കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Fact Check-ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ 4.78 ലക്ഷം രൂപ ലോണ്‍; വാര്‍ത്തയുടെ സത്യമെന്ത്?

Google Oneindia Malayalam News

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ലോണ്‍ എന്ന പേരില്‍ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് പ്രെസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി ഐ ബി). എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 4,78,000 രൂപ വായ്പ നല്‍കുന്നുണ്ടെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

സാമ്പത്തിക സഹായം ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാനും വായ്പയ്ക്ക് അപേക്ഷിക്കാന്‍ ഒരു പ്രത്യേക ലിങ്കില്‍ ക്ലിക്ക് ചെയ്യാനും വ്യാജ സന്ദേശം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും ആരും കെണിയില്‍ അകപ്പെടരുതെന്ന് പി ഐ ബി പറഞ്ഞു. രാജ്യത്തെ ധനമന്ത്രാലയം ഇത്തരമൊരു സഹായം പ്രഖ്യാപിച്ചിട്ടില്ല എന്നും പി ഐ ബി അറിയിച്ചു.

fact check

എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 4,78,000 രൂപ വായ്പ നല്‍കുന്നുണ്ടെന്ന് അവകാശപ്പെടുന്നതാണ് വ്യാജസന്ദേശമെന്ന് പി ഐ ബി ഫാക്റ്റ് ചെക്ക് കൂട്ടിച്ചേര്‍ത്തു. ഇത്തരം മെസേജുകള്‍ പങ്കുവെക്കരുതെന്നും ആരുടേയും വ്യക്തിപരമോ ധനസംബന്ധമോ ആയ വിവരങ്ങള്‍ ഈ ലിങ്കില്‍ കയറി പങ്കുവെക്കരുത് എന്നും പി ഐ ബി പറഞ്ഞു.

'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു

സമാനമായി സന്ദേശങ്ങള്‍ അയക്കുന്ന ഇത്തരം സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് പി ഐ ബി കാലാകാലങ്ങളായി ഉപദേശിക്കുന്നുണ്ട്. പി ഐ ബി മുഖേന ഇത്തരം സന്ദേശങ്ങള്‍ ശരിയാണോ എന്നറിയാന്‍ പി ഐ ബി ഫാക്ട്‌ചെക്ക് സേവനം ഉപയോഗിക്കണം എന്നും പി ഐ ബി അറിയിച്ചു. അതിനായി ചുവടെ പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ മതി.

തുടര്‍ച്ചയായി അവധിദിനങ്ങള്‍; ഒറ്റദിവസം ഗുരുവായൂരില്‍ വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!തുടര്‍ച്ചയായി അവധിദിനങ്ങള്‍; ഒറ്റദിവസം ഗുരുവായൂരില്‍ വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!

നിങ്ങള്‍ക്ക് സംശയാസ്പദമായ എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ അതിന്റെ ആധികാരികത അറിയാനും വാര്‍ത്ത യഥാര്‍ത്ഥമാണോ അതോ വ്യാജ വാര്‍ത്തയാണോ എന്ന് പരിശോധിക്കാനും കഴിയും. അതിനായി https://factcheck.pib.gov.in എന്ന വെബ്‌സൈറ്റിലേക്ക് സന്ദേശം അയയ്ക്കേണ്ടതുണ്ട്.

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview

മറ്റൊരുതരത്തില്‍ നിങ്ങള്‍ക്ക് വസ്തുത പരിശോധിക്കുന്നതിനായി +918799711259 എന്ന നമ്പറിലേക്ക് ഒരു വാട്‌സാപ്പ് സന്ദേശം അയക്കാം. നിങ്ങള്‍ക്ക് [email protected] എന്ന മെയിലിലും സന്ദേശം അയക്കാം. വസ്തുതാ പരിശോധനാ വിവരങ്ങള്‍ https://pib.gov.in ലും ലഭ്യമാണ്.

Fact Check

വാദം

ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ലോണ്‍ എന്ന പേരില്‍ പ്രചരണം

നിജസ്ഥിതി

ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ലോണ്‍ നല്‍കുന്നില്ല. ഇത് വ്യാജപ്രചരണമാണ് എന്ന് പിഐബി അറിയിച്ചു

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check-is that central govt giving Rs 4.78 lakh loan to every Aadhar card holders, what is the truth behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X