ശിവനും വിഷ്ണുവും സ്വവർഗ രതിയും.. കുരീപ്പുഴ പറഞ്ഞു എന്ന് പറയുന്നത് തന്നല്ലേ രവിശങ്കറും പറഞ്ഞത്...

  • Posted By: Desk
Subscribe to Oneindia Malayalam

കുരീപ്പുഴ ശ്രീകുമാറിനെതിരാണ് ഇപ്പോൾ ബിജെപിയും ഹിന്ദുത്വ സംഘടനകളും വാളോങ്ങുന്നത്. ശിവനും വിഷ്ണുവും സ്വവർഗ രതികകാരാണെന്നും അവരിലാണ് അയ്യപ്പനുണഅടായതെന്നും പ്രസംഗത്തിൽ‌ കുരീപ്പുഴ പറഞ്ഞു എന്നതായിരുന്നു സംഘപരിവാറിന്റെ ആരോപണം. എന്നാൽ ഇത് തന്നയല്ലെ അഞ്ച് വർഷങ്ങൾക്ക് മുമ്പ് ശ്രീ ശ്രീ രവിശങ്കറും പറഞ്ഞത്.

ഹിന്ദു മതത്തിൽ ഹോമോ സെക്ഷ്വാലിറ്റി ഒരു തെറ്റെല്ലെന്നും, വിഷ്ണുവിലും ശിവനിലുമാണ് അയ്യപ്പനുണ്ടായതെന്നും പറഞ്ഞ് അദ്ദേഹം ചെയ്ത ട്വീറ്റ് ഇപ്പോഴും അദ്ദേഹത്തിന്റെ ട്വീറ്റർ അക്കൗണ്ടിൽ മങ്ങാതെ കിടപ്പുണ്ട്. ബിജെപി കുരീപ്പുഴയ്ക്കെതിരെ ആക്രോശിക്കുമ്പോൾ ഈ ട്വീറ്റ് കൂടി ഒന്ന് കാണുന്നത് നല്ലതായിരിക്കും. അതേസമയം കുരീപ്പുഴയ്ക്കെതിരെയുള്ള സംഘപരിവാർ വാദം കള്ളമാണെന്നാണ് അവസാനം വരുന്ന റിരപ്പോർട്ടുകളിൽ വ്യക്തമാകുന്നത്.

തെളിവില്ല

തെളിവില്ല

മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കില്ലെന്ന് പോലീസ്. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ തെളിവില്ലെന്നു പോലീസ് വ്യക്തമാക്കി. ഇതോടെ ബിജെപിയുടെ ആരോപണം കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ കർശന നിർദേശം

മുഖ്യമന്ത്രിയുടെ കർശന നിർദേശം

മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്ന ആരോപണത്തെ തുടർന്ന് സംഘപരിവാർ പ്രവർത്തകർ കവിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് ഏഴ് സംഘപരിവാർ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആർഎസ്എസിനെതിരെ രൂക്ഷ വിമർശനം

ആർഎസ്എസിനെതിരെ രൂക്ഷ വിമർശനം

ഗ്രന്ഥശാലാ ചടങ്ങില്‍ വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ചും ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ കുറിച്ചും സംസാരിച്ച അദ്ദേഹം ആര്‍എസ്എസിനെയും സംഘപരിവാറിനെയും രൂക്ഷമായി വിര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.

സുരേന്ദ്രനും കുരീപ്പുഴയ്ക്കെതിരെ

സുരേന്ദ്രനും ഫേസ്ബുക്കിലൂടെ കവി കുരീപ്പുഴ ശ്രീകുമാറിനെ വിമർശിച്ചിരുന്നു. പ്രശസ്തനാവാനും പുസ്തകങ്ങള്‍ വിറ്റുപോകാനും വേണ്ടി ആര്‍എസ്എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുരീപ്പുഴയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കെ സുരേന്ദ്രന്‍ ഫേയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്. എന്നാൽ മണിക്കൂറുകൾക്കകം തന്നെ സുരേന്ദ്രൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

English summary
Sri Sri Ravisanker's tweet about Siva and Vishnu

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്