• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സ്ത്രീയെ വാ തുറക്കാൻ സമ്മതിക്കാത്തത് ആരാണ്? അവളുടെ വാക്കുകളെ ഇത്രയ്ക്കും ഭയപ്പെടുന്നത് ആരാണ്?

  • By Muralidharan

  അമിത അൻസാരി

  കഥകളെയും കവിതകളെയും അഗാധമായി പ്രണയിക്കുന്ന എഴുത്തുകാരി. വനിതാസംരംഭക എന്ന നിലയിൽ ബെംഗളുരുവിൽ ഒരു ടെക്നോളജി കമ്പനി നടത്തുന്നു. കൊച്ചിൻ യൂണിവേഴ്സിയിൽ നിന്നും ബിടെക് ബിരുദധാരിയാണ്.

  അഭിപ്രായ സ്വാതന്ത്ര്യം ആൺ-പെൺ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ ഇന്ത്യൻ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണെന്നു അറിയാത്ത എത്ര പേർ ഈ ഇന്ത്യയിൽ ഉണ്ടാകും, അല്ലെങ്കിൽ വേണ്ട, നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ടാകും. ഈ യാഥാർഥ്യം അറിയാൻ, വലിയ ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഒന്നുമില്ല വെറും അടിസ്ഥാന വിദ്യാഭ്യാസം മാത്രം മതി, അല്ലെങ്കിൽ വിവരം മാത്രം മതി. ഏറ്റവും കൂടുതൽ സാക്ഷരതാ ഉണ്ടെന്നു അവകാശപ്പെടുന്ന ഈ കേരളത്തിൽ, ഈ അടുത്ത കാലത്തായി നടക്കുന്ന ആൺ-പെൺ വിവേചനം കടുത്തതാണ്. എന്ത് കൊണ്ടാണ് ഒരു സ്ത്രീയെ വാ തുറക്കാൻ സമ്മതിക്കാത്തത്? ആരാണ് അവളുടെ വാക്കുകളെ ഇത്രയും ഭയപ്പെടുന്നത്?

  ആരൊക്കെയോ അവളുടെ വാക്കുകൾ ഉന്നം വെക്കുന്നുണ്ട്, അല്ലെങ്കിൽ ആരുടെ ഒക്കെയോ മുഖംമൂടി വലിച്ചുകീറപ്പെട്ടേക്കാം അവളുടെ നാവുകൾ ചലിച്ചാൽ എന്ന ഭയം അല്ലെ അവരെ അലട്ടുന്നത് എന്ന് നിസംശയം പറയാം. സ്ത്രീയെ ഒരു ഉപഭോഗവസ്തുവായിട്ടു കാണുന്ന ഇന്നത്തെ കാടൻ സമൂഹത്തിൽ, എത്ര അനവധി പ്രയാസങ്ങളാണ് ഒരു സ്ത്രീ നേരം വെളുക്കുന്ന മുതൽ രാത്രി ഇരുട്ടുന്ന വരെ അനുഭവിച്ചു പോകുന്നത്, ഇതിനു ഒക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിലെ ചില പുരുഷകേസരികളുടെ പങ്ക് തള്ളിക്കളയാനാകില്ല. ഈ സംഭവങ്ങളൊക്കെ അവരെ അറിയുന്ന ആളുകളുടെ മുന്നിൽ അവർക്കു നാണക്കേടുണ്ടാകുകയോ അല്ലെങ്കിൽ അവരുടെ പകൽ മാന്യതയെ ചോദ്യം ചെയ്യപ്പെടുകയോ ചെയ്യാം എന്ന തോന്നലല്ലേ, ഒരു പക്ഷെ അവരെ അവളുടെ നാവ് ചങ്ങലയാൽ ബന്ധിക്കപ്പെടേണ്ടതാണ് എന്ന് ഉറക്കെ വിളിച്ചു പറയാനും അല്ലെങ്കിൽ ഒരു കൂട്ടം ആളുകളെ കൊണ്ട് അവളെ കല്ലെറിയാനും പഠിപ്പിക്കുന്നത്.

   amitha-ansari

  സമൂഹത്തിലെ എല്ലാ ആണുങ്ങളും ഇങ്ങനെ ആണെന്ന ഒരു അഭിപ്രായം എനിക്കില്ല, പക്ഷെ കുറെ ഒക്കെ ആളുകൾ ഇങ്ങനെ തന്നെ ആണ് എന്ന് നമ്മുടെ സ്വന്തം അനുഭവങ്ങളിൽ കൂടിയും മറ്റുള്ളവരുടെ അനുഭവങ്ങളിൽ കൂടിയും മനസിലാക്കാം. ഒരു സ്ത്രീയോട് മോശമായി പെരുമാറുന്നവർ എന്ത് കൊണ്ടാണ് സ്വന്തം വീട്ടിലുള്ള തന്റെ അമ്മയും, ഭാര്യയും, സഹോദരിയും, മകളും ഒരു സ്ത്രീ ആണെന്ന് ഒരു നിമിഷം തിരിഞ്ഞു ചിന്തിക്കാത്തത്?
  ആ ഒരു നിമിഷം മതി, ഈ പറഞ്ഞ കാര്യങ്ങൾക്കു ഒക്കെ ഒരു അന്ത്യം വരാൻ. ഒരു അഭിപ്രായം, അത് സ്ത്രീയോ, പുരുഷനോ ആരും ആയിക്കോട്ടെ പറയുന്നത്, അത് നല്ലതാണെങ്കിൽ കൊള്ളാനും അല്ലെങ്കിൽ തള്ളാനും ഉള്ള അവകാശം എല്ലാര്ക്കും ഉണ്ട്.

  പക്ഷെ, ഇന്ന് നമ്മൾ കാണുന്നത്, ആ അഭിപ്രായം ഒരു വിഭാഗം ആളുകളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുവെങ്കിൽ ഒരു ദാക്ഷണ്യവും ഇല്ലാതെ അഭിപ്രായ പ്രകടനം നടത്തിയവരെ ആക്രമിക്കുക എന്നാണ്. അഭിപ്രായം പറഞ്ഞത് ഒരു സ്ത്രീ ആണെങ്കിൽ പിന്നെ ഒന്നും പറയണ്ട, ഫേസ്ബുക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിൽ കൂടി അവളെ അടി മുതൽ മുടി വരെ തേജോവധം ചെയ്യുകയും അവളുടെ കുടുംബത്തെ പോലും വെറുതെ വിടാത്ത രീതിയിൽ വളരെ മോശം ഭാഷയിൽ അവഹേളിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്യും. അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ അടുത്ത് തന്നെ പ്രശസ്ത നടി പാർവതി തിരുവോത് കസബ എന്ന ഒരു സിനിമയെ കുറിച്ച് നടത്തിയ ഒരു അഭിപ്രായത്തെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ. ആ സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പരാമർശിച്ച പാർവതിയെ ഒരു സ്ത്രീ ആണെന്നു ഉള്ള പരിഗണന വേണ്ട, ഒരു മനുഷ്യൻ ആണെന്ന് ഉള്ള പരിഗണന പോലുമില്ലാതാണ് ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്.

  ഐഎഫ്എഫ്കെ എന്ന വേദിയിൽ വെച്ച് പാർവതി ആ സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത് അല്ലാതെ മമ്മൂട്ടി എന്ന വ്യക്തിയെ കുറിച്ചല്ല.ഈ സത്യം ഉൾക്കൊള്ളാതെയാണ് അവർക്കു നേരെ പാഞ്ഞു ചെന്ന് അവരെ തലങ്ങും വിലങ്ങും ആക്രമിച്ചത്. ഇങ്ങനെ ഒക്കെ ചെയ്യുന്ന ആളുകൾ ഒന്ന് മനസിലാക്കണം, അവർ പറഞ്ഞത് അവരുടെ ഒരു അഭിപ്രായം മാത്രമാണ് , അത് അനുകൂലിക്കുന്നവർ അത് മുഖവിലക്കു എടുക്കുക അല്ലാത്തവർ അത് ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി കളയുക. അല്ലാതെ എന്തിനാണ് ഇങ്ങനെ ആർക്കും നേട്ടമില്ലാത്ത ഒരു കാര്യത്തിന് വേണ്ടി സമയവും സംസ്കാരവും നഷ്ടപ്പെടുത്തുന്നത്.

  ഓരോ സ്ത്രീയും ആരുടെ എങ്കിലും അമ്മയോ ഭാര്യയോ മകളോ സഹോദരിയോ ആണെന്നുള്ള ബോധത്തോടെ എന്ന് ഓരോ പുരുഷനും പെരുമാറാൻ അല്ലെങ്കിൽ പ്രതികരിക്കാൻ പഠിക്കുന്നുവോ അന്നേ ഈ ദുരവസ്ഥക്ക് പരിഹാരം ആകുകയുള്ളു . അന്നേ ഈ സമൂഹം നന്നാകുകയുള്ളു. ഓരോ പുരുഷനും അവന്റെ പ്രവർത്തിയിൽ അതിന്റെ സത്യസന്ധതയിൽ വിശ്വാസം ഉണ്ടെങ്കിൽ എന്തിനു ഒരു സ്ത്രീയുടെ നാവിനെ ഭയപ്പെടണം? അത് കൊണ്ട് അഭിപ്രായവും നിലപാടുകളും ഉള്ള സ്ത്രീകളെ അല്ല അടക്കി നിർത്തേണ്ടത് മറിച്ചു തെറ്റ് ചെയ്യുന്ന പുരുഷന്റെ നിലപാടുകളെയാണ്.

  English summary
  Amitha Ansari Writes about about women's freedom of speech and social media reactions.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more