'മെസ്സിയെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ച് സൗദി താരം': വൈറല്‍ വീഡിയോ-സത്യാവസ്ഥയെന്ത്
ദോഹ: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂർണ്ണമെന്റിലെ അർജന്റീന തങ്ങളുടെ ആദ്യ മത്സരത്തില്‍ സൌദി അറേബ്യയോട് 2-1 ന് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സൗദി അറേബ്യയുടെ ഡിഫൻഡർ അലി അൽ ബുലൈഹി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഇസ്‌ലാം മതം സ്വീകരിക്കാൻ ശ്രമിച്ചുവെന്ന പേരിലാണ് കളിക്കിടേയുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചത്.

ഇസ്ലാം മതം സ്വീകരിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അൽ-ബുലൈഹി മെസ്സിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണെന്നായിരുന്നു ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ചില അവകാശപ്പെട്ടത്. ഡിഫൻഡർ അലി അൽ-ബുലൈഹിയും മെസ്സിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.

"നിങ്ങൾ അമുസ്‌ലിം ആണെങ്കിലും മുസ്ലീമായി മാറുകയാണെങ്കിൽ ജീവിതത്തിൽ എന്ത് ചെയ്താലും നിങ്ങള്‍ നേരെ സ്വർഗ്ഗത്തിലേക്ക് പോകും" എന്ന് അൽ-ബുലൈഹി മെസിയോട് പറയുന്നു എന്ന നിലയിലായിരുന്നു ക്ലിപ്പിന്റെ പ്രചരണം. "മെസിയുടെയും സൗദി കളിക്കാരന്റെയും സംഭാഷണം ചോർന്നു" എന്ന അടിക്കുറിപ്പോടെയാണ് 10 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ്, ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

എന്നാല്‍ വിശദമായ പരിശോധനയില്‍ ഇത് തികച്ചും തെറ്റാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. 2014 മധ്യത്തിൽ പാകിസ്ഥാൻ ശ്രീലങ്കയിൽ പര്യടനം നടത്തുമ്പോൾ ദാംബുള്ളയിൽ നടന്ന ഏകദിന മത്സരത്തിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദും ശ്രീലങ്കൻ ക്രിക്കറ്റ് താരം തിലകരത്‌നെ ദിൽഷനും തമ്മിലുള്ള സംഭാഷണമാണ് വൈറൽ ക്ലിപ്പിലെ ഓഡിയോ എന്നാണ് ബൂം ലൈവ് റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള സംഭാഷണം അന്ന് ക്യാമറയില്‍ പതിയുകയും വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് താരത്തോട് മതപരമായ പരാമർശം നടത്തിയതിന് അഹമ്മദ് ഷെഹ്‌സാദിന് വലിയ വിമർശനം നേരിടേണ്ടി വരികയും ചെയ്തു. സംഭവം വിവാദമായതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.

ലോകകപ്പ് മത്സരത്തിനിടെ അലി അൽ ബുലൈഹിയുമായി ലയണൽ മെസ്സി നടത്തിയ ഹ്രസ്വമായ സംഭാഷണത്തിനിടെ ക്രിക്കറ്റ് മത്സരത്തിനിടേയുള്ള സംഭാഷണം എഡിറ്റ് ചെയ്ത് ചേർക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള യഥാർത്ഥ സംഭാഷണം മത്സരത്തെക്കുറിച്ചായിരുന്നു. മത്സരത്തിന് ശേഷം ഗോളിന് നൽകിയ പ്രസ്താവനയിൽ, "നിങ്ങൾ വിജയിക്കില്ല" എന്ന് മെസ്സിയോട് പറഞ്ഞതായി അൽ-ബുലൈഹി വെളിപ്പെടുത്തി.

അർജന്റീനയ്‌ക്കെതിരെ അൽ ദൗസരി നേടിയ ഗോളിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് മതവുമായും ഇസ്ലാമുമായോ യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. അൽ-ബുലൈഹിയും മെസ്സിയും തമ്മിൽ നടന്ന യഥാർത്ഥ സംഭാഷണത്തിന്റെ ഓഡിയോ ലഭ്യമല്ലെങ്കിലും വൈറൽ വീഡിയോയിലെ ഓഡിയോ ഒരു ക്രിക്കറ്റ് മത്സരത്തിനിടെ റെക്കോർഡുചെയ്‌ത മറ്റൊരു വീഡിയോയിൽ നിന്ന് എടുത്തതാണെന്ന് ബും ലൈവ് സ്ഥിരീകരിക്കുന്നു.

Fact Check
വാദം
സൗദി അറേബ്യയുടെ ഡിഫൻഡർ അലി അൽ ബുലൈഹി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഇസ്‌ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചു
നിജസ്ഥിതി
പാകിസ്ഥാൻ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദും ശ്രീലങ്കൻ ക്രിക്കറ്റ് താരം തിലകരത്‌നെ ദിൽഷനും തമ്മിലുള്ള സംഭാഷണം വീഡിയോയിലേക്ക് എഡിറ്റ് ചെയ്ത് ചേർത്തു
റേറ്റിങ്
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications