കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമെയില് വെറുതെ ഫോര്‍വേര്‍ഡ് ചെയ്യല്ലേ

  • By Staff
Google Oneindia Malayalam News

Cyber Crime
ഇമെയിലുകളും ചാറ്റുകളിലും സൗഹൃദങ്ങള്‍ തളിരിട്ട് പടര്‍ന്ന് പന്തലിക്കുന്ന കാലമാണിത്. ഒരിക്കല്‍പോലും നേരില്‍ക്കാണാത്തവരെപ്പോവും നമ്മള്‍ ഇമെയില്‍ ഇന്‍ബോക്‌സില്‍ ആത്മസുഹൃത്തെന്ന് രേഖപ്പെടുത്തിവയ്ക്കും.

ജോലിസ്ഥലത്താണെങ്കിലും നെറ്റ് കെഫെകളിലാണെങ്കിലും ഇമെയില്‍ തുറന്നു കഴിഞ്ഞ് നമ്മള്‍ ആദ്യം ചെയ്യുന്നത്. വായനാ സുഖമുള്ള, കാണാന്‍ ഭംഗിയുള്ള ചിത്രങ്ങളുള്ള, തമാശകളുള്ള മെയിലുകളെല്ലാം ഇന്‍ബോക്‌സിലെ ആത്മസുഹൃത്തുക്കള്‍ക്കെല്ലാം ഒറ്റയടിക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയെന്ന കര്‍മ്മമാണ്.

നമുക്ക് കിട്ടുന്ന ഇത്തരം ഫോര്‍വേഡഡ് മെയിലുകള്‍ ഏതെങ്കിലും ഒരാള്‍ രൂപപ്പെടുത്തിയെടുത്താണെന്നോ എത്രയോ ഇന്‍ബോക്‌സുകള്‍ കടന്നാണ് അവ നമ്മെത്തേടിയെത്തുന്നതെന്നോ ഒന്നും നമ്മള്‍ ഓര്‍ക്കാറില്ല.

രാവിലെ തന്നെ സുഹൃത്തുക്കള്‍ക്കെല്ലാം ഒരു ഫോര്‍വേഡ് മെയില്‍. രാഷ്ട്രീയം പോലുള്ള വിഷയങ്ങളില്‍ പ്രബുദ്ധരായ സുഹൃത്തുക്കളാണു നമുക്കുള്ളതെങ്കില്‍ രാഷ്ട്രീയച്ചുവയുള്ള മെയിലുകളെ നമ്മളൊരിക്കലും ഇന്‍ബോക്‌സുകളില്‍ വെറുതെ കിടക്കാന്‍ അനുവദിക്കാറില്ല.

അനുകൂല കക്ഷികളെയും പ്രതികൂല കക്ഷികളെയും തിരഞ്ഞെടുത്ത് അയച്ചുകളയും. അശ്ലീല മെയിലുകളുടെ കാര്യമായാലും കഥയിതുതതന്നെ. മൗസിലെ ഒന്നോ രണ്ടോ ക്ലിക്കുകളിലൂടെ നമ്മള്‍ ചെയ്യുന്ന ഈ നിസാര പ്രവൃത്തിയുടെ ഫലം ഭൂമറാങ് പോലെ തിരിച്ചുവരുമെന്നോര്‍ക്കാതെയാണ് നമ്മളില്‍ പലരും ഇത് ചെയ്യുന്നത്.

ഇത്തരത്തില്‍ ഒരു ഫോര്‍വേര്‍ഡ് മെയില്‍ ഇപ്പോള്‍ കുരുക്കിലാക്കയിരിക്കുന്നത് കുറച്ചാളുകളെയൊന്നുമല്ല. അവരൊന്നും ഇത്തരമൊരു കുരുക്ക് കഴുത്തില്‍ വന്ന് വീഴുമെന്ന് സ്വപ്‌നേപി കരുതിയിട്ടുമുണ്ടാകില്ല.

സിപിഎം സംസ്ഥാന സെക്രട്ടറി പിണാറായി വിജയന്‍ അഴിമതി നടത്തിയും മറ്റും കോടികള്‍ സമ്പാദിക്കുന്നുണ്ടെന്നും വന്‍ മണിമാളിക കെട്ടിപ്പൊക്കിയിട്ടുണ്ടെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഏറെനാളായി പ്രചരിക്കുന്നതാണ്.

എന്നാല്‍ ഒരു പത്തനംതിട്ടക്കാരന് ഒരു വെളിപാടുണ്ടായി പിണറായിയുടെ വീട് തന്നെയങ്ങ് പണിതുകളയാം അതും വിര്‍ച്വല്‍ ആയി. അങ്ങനെ എവിടെനിന്നോ ഒരു മണിമാളികയുടെ പടം തപ്പിയെടുത്ത് പിണറായിയുടെ വീടാണെന്നും എഴുതിപ്പിടിപ്പിപ്പ് സുഹൃത്തുക്കള്‍ക്കെല്ലാം മെയില്‍ അയച്ചു.

പിണറായിയെ കരിതേക്കുകയാണോ അതോ വെറും തമാശയ്ക്കാണോ ആ വ്യക്തി ഇതുചെയ്തതെന്ന കാര്യം നമുക്ക് മാറ്റിവയ്ക്കാം. എന്തായാലും മെയിലുണ്ടാക്കിയ ആളും അത് ഫോര്‍വേര്‍ഡ് ചെയ്തവരുമെല്ലാം കുരുങ്ങിയിരിക്കുകയാണ്.

ഈ മെയില്‍ ഉണ്ടാക്കിയവരെപ്പോലെതന്നെ അത് പലര്‍ക്കായി ഫോര്‍വേര്‍ഡ് ചെയ്ത ഒരു ലക്ഷത്തിലധികം പേര്‍ തത്വത്തില്‍ നിയമനപടികള്‍ നേരിടേണ്ടവരാണ്. മൂന്നു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ പരിധിയില്‍പ്പെടുന്നതാണിത്.

മറ്റൊരാളെ ഹാനികരമായി ബാധിക്കുന്ന, അല്ലെങ്കില്‍ ആക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഈ സംഭവം.

അടുത്ത പേജില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X