കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയും ഒരു നേതാവ്...

  • By Staff
Google Oneindia Malayalam News

തിരഞ്ഞെടുപ്പ് പരാജയം ജോസഫിലെ കൃഷിക്കാരനെ ഉണര്‍ത്തിയെന്നു വേണം പറയാന്‍. അധികാരം ഒഴിയുമ്പോള്‍ എപ്പോഴും ജോസഫ് കൃഷിക്കളത്തിലേക്ക് തന്നെയാണ് മടങ്ങാറ്. ഇടുക്കിയിലെ കാര്‍ഷീക പ്രദര്‍ശനത്തില്‍ ഏറ്റവും മികച്ച ഇഞ്ചി പ്രദര്‍ശിപ്പിച്ച് സമ്മാനം നേടിയും തലസ്ഥാനത്തെ മന്ത്രിമന്ദിരത്തിലേക്ക് പശുക്കളെ കൊണ്ടുവന്ന് പോറ്റിയും ജോസഫ് നേരത്തേ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരുപക്ഷേ ഒരു രാഷ്ട്രീയക്കാരനേക്കാള്‍ ഏറെ കൃഷിക്കാരനാണ് ജോസഫ്.

കഴിഞ്ഞ കുറേ നാളുകളായി ജോസഫിനെ രാഷ്ട്രീയ വേദികളില്‍ കാണാറില്ല. അതിനു കാരണമുണ്ട്. കഴ്ിഞ്ഞ ആറുമാസമായി അദ്ദേഹം രാജ്യത്തെ പ്രധാനപ്പെട്ട കാര്‍ഷീക ഗവേഷണസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. ജൈവകൃഷി രീതിയിലേര്‍പ്പെടുന്ന കര്‍ഷകരുമായി സംവദിക്കാനും ഈ അവസരം അദ്ദേഹം പ്രയോജനപ്പെടുത്തി.

പന്ത്രണ്ടോളം ജൈവഫാമുകളും ഇന്‍സ്റിറ്റ്യൂട്ടുകളും ജോസഫ് സന്ദര്‍ശിച്ചു കഴിഞ്ഞു. ഈ മേഖലയിലെ വികസനവും സാദ്ധ്യതകളും നേരില്‍ കണ്ട് ബോദ്ധ്യപ്പെട്ടു. കോയമ്പത്തൂരില്‍ അടുത്തിടെ സമാപിച്ച കാര്‍ഷിക പ്രദര്‍ശനത്തിലും മുന്‍മന്ത്രിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

കേരളത്തിന്റെ വികസനത്തെക്കുറിച്ച് ഏറ്റവും ശാസ്ത്രീയമായ കാഴ്ചപ്പാടുളള രാഷ്ട്രീയ നേതാവ് പി.ജെ.ജോസഫായിരിക്കും. പാലുല്‍പാദനത്തിന്റെ സാദ്ധ്യതകള്‍ പരമാവധി ചൂഷണം ചെയ്യാന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഈ മേഖലയെ എത്രയും വേഗം ആധുനികവത്കരിച്ചാല്‍ മികച്ച നേട്ടം കൈവരിക്കാന്‍ കേരളത്തിനു കഴിയും.

ഗുജറാത്തില്‍ കണ്ട ജൈവ ഫാമുകള്‍ ജോസഫിലെ കൃഷിക്കാരന് ശരിക്കും പ്രചോദനമായി. ക്ഷീരവ്യവസായവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവയാണ് ഇവയെല്ലാം. ഉത്തരാഞ്ചലിലെ ജൈവഫാമുകള്‍ സന്ദര്‍ശിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.

രാഷ്ട്രപിതാവിന്റെ പേരില്‍ കുളമാവില്‍ സ്ഥാപിക്കുന്ന നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ (ഗാന്ധിജി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ ഡവലപ്പ്മെന്റ്) അവസാന മിനുക്കു പണികളിലാണ് ഇപ്പോള്‍ പി.ജെ.ജോസഫ്. അടുത്ത ഗാന്ധി ജയന്തി ദിനത്തില്‍ ഈ സ്ഥാപനം രാഷ്ട്രത്തിനു സമര്‍പ്പിക്കും.

ജൈവ കൃഷി രീതിയ്ക്കാണ് പുതിയ സ്ഥാപനം മുന്‍ഗണന നല്‍കുക. രണ്ടര ഏക്കര്‍ വിസ്തീര്‍ണമുളള സ്ഥാപനത്തില്‍ ലൈബ്രറി സൗകര്യവും ഹ്രസ്വ-ദീര്‍ഘ കാല കോഴ്സുകളും ഉണ്ടായിരിക്കും. നാട്ടറിവ് ഉപയോഗപ്പെടുത്തുന്ന അഗ്രോ ക്ലിനിക്കും സ്ഥാപിക്കുന്നുണ്ട്.

ജൈവകൃഷിയിലൂടെ വളരുക എന്ന മുദ്രാവാക്യമാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി കേരളീയര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്. കാര്‍ഷിക പ്രതിസന്ധി സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലു തകര്‍ത്ത സാഹചര്യത്തില്‍ ഈ മുദ്രാവാക്യത്തിന് പ്രസക്തിയുണ്ട്. പി.ജെ.ജോസഫ് അതു കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നു. അറിഞ്ഞും പഠിച്ചും പ്രവര്‍ത്തിച്ചും മാതൃകയാവുകയാണ് സംഗീതം ഉളളില്‍ സൂക്ഷിക്കുന്ന ഈ കൃഷിക്കാരന്‍. ഇതുപോലെ പത്തു നേതാക്കളുണ്ടെങ്കില്‍.... ആഗ്രഹിക്കാനേ നമുക്കു കഴിയൂ... സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങളുണ്ടായിരുന്നെങ്കില്‍ സ്വര്‍ഗങ്ങളെല്ലാം നമുക്കു സ്വന്തം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X