കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്യ്രദിനം എന്ന പേടിസ്വപ്നം...2

  • By Staff
Google Oneindia Malayalam News

സ്വാതന്ത്യ്രദിനം എന്ന പേടിസ്വപ്നം...2

ഉണങ്ങാത്ത വിഭജനത്തിന്റെ മുറിവുകള്‍

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനത്തിനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. 1947ലെ അധികാരക്കൈമാറ്റത്തിന് ശേഷം അധികാരം ദില്ലിയില്‍ കേന്ദ്രീകരിക്കപ്പെടുകയായിരുന്നു. ഇന്ത്യയുടെ വികസനത്തിനുവേണ്ടിയുള്ള ആസൂത്രണമെല്ലാം നടന്നത് ദില്ലിയിലെ കോട്ടക്കൊത്തളങ്ങളിലാണ്. അത് ഇന്ത്യയുടെ അസമമായ വളര്‍ച്ചയ്ക്ക് കാരണമായി. സാമ്പത്തികമായും സാമൂഹികമായും അവഗണിക്കപ്പെട്ടതിന്റെ രോഷമാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വിഘടനവാദത്തിന് അടിത്തറയൊരുക്കിയത്.

മനസ്സമാധാനം നഷ്ടപ്പെട്ട ഒരു രാജ്യമാണ് ഇന്ത്യ ഇന്ന്. പട്ടിണിയ്ക്കും നിരക്ഷരതയ്ക്കുമൊപ്പം തൊഴിലില്ലാത്ത ചെറുപ്പക്കാരും കൂടിയാകുമ്പോള്‍ ഇന്ത്യയുടെ ദുരന്തചിത്രം പൂര്‍ത്തിയാകുന്നു. അസ്വസ്ഥരായ ഈ ചെറുപ്പക്കാരാണ് തീവ്രവാദരാഷ്ട്രീയത്തിലേക്ക് എളുപ്പം എടുത്തുചാടുന്നവര്‍. ഇന്ത്യയില്‍ രാഷ്ട്രീയ അസ്വാസ്ഥ്യം വളര്‍ത്താന്‍ അയല്‍രാജ്യങ്ങളും മറ്റും പണവും ആയുധവും ഒഴുക്കുന്നുമുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഈ വിഭജന-വിഘടന-തീവ്രവാദങ്ങളുടെ ഈറ്റില്ലമാണിപ്പോള്‍. വിഭജനത്തോടെ തുടങ്ങിയ ഇന്ത്യയുടെ മുറിവുകളില്‍ നിന്നും ഇപ്പോഴും ചോരയൊലിക്കുന്നു. അതാണ് കശ്മീര്‍. ഗുജറാത്തിന്റെ തീരപ്രദേശങ്ങള്‍. ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തി.

തളരുന്ന കാര്‍ഷിക-വ്യവസായ രംഗം

ഇന്ത്യയുടെ കാര്‍ഷികമേഖല തളരുകയാണ്. 1960ല്‍ ഇന്ത്യയിലെ ജനസംഖ്യയിലെ 74 ശതമാനം പേര്‍ കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്നെങ്കില്‍ 1992 ആയപ്പോഴേക്കും അത് 62 ശതമാനമായി കുറഞ്ഞു. 2010 ആകുമ്പോഴേക്കും അത് 50 ശതമാനമായി കുറയും. കാര്‍ഷികമേഖലയുടെ തകര്‍ച്ച ഇന്ത്യയുടെ തന്നെ തകര്‍ച്ചയായിരിക്കും. ഭക്ഷ്യമേഖലയില്‍ സ്വയംപര്യാപ്തത നേടുക എന്നത് ഹരിതവിപ്ലവം നടന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൈപ്പിടിയിലൊതുങ്ങാത്ത സ്വപ്നമായി മാറിയിരിക്കുന്നു.

1960ല്‍ 11 ശതമാനം പേര്‍ ചെറുകിട വന്‍കിട വ്യവസായമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ 1992 ലും അത്രപേര്‍ തന്നെയേ വ്യവസായമേഖലയിലുള്ളൂ. വ്യവസായമേഖലയില്‍ വിരലിലൊതുങ്ങുന്ന ഒരു പിടി വ്യവസായികള്‍ മാത്രം വളരുമ്പോള്‍ ചെറുകിട-പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ച നേരിടുകയാണ്. പൊടുന്നനെ ഉദാരവല്ക്കരണത്തിന്റെ വാതില്‍ തുറന്നിട്ടതോടെ മത്സരിക്കാനാകാതെ ഇന്ത്യയിലെ പരമ്പരാഗത വ്യവസായങ്ങള്‍ മരണം നേരിടുകയാണ്.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X