കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരമ കോട്ടയത്ത് തോറ്റു, മാതൃഭൂമിക്ക് കൂട്ടതോല്‍വി

  • By ഷിനോദ്‌
Google Oneindia Malayalam News

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരഞ്ഞെടുപ്പില്‍ പത്രഭീമന്മാരായ മലയാള മനോരമയ്ക്കും മാതൃഭൂമിയ്ക്കും കനത്ത തിരിച്ചടി. ആസ്ഥാനമായ കോട്ടയത്തു പോലും മനോരമയ്ക്ക് അടിത്തെറ്റിയപ്പോള്‍ കണ്ണൂര്‍, മലപ്പുറം, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാതൃഭൂമി സ്ഥാനാര്‍ത്ഥികള്‍ എട്ടുനിലയില്‍ പൊട്ടി.

ഈ അട്ടിമറി സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിലും സംഭവിക്കുകയാണെങ്കില്‍ അതു 'കോട്ടയം പത്രത്തിനും' 'കോഴിക്കോട് പത്രത്തിനും' വന്‍തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ദേശാഭിമാനിയില്‍ നിന്നുള്ള പ്രേംനാഥും സിറാജില്‍ നിന്നുള്ള ഷംസുദ്ദീനുമാണ് മത്സരിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പ്രമുഖ യൂനിയന്‍ പ്രവര്‍ത്തകനായ എന്‍ പത്മനാഭനും മാധ്യമത്തില്‍ നിന്നുള്ള അബ്ദുള്‍ ഗഫൂറുമാണ് വോട്ടുതേടിയത്.

KUWJ Election

തൊഴില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചെറുകിട പത്ര സ്ഥാപനങ്ങളിലെ തൊഴിലാളികളാണ് എന്‍ പത്മനാഭന്‍ തിരിച്ചുവരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്. പല പത്രമാനേജ്‌മെന്റുകള്‍ക്കും അനഭിമതനായ സ്ഥാനാര്‍ത്ഥിയാണ് പത്മനാഭന്‍ എന്നതുകൊണ്ട് തന്നെ ഔദ്യോഗിക വിഭാഗത്തിനും വിജയപ്രതീക്ഷയുണ്ട്. കാരണം മാനേജ്‌മെന്റ് കണ്ണുരുട്ടുമെന്ന് പേടിച്ച് മുഖ്യപത്രങ്ങളിലെ ആരും തന്നെ സംസ്ഥാന ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറിയില്ലെന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കണം. അടിയൊഴുക്കുകള്‍ എങ്ങനെയായിരിക്കും? എല്ലാവരുടെയും ചോദ്യം ഇതാണ്.

മാതൃഭൂമി, വര്‍ത്തമാനം, സിറാജ്, തൊഴില്‍ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട എന്‍.പദ്മനാഭന് ഈ പത്രങ്ങളില്‍ നിന്നെല്ലാം കാര്യമായി വോട്ട് ലഭിച്ചിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. കെയുഡബ്ല്യൂജെ. സംസ്ഥാനഭാരവാഹി തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ അണികള്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കാഞ്ഞതും പദ്മനാഭന് ഗുണകരമാകുമെന്നാണ് കരുതുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് അബ്ദുള്‍ഗഫൂറിനെയും പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍. ഷംസുദീനെയും പിന്തുണയ്ക്കാനായിരുന്നു യൂണിയന്‍ നേതൃത്വത്തിന്റെ അനൗദ്യോഗികതീരുമാനം എന്നറിയുന്നു.

വേജ്‌ബോര്‍ഡ് പ്രശ്‌നത്തില്‍ മാനേജ്‌മെന്റ് അനുകുലനിലപാടെടുത്തുവരുന്ന യൂണിയന്‍ നേതൃത്വത്തിനെതിരെ മാതൃഭൂമി അംഗങ്ങള്‍ക്കിടയിലുള്ള രോഷം പദ്മനാഭന് വോട്ടായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാനകമ്മിറ്റിയിലേക്ക് ഇക്കുറി നാലുപേരാണ് മാതൃഭൂമിയില്‍ നിന്ന് മത്സരിക്കുന്നത്. നാലുപേരുടെയും നില പരുങ്ങലിലാണെന്നാണ് തിരഞ്ഞെടുപ്പിന് ശേഷം ലഭിക്കുന്ന സൂചന. എട്ടുപേരെ മത്സരിപ്പിച്ച് ജയിപ്പിക്കാന്‍ വോട്ടുകളുള്ള മാതൃഭൂമിയില്‍ നിന്ന് ഇക്കുറി സ്ഥാനാര്‍ഥികള്‍ കുറഞ്ഞതിനുളള കാരണം തന്നെ അംഗങ്ങള്‍ വെട്ടിനിരത്തുമോയെന്ന പേടി കാരണമാണെന്ന് ആരോപിക്കുന്നവരുമുണ്ട്.

സംഘടനയുടെ ചരിത്രത്തില്‍ ഇതുവരെയുണ്ടായതില്‍ വെച്ചേറ്റവും വാശിയേറിയ തിരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു ഇത്തവണത്തേത്. 'എക്‌സിക്യുട്ടീവ് സംഘടനാ വാദികളും' തൊഴിലാളി സംഘടനാ വാദികളും തമ്മിലുള്ള പോരാട്ടം എന്നു വേണമെങ്കില്‍ ഈ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാം. എന്തായാലും സെപ്തംബര്‍ ആദ്യവാരം ഇക്കാര്യത്തില്‍ തീരുമാനമാകും. യൂനിയന്‍ സ്വഭാവത്തിലേക്ക് സംഘടനയെ തിരിച്ചുകൊണ്ടു വരുമെന്നാണ് എന്‍ പത്മനാഭന്റെ നേതൃത്വത്തിലുള്ള ബദല്‍ പാനല്‍ മുന്നോട്ടുവെയ്ക്കുന്ന ആശയം. പത്രപ്രവര്‍ത്തക യൂനിയന്‍ വേണോ? അതോ ഒരു ക്ലബ്ബ് രൂപത്തിലുള്ള കൂട്ടായ്മ മാത്രം മതിയോ? കാത്തിരുന്നു കാണാം. ഉത്തരം സെപ്തംബര്‍ ഏഴിന് കിട്ടും.


വിവിധ ജില്ലകളിലെ പ്രസ് ക്ലബ് ഭാരവാഹികള്‍

കോട്ടയം: പ്രസിഡന്റായി എസ്.മനോജ് (ദേശാഭിമാനി) സെക്രട്ടറിയായി ഷാലുമാത്യു (മംഗളം) എന്നിവരെ തെരഞ്ഞെടുത്തു. ശ്രീകുമാര്‍ പള്ളിലത്തോണ്(കേരള കൗമുദി) ട്രഷറര്‍. വൈസ് പ്രസിഡന്റുമാര്‍: ജോജോ വള്ളിയില്‍ (ദീപിക), പി.ജയകൃഷ്ണന്‍ നായര്‍ (ടൈംസ് ഓഫ് ഇന്ത്യ), ജോയിന്റ് സെക്രട്ടറിമാര്‍ : കെ.ഡി. ഹരികുമാര്‍ (ജന്മഭൂമി), എം.ശ്രീജിത്, (അമൃതടി.വി). എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായികെ. ടോണി ജോസ് (മലയാള മനോരമ), എന്‍.എസ്. അബ്ബാസ് (ചന്ദ്രിക), റെജിജോസഫ് (ദീപിക), ജി.രാജേഷ് ബാബു (മംഗളം) ആര്‍.ഹരികുമാര്‍ (മാതൃഭൂമി), ജലീല്‍ അരൂക്കുറ്റി (ജനയുഗം) എന്നിവരെ തെരഞ്ഞെടുത്തു. എസ്. മനോജ് നിലവില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഷാലുമാത്യു നിലവിലെ സെക്രട്ടറിയുമാണ്.

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെയും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെയും പ്രസിഡന്റായി സിബി കാട്ടാമ്പള്ളി (മലയാള മനോരമ)യും സെക്രട്ടറിയായി സുരേഷ് വെള്ളിമംഗല(ദേശാഭിമാനി)വും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പി ശ്രീകുമാര്‍ (ജന്മഭൂമി) ആണ് ട്രഷറര്‍. വൈസ് പ്രസിഡന്റുമാരായി കെ എന്‍ സാനു (പ്രഭാതവാര്‍ത്ത), സി പി ശ്രീഹര്‍ഷന്‍ (കേരളകൗമുദി), ജോയിന്റ് സെക്രട്ടറിമാരായി കെ ബി ജയചന്ദ്രന്‍ (മെഗ്ഗ്രടാവാര്‍ത്ത), കെ എം ബഷീര്‍ (സിറാജ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സി റഹിം (മലയാളം ന്യൂസ്), വൈ എസ് ജയകുമാര്‍ (ദീപിക), എ നജീബ് (കൈരളി ടിവി), അനീഷ് അനിരുദ്ധന്‍ (മംഗളം), ജി രാജേഷ്‌കുമാര്‍ (ദേശാഭിമാനി), ശ്രീലപിള്ള (റിപ്പോര്‍ട്ടര്‍ ടിവി) എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

കാസര്‍കോട്: ജില്ലാ പ്രസിഡന്റായി എം.ഒ.വര്‍ഗീസ് (ദേശാഭിമാനി), സെക്രട്ടറിയായി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി (ഉത്തരദേശം) എന്നിവരെ തിരഞ്ഞെടുത്തു. കെ.രാജേഷ്‌കുമാര്‍ മാതൃഭൂമി (ഖജാന്‍ജി), വി.വി.പ്രഭാകരന്‍അമൃത ടി.വി. (വൈസ് പ്രസിഡന്റ്), ബി.അനീഷ്‌കുമാര്‍മലയാള മനോരമ (ജോ. സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. എക്‌സിക്യൂട്ടീവ് അംഗങ്ങളായി കെ.നാരായണന്‍ നായര്‍ (ജനയുഗം), പി.ശ്രീധരന്‍ (കേരളകൗമുദി) എന്നിവരെയും തിരഞ്ഞെടുത്തു.

കൊല്ലം : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാകമ്മിറ്റി (കൊല്ലം പ്രസ്‌ക്‌ളബ്)്യൂ പ്രസിഡന്റായി സി വിമല്‍കുമാറിനെയും (കേരളകൗമുദി) സെക്രട്ടറിയായി ബിജു പാപ്പച്ചനെയും (മാതൃഭൂമി) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സുബിന്‍ നാരായണനെയും (വീക്ഷണം) ജോയിന്റ് സെക്രട്ടറിയായി എസ് ആര്‍ സുധീര്‍കുമാറിനെയും (ദീപിക) ട്രഷററായി പി ജയചന്ദ്രനെയും (കേരളശബ്ദം) തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങളായി ഷമ്മി പ്രഭാകരന്‍ (മാതൃഭൂമി ന്യൂസ്), സനല്‍ ഡി പ്രേം (ദേശാഭിമാനി), ഡി വേണുഗോപാല്‍ (കേരളകൗമുദി), ജി ബിജു (മാതൃഭൂമി)്യൂഎന്നിവരെയും തെരഞ്ഞെടുത്തു.

പത്തനംതിട്ട: പത്തനംതിട്ട പ്രസ്‌ക്‌ളബ് പ്രസിഡന്റായി സാം ചെമ്പകത്തിലും (കേരള കൗമുദി) സെക്രട്ടറിയായി സജിത് പരമേശ്വരനും (മംഗളം) തിരഞ്ഞെടുക്കപ്പെട്ടു. അഹമ്മദ് ഷാ (മാധ്യമം)വൈസ് പ്രസിഡന്റ്, ബിജു കുര്യന്‍ (ദീപിക) ജോയിന്റ് സെക്രട്ടറി, ജി. സിനുജി (മനോരമ ന്യൂസ്) ട്രഷറര്‍, ജേക്കബ് സെബാസ്റ്റ്യന്‍ (മലയാള മനോരമ), വിനോദ് ഇളകൊള്ളൂര്‍ (കേരള കൗമുദി), അജി പുഷ്‌കര്‍ (മനോരമ ന്യൂസ്), പി.എ.പ്രസാദ് (ഏഷ്യാനെറ്റ്) എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു.

വയനാട്: പി.കെ. അബ്ദുള്‍അസീസ്ചന്ദ്രിക (പ്രസി), ഒ.വി. സുരേഷ്‌ദേശാഭിമാനി (സെക്ര), പി.ആര്‍. രാകേഷ്ഏഷ്യാനെറ്റ് (വൈസ്.പ്രസി), എ.എസ്. ഗിരീഷ്‌വീക്ഷണം (ജോ.സെക്ര), പി.മുഹമ്മദാലിമാധ്യമം (ഖജാ), വി.ജി. വിജയന്‍ജനയുഗം, രമേഷ് എഴുത്തച്ഛന്‍മലയാളമനോരമ, ടി.വി. രവീന്ദ്രന്‍മാതൃഭൂമി, എം.കമല്‍റിപ്പോര്‍ട്ടര്‍ ടി.വി, ഇ.എം. മനോജ്ഹിന്ദു (എക്‌സി.അംഗങ്ങള്‍).

പാലക്കാട്: പ്രസിഡന്റായി ജയകൃഷ്ണന്‍ നരിക്കുട്ടിയെയും (ദേശാഭിമാനി) സെക്രട്ടറിയായി സി.ആര്‍. ദിനേശിനെയും (മലയാളം ന്യൂസ്) തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: അരുണ്‍ശ്രീധര്‍ മലയാള മനോരമ (വൈസ് പ്രസിഡന്റ്), കിഷോര്‍ എബ്രഹാം ജനയുഗം (ജോയന്റ് സെക്രട്ടറി), കെ.ടി. എബ്രഹാം മാതൃഭൂമി (ട്രഷറര്‍), എക്‌സിക്യുട്ടീവ് അംഗങ്ങള്‍: കെ.പി ജലീല്‍ (ചന്ദ്രിക), സി.കെ. രാജീവന്‍ (ഏഷ്യാനെറ്റ് ന്യൂസ്), എം.കെ. സുരേഷ്‌കുമാര്‍ (സിറാജ്), എം.വി. വസന്ത് (ദീപിക).

എറണാകുളം: പ്രസ് ക്‌ളബ്ബ് പ്രസിഡന്റായി കെ. രവികുമാര്‍ (ദേശാഭിമാനി), സെക്രട്ടറിയായി എസ്. ഉണ്ണികൃഷ്ണന്‍ (മനോരമ ന്യൂസ്), ട്രഷററായി കെ.ബി.എ. കരിം (ചന്ദ്രിക) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി പി.ശശികാന്ത് (അമൃത ടി.വി), എം.കെ. ഗീതാകുമാരി (കാരവന്‍), ജോയിന്റ് സെക്രട്ടറിമാരായി അനില്‍ ഫിലിപ്പ് (മലയാള മനോരമ), എം.പി. പ്രവീണ്‍ (ദ ഹിന്ദു) എന്നിവരും നിര്‍വാഹക സമിതി അംഗങ്ങളായി ജിജോ സിറിയക് (മാതൃഭൂമി), എസ്. വിജയകുമാര്‍ (റിപ്പോര്‍ട്ടര്‍ ടി.വി.), കൃഷ്ണദാസ് പി. മേനോന്‍ (ജീവന്‍ ടി.വി), വി.കെ. മഹേഷ് (ജയ്ഹിന്ദ് ടി.വി), ടി.ഒ. ഡൊമിനിക് (സായാഹ്ന കൈരളി), എസ്. രാജേഷ് (ജന്മഭൂമി) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഇടുക്കി: ജില്ലാ ഘടകത്തിന്റെയും ഇടുക്കി പ്രസ് ക്ലബ്ബിന്റെയും പ്രസിഡന്റായി വിനോദ് കണ്ണോളി (മംഗളം)യും സെക്രട്ടറിയായി ഹാരീസ് മുഹമ്മദും (മലയാളം ന്യൂസ്) തിരഞ്ഞെടുക്കപ്പെട്ടു. സോളമന്‍ ജേക്കബ് (ജീവന്‍ ടി.വിട്രഷറര്‍), പി.പി.രതീഷ് (മാതൃഭൂമിവൈസ് പ്രസിഡന്റ്), ടി.ജുവിന്‍ (മാധ്യമംജോ.സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കെ.വി.സന്തോഷ്‌കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്), കെ.എ.സിദ്ധീഖ് (ചന്ദ്രിക), ടി.എസ്.നിസാമുദ്ദീന്‍ (തേജസ്), പി.സുരേഷ്ബാബു (മാതൃഭൂമി), ജോണ്‍സണ്‍ വേങ്ങത്തടം (ദീപിക) എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

ആലപ്പുഴ: ജില്ലാ കമ്മിറ്റിയുടെയും ആലപ്പുഴ പ്രസ്സ് ക്ലബ്ബിന്റെയും പ്രസിഡന്റായി ജാക്‌സണ്‍ ആറാട്ടുകുളവും (മലയാള മനോരമ), സെക്രട്ടറിയായി കെ.ജി. മുകുന്ദനും (മാതൃഭൂമി) തിരഞ്ഞെടുക്കപ്പെട്ടു. പി.ജയപ്രദീപ് (ദേശാഭിമാനി) വൈസ് പ്രസിഡന്റ്, ജി. ഹരികൃഷ്ണന്‍ (മംഗളം) ജോയിന്റ് സെക്രട്ടറി, രാജേഷ് തകഴി (ഏഷ്യാനെറ്റ് ന്യൂസ്) ട്രഷറര്‍, കെ.യു. ഗോപകുമാര്‍ (മാതൃഭൂമി), എസ്.സജിത്ത് (ഇന്ത്യാവിഷന്‍), പി.അഭിലാഷ് (കേരള കൗമുദി), ആര്‍. അശോകന്‍ (മാധ്യമം) എക്‌സിക്യുട്ടീവ് അംഗങ്ങള്‍.

തൃശൂര്‍: ജില്ലാ കമ്മിറ്റി (തൃശൂര്‍ പ്രസ് ക്‌ളബ്) പ്രസിഡന്റായി വി.എം. രാധാകൃഷ്ണനെയും (ദേശാഭിമാനി) സെക്രട്ടറിയായി കെ.സി. അനില്‍കുമാറിനെയും (മാധ്യമം) തിരഞ്ഞെടുത്തു. ലെനിന്‍ ചന്ദ്രന്‍ (മലയാള മനോരമ) വൈ സ് പ്രസിഡന്റ്, രഞ്ജിത്ത് ബാലന്‍ (മംഗ ളം) ജോ. സെക്രട്ടറി, പോള്‍ മാത്യു (ദീപിക) ട്രഷറര്‍ എന്നിവരാണ് മറ്റുഭാരവാഹികള്‍.
നിര്‍വാഹക സമിതിയംഗങ്ങളായി സി.ബി. പ്രദീപ്കുമാര്‍ (സിറ്റി ജേണല്‍), പി.വി. അയ്യപ്പന്‍ (അമൃത ടി.വി), സുമം മോഹന്‍ദാസ് (ദേശാഭിമാനി), ജെ. ഫിലിപ്പ് (മാതൃഭൂമി). എന്നിവരെയും തിരഞ്ഞെടുത്തു.

മലപ്പുറം: പ്രസ്‌ക്‌ളബ് പ്രസിഡന്റായി അബ്ദുല്‍ ലത്തീഫ് നഹ (ദി ഹിന്ദു), സെക്രട്ടറിയായി സിദ്ദീഖ് പെരിന്തല്‍മണ്ണ (മാധ്യമം) എന്നിവരെ തെരഞ്ഞെടുത്തു. സി പ്രജോഷ്‌കുമാറാണ് (ദേശാഭിമാനി) ട്രഷറര്‍. മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്ള്‍ പ്രശാന്ത് നിലമ്പൂര്‍ (ഏഷ്യാനെറ്റ് ന്യൂസ്), ജോയിന്റ് സെക്രട്ടറിള്‍ ജെ ജോര്‍ജ് (കേരള ഭൂഷണം). ജില്ലാ കമ്മിറ്റി അംഗങ്ങള്‍: വി അജയ്കുമാര്‍ (ജയ്ഹിന്ദ് ടിവി ), ആര്‍ രഞ്ജിത് (ദേശാഭിമാനി), വി എം സുബൈര്‍ (മലയാളം ന്യൂസ്), എം സുരേഷ്ബാബു (ജനയുഗം).

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റായി കമാല്‍ വരദൂര്‍ (ചന്ദ്രിക), സെക്രട്ടറിയായി എ വി ഷെറിന്‍ (മാധ്യമം) എന്നിവരെ തിരഞ്ഞെടുത്തു. എം പി രാമചന്ദ്രന്‍ (വീക്ഷണം), എം പി പ്രശാന്ത് (ടൈംസ് ഓഫ് ഇന്ത്യ) എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും വിജയിച്ചു. ഖജാഞ്ചിയായി ജെ എസ് ഷനില്‍ (മംഗളം), ജോയിന്റ് സെക്രട്ടറിമാരായി ടി കെ ബാലനാരായണന്‍ (കേരളകൗമുദി), എസ് എന്‍ രജീഷ് (മനോരമ ന്യൂസ്), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി എ വി ഫര്‍ദിസ് (വര്‍ത്തമാനം), എ ബിജുനാഥ് (മാധ്യമം), ഒ രാജീവന്‍ (ദീപിക), എം ആര്‍ ദിനേശ് കുമാര്‍ (ജന്മഭൂമി), മണ്ണില്‍ സജീവന്‍ (ജയ്ഹിന്ദ് ടി.വി), എം വ്യാസ് (മാതൃഭൂമി ന്യൂസ്) എന്നിവര്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കണ്ണൂര്‍: കെഎന്‍ ബാബു(പ്രസിഡന്റ്-ദേശാഭിമാനി), കെകെ കുര്യാച്ചന്‍(സെക്രട്ടറി). കെ അബ്ദുല്‍ കബീര്‍(വൈസ് പ്രസിഡന്റ്), സിവി സാജു(ജോയിന്റ് സെക്രട്ടറി,എന്‍പിസി രഞ്ജിത്(ഖജാന്‍ജി). പ്രശാന്ത് പുത്തലത്ത്, എംവി പ്രസാദ്, എംപി അബ്ദുല്‍സമദ്, എംപി കൃഷ്ണന്‍(എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍)

English summary
Ideological crisis in Kerala Union of Working Journalists(kuwj). State election results will be crucial. Who will win the election? The official wing or the rebels.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X