കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിലായ കര്‍ഷകരെ മോചിപ്പിക്കാന്‍ ഉത്തരവിറങ്ങിയെന്ന് പ്രചാരണം; സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കർഷക പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ എല്ലാ കർഷകരെയും മോചിപ്പിക്കാൻ ദില്ലി പോലീസ് ഉത്തരവിട്ടതായി സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ' അറസ്റ്റിലായ എല്ലാ കർഷക സുഹൃത്തുക്കളെയും മോചിപ്പിക്കാൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ദില്ലി പോലീസ് വ്യക്തമാക്കുന്നു. കർഷകരുടെ ഐക്യത്തെ അഭിനന്ദിക്കുക. അന്നദാതാക്കള്‍ നീണാള്‍ വാഴട്ടെ'- എന്നതായിരുന്നു വിവിധ സാമുഹ്യ മാധ്യമ കൂട്ടായ്മകള്‍ വഴി പ്രചരിച്ച വാര്‍ത്ത.

ദുരന്തം മൂടിയ ചമോലി തിരികെ ജീവിതത്തിലേക്ക്- ഉത്തരാഖണ്ഡിലെ പ്രളയഭൂമിയിലെ ഏറ്റവും പുതിയ ചിത്രങ്ങൾ

എന്നാല്‍ തികച്ചും അടിസ്ഥാന രഹിതമായ ഒരു പ്രചരണമാണ് ഇത്. ദില്ലി ഹൈക്കോടതിയോ പൊലിസോ ഇത്തരമൊരു തീരുമാനവും എടുത്തിട്ടില്ല. ഈ കേസുകളുമായി ബന്ധപ്പെട്ട നിരവധി അഭിഭാഷകരുമായി വണ്‍ ഇന്ത്യ ബന്ധപ്പെട്ടപ്പോള്‍ ഇത്തരം ത്തരവുകളൊന്നും ഒരു കോടതിയിലും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. മാത്രമല്ല, അത്തരമൊരു ഉത്തരവ് ഏതെങ്കിലും കോടതി പുറപ്പെടുവിച്ചിരുന്നെങ്കില്‍ അത് ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയാവുമായിരുന്നു.

farmers-protest

റിപ്പബ്ലിക് ദിന അക്രമവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് അറസ്റ്റ് ചെയ്ത കർഷകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഫെബ്രുവരി 2 ന് ദില്ലി ഹൈക്കോടതി നിരസിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി അക്രമവുമായി ബന്ധപ്പെട്ട് 122 പേരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയും 44 എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

കോഴിക്കോട് ആസ്ഥാനമായി പുതിയ സംസ്ഥാനം; തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന് സത്യധാര എഡിറ്റര്‍കോഴിക്കോട് ആസ്ഥാനമായി പുതിയ സംസ്ഥാനം; തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന് സത്യധാര എഡിറ്റര്‍

Recommended Video

cmsvideo
Fake video against farmers protest

Fact Check

വാദം

കർഷക പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ എല്ലാ കർഷകരെയും മോചിപ്പിക്കാൻ ദില്ലി പോലീസ് ഉത്തരവിട്ടതായി പ്രചാരണം

നിജസ്ഥിതി

തികച്ചും അടിസ്ഥാന രഹിതമായ ഒരു പ്രചരണമാണ് ഇത്. ദില്ലി ഹൈക്കോടതിയോ പൊലിസോ ഇത്തരമൊരു തീരുമാനവും എടുത്തിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
no order released to free farmers those who are in custudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X