കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലായിടത്തും കൃഷ്ണന്‍ കണ്‍ഫ്യൂഷനായല്ലോ... കൊന്നപ്പൂവിന് മരം കയറാം ന്യൂജെന്‍ വിഷു കാഴ്ചകള്‍

  • By Meera Balan
Google Oneindia Malayalam News

തൃശ്ശൂര്‍:മേടപ്പുലരിയില്‍ വിഷുവെത്തുന്നതും കാത്ത് കണിയൊരുക്കാനുള്ള തത്രപ്പാടിലാണ് മലയാളികള്‍. വിഷുവിന്റെ അവസാനവട്ട ഒരുക്കങ്ങളിലാണ് മധ്യകേരളവും വടക്കന്‍ കേരളവും. തെക്കന്‍ കേരളത്തില്‍ വിഷു ഒരുക്കങ്ങള്‍ക്ക് മാറ്റ് അല്‍പ്പം കുറയുന്നതാണ് പതിവ്.

വിഷുവെത്തിയതോടെ പച്ചക്കറികളുടേയും പഴങ്ങളുടേയും വിലയില്‍ കാര്യമായ വര്‍ധവില്ല. കണിവെളളരിയ്ക്ക് കിലോയ്ക്ക് 30 രൂപവരെയാണ് ഈടാക്കുന്നത്.നേന്ത്രപ്പഴത്തിന് വില 12 രൂപയാണ്. പ്രാദേശികമായ ഉത്പ്പാദനം വര്‍ധിച്ചതിനാല്‍ അധികം പണച്ചെലവില്ലാതെ കണിയൊരുക്കാം. പച്ചക്കറിയ്‌ക്കൊക്കെ മധ്യകേരളത്തില്‍ ഉള്‍പ്പടെ അധികവിലയില്ലെന്നത് ആശ്വാസമാകുന്നു.

വടക്കന്‍ കേരളത്തിലാകട്ടേ ഇറച്ചിയുടേയും മീനിന്റേയുമൊക്കെ വിലയില്‍ നേരിയ വര്‍ധവന് ഉണ്ടായിട്ടുണ്ട്. പഴങ്ങളും പച്ചക്കറിയും ഒക്കെയുണ്ടായിട്ടെന്താ...കൊന്നപ്പൂവ് കാശ് കൊടുത്ത് വാങ്ങേണ്ടേ. കേരളത്തിലെ ചില വിഷുക്കാഴ്ചകള്‍..അല്‍പ്പം ന്യൂജെന്‍ ആണ് കേട്ടോ...

എന്നാ നമുക്ക് പോവാം

എന്നാ നമുക്ക് പോവാം

വിഷുവായതോടെ നിരത്തുകളിലെല്ലാം കൃഷ്ണ വിഗ്രഹങ്ങളുടെ വിപണനമാണ്. കളിമണ്‍ വിഗ്രഹങ്ങള്‍ കണിയ്‌ക്കൊപ്പം വയ്ക്കാറുണ്ട്. അതിനാല്‍ തന്നെ ഇവ നിര്‍മ്മിയ്ക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും നല്ല കാലം തന്നെ. വിഷുവിന് കൃഷ്ണ വിഗ്രഹം വാങ്ങാനെത്തിയ കുട്ടി

കണ്‍ഫ്യൂഷന്‍

കണ്‍ഫ്യൂഷന്‍

നിരത്തി വച്ച കൃഷ്ണന്‍മാരില്‍ നിന്നും ഇഷ്ടപ്പെട്ട വിഗ്രഹം തിരയുന്ന കുട്ടി. തലസ്ഥാനത്ത് നിന്നുള്ള കാഴ്ച

ഹാപ്പി വിഷു

ഹാപ്പി വിഷു

വിഷു ശരിയ്ക്കും ഹാപ്പിയാകുന്നത് ഇത്തരം കച്ചവടക്കാര്‍ക്കാണ്

ഇനി അമ്മ പറ

ഇനി അമ്മ പറ

കുറേ നേരം വിഗ്രഹങ്ങള്‍ തിരഞ്ഞ കുഞ്ഞ് ഒടുവില്‍ അമ്മയുടെ സഹായം തേടുന്നു

കിട്ടി മോനേ...കിട്ടി

കിട്ടി മോനേ...കിട്ടി

അങ്ങനെ നമ്മുടെ കുഞ്ഞി ഗോപികയ്ക്ക് കൃഷ്ണനെക്കിട്ടി

ഇത്തിരി കൊന്നപ്പൂവേ....

ഇത്തിരി കൊന്നപ്പൂവേ....

കൊന്നപ്പൂവില്ലാതെന്ത് വിഷു. പൂ കിട്ടാന്‍ മരത്തിലല്ല...മതിലേലും കയറാന്‍ തയ്യാറായവരെ കണ്ടോളൂ

English summary
Kerala getting ready for Vishu Celebrations; Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X