ചാത്തലത്തിലും ആണ് അഭിമുഖം.

38 വര്‍ഷം

38 വര്‍ഷമായി താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. അതിപ്പോഴും തുടരുന്നു. കേരളപ്പിറവിക്ക് മുമ്പും ശേഷവും ഉണ്ടായ എത്രയോ വലിയ നടീനടന്‍മാരോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യം തന്നെയാണെന്നാണ് ലാല്‍ പറയുന്നത്.

സിനിമ തന്ന സൗഹൃദങ്ങള്‍ക്കപ്പുറം

സിനിമ തന്ന സൗഹൃദങ്ങള്‍ പോലെ തന്നെ കേരളത്തിലെ ജനനേതാക്കളുമായുള്ള വ്യക്തിപരമായ സൗഹൃദങ്ങളും താന്‍ ഏറെ വിലമതിക്കുന്നുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അതിലേറേയും തന്റെ അച്ഛനിലൂടെയാണെന്നും പറയുന്നുണ്ട്.

ഇഎംഎസിനെ കണ്ടിട്ടില്ല

ഇഎംഎസ് നമ്പൂതിരിപ്പാടിനെ നേരിട്ട് കാണാനോ സംസാരിക്കാനോ ഉള്ള അവസരം തനിക്ക് ഉണ്ടായിട്ടില്ല. എന്നാല്‍ കെ കരുണാകരനുമായി വ്യക്തിപരമായി നല്ല അടുപ്പമായിരുന്നു എന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്.

വിശ്വനാഥന്‍ നായരുടെ മോനേ...

ഇകെ നായനാരുമായുളള അടുപ്പത്തിന്റെ കാര്യവും മോഹന്‍ലാല്‍ വിശദീകരിക്കുന്നുണ്ട്. നായനാര്‍ സഖാവ് എന്നാണ് വിശേഷണം. തന്നെ കാണുമ്പോള്‍ നായനാര്‍ സഖാവിന് പ്രത്യേക വാത്സല്യം ആയിരുന്നു എന്നും പറയുന്നുണ്ട്. 'വിശ്വനാഥന്‍ നായരുടെ മോനേ' എന്നായിരുന്നത്രെ മോഹന്‍ലാലിനെ നായനാര്‍ വിളിച്ചിരുന്നത്.

പിണറായി വിജയന്‍

തനിക്ക് വളരെയധികം ആദരവ് തോന്നിയിട്ടുള്ള നേതാവാണ് രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍ എന്നും മോഹന്‍ലാല്‍ പറയുന്നു. ഒരുപാട് അഗ്നിപരീക്ഷണങ്ങള്‍ അതിജീവിച്ച അദ്ദേഹവുമായി അടുത്ത സൗഹൃദവും ഉണ്ടെന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്.

കേരളത്തിന് 60, ലാലിന് 57

കേരളത്തിന് 60 വയസ്സായിസ, മോഹന്‍ലാലിന് 57 ഉം. ഈ കാലത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് മോഹന്‍ലാല്‍ ഇക്കാര്യങ്ങളെല്ലാം വിശദമാക്കിയത്.

നാല് രാഷ്ട്രീയ നേതാക്കള്‍ മാത്രം

57 വര്‍ഷത്തെ ജീവിതവും കേരളത്തിന്റെ 60 വര്‍ഷത്തെ ചരിത്രവും പരാമര്‍ശിക്കുമ്പോള്‍ മോഹന്‍ലാലിന് പറയാനുണ്ടായിരുന്നത് നാല് രാഷ്ട്രീയ നേതാക്കളുടെ പേര് മാത്രമാണ്. അതില്‍ മൂന്ന് പേരും സിപിഎമ്മുകാരും ആണ്.

എന്നിട്ടും സംഘിയാക്കുമോ?

മോഹന്‍ലാല്‍ ഇത്രയൊക്കെ പറഞ്ഞുകഴിഞ്ഞു. എന്നാലും സോഷ്യല്‍ മീഡിയയിലെ സൈബര്‍ സഖാക്കള്‍ മോഹന്‍ലാലിനെ കുറിച്ചുള്ള നിലപാട് മാറ്റുമോ എന്ന ചോദ്യവും ആയി പലരും രംഗത്ത് വരുന്നുണ്ട്.

പിണറായിയെ മുമ്പും പ്രകീര്‍ത്തിച്ചു

പിണറായി വിജയനെ മുമ്പും മോഹന്‍ലാല്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിക്കുന്ന കാര്യത്തില്‍ കുട്ടികള്‍ പിണറായി വിജയനെ മാതൃകയാക്കണം എന്നായിരുന്നു മുമ്പൊരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞത്.

ബിജെപി കഥകള്‍ പാറുന്നു

കേരളത്തില്‍ ബിജെപി മോഹന്‍ലാലിനെ കൂട്ടുപിടിച്ച് ശക്തി നേടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മോഹന്‍ലാലിന്റെ അഭിമുഖം പുറത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.

English summary
Mohanlal's interview in Deshabhimani praising Pinarayi Vijayan.
Please Wait while comments are loading...