• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീളുന്നു.. തൃശൂർ പൂരത്തെ മുൾമുനയിൽ നിർത്തുന്ന രാമചന്ദ്രൻ...

  • By Desk

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുകള്‍ക്കുള്ള വിലക്ക് നീളുകയാമ്. നേരത്തെ കോട്ടപ്പടിയില്‍ രണ്ടുപേരെ ചവിട്ടിക്കൊന്ന ആനയ്ക്ക് 15 ദിവസത്തേക്ക് വനംവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നും നിരവധി ഉത്സവങ്ങള്‍ക്ക് ഈ ആനയെ ഉത്സവക്കമ്മിറ്റിക്കാര്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നിരിക്കെ വനംവകുപ്പിന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതേ സമയം ആനയെ ഏറ്റെടുക്കാന്‍ വനംവകുപ്പ് നീക്കം തുടങ്ങി. ഒരു കണ്ണ് നേരത്തേ നഷ്ടപ്പെട്ട ആനയെ ഫെബ്രുവരി രണ്ടിന് അവസാനമായി വനംവകുപ്പ് പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.

ഇന്ത്യ ഡാ... മോദി ഡാ!! ഇന്ത്യയിൽ വന്ന് ഇന്ത്യക്കാർക്കിട്ട് പണിതിട്ട് ചുമ്മാ ഇരിക്കാമെന്ന് കരുതിയോ... പാകിസ്താനിൽ ചെന്ന് ഭീകരരെ തവിടുപൊടിയാക്കിയ ഇന്ത്യൻ വ്യോമസേനയ്ക്ക് പൂച്ചെണ്ട്.. കാലം ചെയ്ത ഭീകരർക്ക് ട്രോൾച്ചെണ്ട്... സോഷ്യല്‍ മീഡിയയിൽ പാക് പൊങ്കാല ലൈവ്!!

എന്നാൽ ഇവന്റെ ശൌര്യത്തില്‍ ഒട്ടും കുറവില്ലാത്തതിനാല്‍ വിലക്ക് നീളുംവിധമാണ് വനംവകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട്. ഫോസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ആനയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കിയ റിപ്പോര്‍ട്ടുപ്രകാരം അനുവാദം ലഭിക്കുന്ന മുറയ്ക്ക് നിരോധനം ദീര്‍ഘിപ്പിക്കാനാണ് നീക്കം. നാട്ടാന പരിപാലന ചട്ടം ലംഘിച്ചതിനാണ് വനം വകുപ്പിന്റെ കീഴിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കേസ്. വനംവകുപ്പിന്റെ നീക്കത്തിനുപുറമെ എറണാകുളം സ്വദേശികളായ ഒന്നാം പാപ്പാന്‍ വിനോദ്, രണ്ടാം പാപ്പാന്‍ നിതീഷ് എന്നിവരെ ഗുരുവായൂര്‍ പോലീസ് ചോദ്യം ചെയ്ത് മൊഴികള്‍ രേഖപ്പെടുത്തി. ആനയുടെ ഉടമയെയും ഉത്സവം നടന്ന ചേമ്പാലക്കുളങ്ങര ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെയും മൊഴി ഉടനെ രേഖപ്പെടുത്തുമെന്നാണറിയുന്നത്.

തിടമ്പേറ്റാന്‍ തെച്ചിക്കോട്ട്കാവ്

തിടമ്പേറ്റാന്‍ തെച്ചിക്കോട്ട്കാവ്

1984 ലാണ് രാമചന്ദ്രനെ തെച്ചിക്കോട്ട് ദേവസ്വം സ്വന്തമാക്കുന്നത്. പ്രമുഖ ഉത്സവങ്ങളിലെല്ലാം തിടമ്പേറ്റാന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എത്തിക്കാന്‍ ഉത്സവക്കമ്മിറ്റികള്‍ തമ്മില്‍ മത്സരമായിരുന്നു ഒരുകാലത്ത്. ഒരു കണ്ണിന് കാഴ്ചക്കുറവുള്ള രാമചന്ദ്രനെ എഴുന്നള്ളത്തില്‍നിന്ന് വിലക്കിയിരിക്കുകയാണിപ്പോള്‍.

സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള ആനയെന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ രാമചന്ദ്രന്‍ ഏഷ്യയിലെ ഉയരംകൂടിയ രണ്ടാമത്തെ ആനയുമാണ്. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. മേളത്തിനൊപ്പം തിടമ്പേറ്റി തല ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന ആനയെക്കാണാന്‍ ആയിരങ്ങളാണ് ഉത്സവപറമ്പുകളില്‍ തടിച്ചുകൂടാറുള്ളത്.

എഴുന്നെള്ളിപ്പിന്റെ കാര്യം പിന്നീട്

എഴുന്നെള്ളിപ്പിന്റെ കാര്യം പിന്നീട്

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഇനി എഴുന്നെള്ളിപ്പിന് അയക്കണോ എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കും. പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം തന്നെ സമര്‍പ്പിക്കും. കേരളത്തില്‍ ഏറ്റവും ആരാധകരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ കീഴിലുള്ള രാമചന്ദ്രന്‍ ആനകളില്‍ ഉയരത്തിലും ചന്തത്തിലും ഏറെ മുന്നിലാണ്. ഏകഛത്രാധിപതി എന്ന വിശേഷണമുള്ള രാമചന്ദ്രനെ എഴുന്നെള്ളിപ്പില്‍ നിന്ന് വിലക്കിയത് ഈ മാസം എട്ടിനായിരുന്നു.

വിലക്ക് വന്ന വഴി

വിലക്ക് വന്ന വഴി

കോട്ടപ്പടിയിലെ ഉത്സവത്തിനായി ഒരു വീട്ടില്‍ നിന്നു എഴുന്നെള്ളിച്ച രാമചന്ദ്രന്‍ ഇടഞ്ഞ് രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെയാണ് എഴുന്നെള്ളിപ്പ് വിലക്കിയത്. ഇതേ തുടര്‍ന്ന് ആനയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ ബി.എന്‍. അഞ്ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇതിനായി ഒരു അന്വേഷണസംഘവും രൂപീകരിച്ചു. ഡോ.ഗീത, എം.എ.ജയചന്ദ്രന്‍, അരുണ്‍ സക്കറിയ എന്നിവരുള്‍പ്പെട്ടതാണ് അന്വേഷണസംഘം.

കൊലകൊമ്പൻ രാമചന്ദ്രൻ

കൊലകൊമ്പൻ രാമചന്ദ്രൻ

അന്വേഷണത്തിന്റെ ഭാഗമായി സംഘം കോട്ടപ്പടിയിലും തെച്ചിക്കോട്ടുകാവിലും കഴിഞ്ഞ ദിവസമെത്തിയിരുന്നു. രാമചന്ദ്രന്‍ 13 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രചരണം. ഇവരില്‍ ആറ് പാപ്പാന്മാരുണ്ട്. മറ്റുളളവരില്‍ നാല് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് ഇരകള്‍. ഇതു സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ തയ്യാറാക്കുമെന്ന് അഞ്ജന്‍കുമാര്‍ പറഞ്ഞു. രാമചന്ദ്രന്‍ ഇടഞ്ഞത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാ ഡി.എഫ്.ഒ.മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിശദമായി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഈ മാസം തന്നെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സമര്‍പ്പിക്കും. ആനയെ ഇനി എഴുന്നെള്ളിപ്പിന് അയക്കേണ്ടതുണ്ടോ എന്നത് തുടര്‍ന്ന് തീരുമാനിക്കും. ഇതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വനംവകുപ്പ് ഏറ്റെടുക്കുമെന്ന പ്രചാരണം വ്യാപകമാണ്. നാലംഗം അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന് ശേഷമാണ് രാമചന്ദ്രനെ സംബന്ധിച്ച് വനംവകുപ്പ് അന്തിമ തീരുമാനമെടുക്കുക. ഇതിനായി രണ്ടാഴ്ച കൂടി സമയമെടുക്കും.

ആനയെ ഏറ്റെടുക്കാന്‍ വനംവകുപ്പ്

ആനയെ ഏറ്റെടുക്കാന്‍ വനംവകുപ്പ്

ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയെ ഏറ്റെടുക്കാന്‍ വനംവകുപ്പ് നീക്കം തുടങ്ങി. ഇതിന്റെ പ്രാഥമികനടപടികള്‍ തുടങ്ങി. തെച്ചിക്കോട്ട് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് രാമചന്ദ്രന്‍. പ്രായാധിക്യവും അക്രമവാസനയും കണക്കിലെടുത്താണ് പ്രത്യേക നിയമപ്രകാരം രാമചന്ദ്രനെ വനംവകുപ്പ് ഏറ്റെടുക്കുന്നത്. നാലുപേര്‍ അടങ്ങുന്ന പ്രത്യേകസംഘം ആനയെ പരിശോധിച്ചശേഷം ചീഫ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് നല്‍കും.

തുടര്‍ന്ന് ചീഫ് ലൈഫ് വാര്‍ഡന്‍ നിര്‍ദേശിച്ച ആനയെ വനംവകുപ്പ് ഏറ്റെടുക്കും. മുമ്പ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന നാല് ആനകളെ ഈ ചട്ടപ്രകാരം വനംവകുപ്പ് ഏറ്റെടുത്തിരുന്നു. ഇതിനുശേഷം വനംവകുപ്പിന്റെ ആന പരിശീലന കേന്ദ്രത്തിലേക്കു മാറ്റുകയാണു പതിവ്. ബിഹാര്‍ സ്വദേശിയായ മോട്ടിപ്രസാദ് എന്ന ആനയാണു പിന്നീടു കേരളത്തിലെത്തി രാമചന്ദ്രനായി മാറിയത്.

വനംവകുപ്പ് റിപ്പോര്‍ട്ട് അടുത്തമാസം

വനംവകുപ്പ് റിപ്പോര്‍ട്ട് അടുത്തമാസം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വനംവകുപ്പ് ഏറ്റെടുക്കുന്നതിനു മുന്നോടിയായി ശാരീരിക ക്ഷമത സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തമാസം ആദ്യം ചീഫ് ലൈഫ് വാര്‍ഡന് കൈമാറുമെന്നു സൂചന. ഇതുസംബന്ധിച്ചുള്ള പരിശോധനയുടെ പ്രാഥമികഘട്ടം വനംവകുപ്പിന്റെ നാലംഗസംഘം തുടങ്ങിയിരുന്നു. വനംവകുപ്പ് ചീഫ് വെറ്റിനറി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ആനയെ ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് വനംവകുപ്പ് കടക്കുക. ചില ആനപ്രേമി സംഘങ്ങള്‍ തന്നെയാണ് ആനയെ വനംവകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളത്.

English summary
Ban on parading of Thechikottukavu Ramachandran may continue, report. Thechikkod Ramachandran is one of the tallest captive elephants in the state and is a crowd puller in temple festivals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X