കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലേ? പ്രചാരണത്തിന് പിന്നിലെ വസ്തുതയെന്ത്?

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധികൾ മറികടക്കുന്നതിനാണ് സംസ്ഥാന സർക്കാർ റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാൻ ആരംഭിച്ചത്. കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചുണ്ട്. അതിനിടെ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ല എന്നുളള പ്രചാരണം സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്നുണ്ട്. എന്താണ് സത്യാവസ്ഥ?

കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!

സർക്കാർ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളിൽ ചിലർ ആറു മാസമായി തുടർച്ചയായി റേഷൻ വാങ്ങാത്തവരും സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവരുമാണെന്ന് പൊതുവിതരണ വെബ്സൈറ്റിൽ നിന്നു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കുടുംബങ്ങളുടെ മുൻഗണനാ പദവിയുടെ അർഹത സംബന്ധിച്ച് പരിശോധിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

cm

ഏകദേശം മുപ്പതിനായിരത്തിലേറെ കുടുംബങ്ങളാണ് ആറു മാസമായി റേഷൻ വാങ്ങാതെയും ഭക്ഷ്യക്കിറ്റ് വാങ്ങാതെയും ഉള്ളതായി കണ്ടെത്തിയത്. മുൻഗണനാ പദവി ഉണ്ടായിട്ടും അവരുടെ അർഹതപ്പെട്ട വിഹിതം വാങ്ങാതെ ലാപ്സാക്കി കളയുന്നത് വെയിറ്റിംഗ് ലിസ്റ്റിലുള്ള ധാരാളം കുടുംബങ്ങളോട് കാട്ടുന്ന അനീതിയാണ്. ഇത്തരക്കാരുടെ വിശദാംശങ്ങൾ പരിശോധിച്ച് അവർ അർഹതയില്ലാത്തവരാണെങ്കിൽ അവരെ നീക്കി പകരം അർഹതപ്പെട്ട പുതിയ കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കുമോ എന്ന് പരിശോധിക്കുവാനുള്ള സർക്കാർ നീക്കമാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്.

മേൽ പറഞ്ഞപ്രകാരം റേഷൻ വാങ്ങാത്തവരുടെയും അതിജീവനക്കിറ്റ് വാങ്ങാത്തവരുടെയും പട്ടിക എല്ലാ റേഷൻ കടകളിലും വില്ലേജ് ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. റേഷൻ വാങ്ങാത്തതു സംബന്ധിച്ച് പ്രസ്തുത കാർഡ് ഉടമകൾക്ക് നോട്ടീസ് നൽകി അവർക്ക് ആക്ഷേപം ഉണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്ത് മാത്രമേ ഈ വിഷയത്തിൽ തീരുമാനം എടുക്കുകയുള്ളൂ എന്ന് മന്ത്രി അറിയിച്ചു.

പസഫിക് മേഖലയിൽ കച്ചമുറുക്കി ഇന്ത്യ, ചൈനയെ പൂട്ടിക്കെട്ടാൻ ഇന്ത്യയ്ക്ക് കൈ കൊടുത്ത് കരുത്തരായ ജപ്പാൻ!പസഫിക് മേഖലയിൽ കച്ചമുറുക്കി ഇന്ത്യ, ചൈനയെ പൂട്ടിക്കെട്ടാൻ ഇന്ത്യയ്ക്ക് കൈ കൊടുത്ത് കരുത്തരായ ജപ്പാൻ!

അര്‍ണബിനെ കോടതിയില്‍ പറപ്പിച്ച് ശശി തരൂര്‍, 'ഒച്ചപ്പാടും ബഹളവും കുറയ്ക്കൂ'യെന്ന് ദില്ലി ഹൈക്കോടതി!അര്‍ണബിനെ കോടതിയില്‍ പറപ്പിച്ച് ശശി തരൂര്‍, 'ഒച്ചപ്പാടും ബഹളവും കുറയ്ക്കൂ'യെന്ന് ദില്ലി ഹൈക്കോടതി!

ഇരട്ട സ്‌ഫോടനത്തിന്റെ ഞെട്ടൽ മാറും മുൻപ് ബെയ്‌റൂട്ട് തുറമുഖത്ത് വൻ തീപിടുത്തം! വീഡിയോ വൈറൽഇരട്ട സ്‌ഫോടനത്തിന്റെ ഞെട്ടൽ മാറും മുൻപ് ബെയ്‌റൂട്ട് തുറമുഖത്ത് വൻ തീപിടുത്തം! വീഡിയോ വൈറൽ

Fact Check

വാദം

സർക്കാർ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യക്കിറ്റ് ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ല

നിജസ്ഥിതി

സർക്കാർ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Social media claim about Ration distribution is not true
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X