കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാര്‍ച്ച് 31 വരെ ട്രെയിന്‍ സര്‍വീസ് റദ്ദ് ചെയ്യുന്നു'; വ്യാജ പ്രചരണത്തില്‍ സര്‍ക്കാര്‍ വിശദീകരണം

Google Oneindia Malayalam News

ദില്ലി: മാര്‍ച്ച് 31 വരെ രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദ് ചെയ്യാന്‍ ഇന്ത്യന്‍ റെയില്‍ വെ തീരുമാനിച്ചതായി വ്യാജപ്രാചരണം. വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമുകളിലാണ് ഇത്തരമൊരു വ്യാജ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. രാജ്യത്ത് കൊറോണ വൈറസിന്‍റെ രണ്ടാം തരംഗം ഉണ്ടാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇത്തമൊരു പ്രചാരണം. "കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കാന്‍ ഇന്ത്യന്‍ റയില്‍വേ തീരുമാനിച്ചു. ഗുഡ്സ് ട്രെയിനുകൾ മാത്രമായിരിക്കും ഇക്കാലയളവില്‍ ഓടുക''- എന്നതായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശം.

എന്നാല്‍ ഇത് തികച്ചും തെറ്റായ പ്രചരണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
മാർച്ച് 30 മുതൽ ട്രെയിനുകൾ റദ്ദാക്കുമെന്ന വാര്‍ത്ത 2020 ലേതാണ്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യം ഉണ്ടെങ്കിലും പാസഞ്ചര്‍ ട്രെയിനുകൾ റദ്ദാക്കാൻ ഇന്ത്യൻ റെയിൽവേ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

 railways

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വർഷം മാർച്ച് 22 മുതല്‍ 31 വരെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിരുന്നു. പിന്നീട് മെയ് മാസത്തിലാണ് സർക്കാർ കുടിയേറ്റ തൊഴിലാളികൾക്കായി പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഒടിക്കാന്‍ തുടങ്ങിയത്.

ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..

ബ്ലൂ ടോപ്പിൽ തിളങ്ങി ശ്രുതി ഹരിഹരൻ.. ചിത്രങ്ങൾ കാണാം..

Recommended Video

cmsvideo
Election 2021-ശൈലജ ടീച്ചറുടെ സ്വന്തം മട്ടന്നൂർ, ഇടതിന്റെ ഉരുക്കുകോട്ട | Oneindia Malayalam

Fact Check

വാദം

മാര്‍ച്ച് 31 വരെ രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദ് ചെയ്യാന്‍ ഇന്ത്യന്‍ റെയില്‍ വെ തീരുമാനിച്ചതായി വ്യാജപ്രാചരണം

നിജസ്ഥിതി

ട്രെയിന്‍ റദ്ദ് ചെയ്യാനുള്ള ഒരു തീരുമാനവും ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
fact check; fake news that train service will be canceled till March 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X