കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലും സംഘപരിവാറോ...? ആവിഷ്‌കാര സ്വാതന്ത്യം മഹാപാപമെന്നോ? ദ കംപ്ലീറ്റ് ആക്ടറുടെ ബ്ലോഗ്

Google Oneindia Malayalam News

മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ മാത്രമല്ല. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് നടക്കുന്ന ദേശസ്‌നേഹ-ദേശദ്രോഹ വിവാദങ്ങളില്‍ മോഹന്‍ലാലിന്റെ അഭിപ്രായം നിര്‍ണായകമാണ്.

ദ കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗില്‍ ഇത്തവണ മോഹന്‍ലാല്‍ കുറിയ്ക്കുന്നത് ഈ വിവാദത്തെ കുറിച്ച് തന്നെയാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിവാദത്തില്‍ രൂക്ഷ വിമര്‍ശമാണ് മോഹന്‍ലാല്‍ ഉയര്‍ത്തുന്നത്.

എന്നാല്‍ അത് കനയ്യ കുമാര്‍ എന്ന വിദ്യാര്‍ത്ഥിനേതാവിനെ അറസ്റ്റ് ചെയ്ത നടപടിയെ അല്ല. രാജ്യസ്‌നേഹം വരുമ്പോള്‍ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും എല്ലാം മഹാപാപമാണെന്നാണോ മോഹന്‍ലാല്‍ പറഞ്ഞുവരുന്നത്? എന്താണ് ഈ ബ്ലോഗിന്റെ രാഷ്ട്രീയം എന്നത് ഇപ്പോഴേ ചര്‍ച്ചയായിക്കഴിഞ്ഞു.

സിയാച്ചിന്‍ ദുരന്തം

സിയാച്ചിന്‍ ദുരന്തം

സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട് ജീവന്‍ വെടിഞ്ഞ മലയാളി സൈനികന്‍ സുധീഷിനെ അനുസ്മരിച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ ബ്ലോഗ് തുടങ്ങുന്നത്. അന്നിറങ്ങിയ പത്രങ്ങളുടെ ഒന്നാം പേജില്‍ സുധീഷിന്റെ മൃതദേഹം മകളെ കാണിയ്ക്കുന്ന ചിത്രമുണ്ടായിരുന്നു. എന്നാല്‍ മറ്റ് പേജുകളിലോ?

ദു:ഖവും ലജ്ജയും

ദു:ഖവും ലജ്ജയും

അന്നിറങ്ങിയ ഏതേ പത്രത്തില്‍ മറ്റ് പേജുകളില്‍ കണ്ട വാര്‍ത്തകള്‍ - സര്‍വ്വകലാശാലകളില്‍ രാജ്യസ്‌നേഹത്തെ ചൊല്ലി തല്ല്, നിയമസഭയില്‍ ബഹളം, പാര്‍ലമെന്റില്‍ ബഹളം, രാഷ്ട്രീയ കൊലപാതകം,ബാര്‍ കോഴ, തിരഞ്ഞെടുപ്പിനുള്ള അടവ് നയങ്ങള്‍... മോഹന്‍ലാലിന് ഒരേ സമയം തോന്നിയത് ദു:ഖവും ലജ്ജയും ആണത്രെ.

പരിഹാസ്യരായി പകിട കളിയ്ക്കുന്നു?

പരിഹാസ്യരായി പകിട കളിയ്ക്കുന്നു?

ജീവിന്‍ പോലും നിലനില്‍ക്കാത്ത ഉയരങ്ങളില്‍ സ്വന്തം രാജ്യത്തിന് വേണ്ടി കാവല്‍ നിന്ന സൈനികര്‍ ജീവന്‍ ബലി നല്‍കി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷിയിലും ഇരുന്ന് നമ്മള്‍ പരിഹാസ്യരായി പകിട കളിയ്ക്കുന്നു എന്നാണ് മോഹന്‍ലാലിന് തോന്നുന്നത്.

നാണം കെട്ടത്

നാണം കെട്ടത്

എന്താണ് രാജ്യസ്‌നേഹം എന്ന് പറഞ്ഞ് വൃത്തി കെട്ട രീതിയില്‍ തല്ലുകൂടുന്നത് പോലെ നാണം കെട്ട മറ്റെന്തുണ്ട് ഭൂമിയില്‍ എന്നാണ് ലാലിന്റെ ചോദ്യം.

രക്തസാക്ഷികള്‍ക്ക് അപമാനമോ?

രക്തസാക്ഷികള്‍ക്ക് അപമാനമോ?

രാജ്യസ്‌നേഹം സംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളും എല്ലാം രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കുന്ന മനുഷ്യരെ അപമാനിയ്ക്കാന്‍ വേണ്ടിയാണെന്നാണോ മോഹന്‍ലാല്‍ പിന്നീട് പറയുന്നത്?

സുഖസൗകര്യങ്ങളില്‍

സുഖസൗകര്യങ്ങളില്‍

എല്ലാ സുഖ സൗകര്യങ്ങളോടും കൂടിയാണ് ബാക്കിയുള്ളവര്‍ ജീവിയ്ക്കുന്നത് എന്നാണ് ലാല്‍ പറയുന്നത്. അതെല്ലാം അനുഭവിച്ചതിന് ശേഷമാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നാണ് ലാലിന്റെ പക്ഷം.

രാജ്യദ്രോഹികളും ആവിഷ്‌കാര സ്വാതന്ത്ര്യവും

രാജ്യദ്രോഹികളും ആവിഷ്‌കാര സ്വാതന്ത്ര്യവും

എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചുകൊണ്ടാണ് നാം ചര്‍ച്ചകള്‍ നടത്തുന്നത്, സമരങ്ങള്‍ സംഘടിപ്പിയ്ക്കുന്നത്, കല്ലെറിയുന്നത്, പട്ടാളത്തെ തെറിവിളിയ്ക്കുന്നത്, അവരെ സംശയിയ്ക്കുന്നത്. രാജ്യദ്രോഹികളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആളുകളായി ചിത്രീകരിയ്ക്കുന്നത്- ലാല്‍ പറയുന്നു.

ഫയര്‍ഡെസ്‌കും വിസ്‌കിയും

ഫയര്‍ഡെസ്‌കും വിസ്‌കിയും

തണുപ്പിനെ പ്രതിരോധിയ്ക്കാന്‍ നമുക്ക് ഫയര്‍ ഡെസ്‌കോ വിസ്‌കിയോ വേണമെന്നാണ് മോഹന്‍ ലാല്‍ പറയുന്നത്. അവിടെയിരുന്നാണത്രെ നാം ചര്‍ച്ചകള്‍ നടത്തുന്നത്.

സൈനികരുടെ ദുരിതം

സൈനികരുടെ ദുരിതം

മഞ്ഞുമലകള്‍ക്ക് മുകളില്‍ സേവനം അനുഷ്ടിയ്ക്കുന്ന സൈനികരുടെ ദുരിതങ്ങളെ കുറിച്ച് മോഹന്‍ലാല്‍ വാചാലനാകുന്നുണ്ട്.

അവരുടെ മൃതദേഹത്തില്‍ ചവിട്ടി

അവരുടെ മൃതദേഹത്തില്‍ ചവിട്ടി

ഓരോ ദിവസവും മരവിപ്പിന്റെ മലമുടികളിറങ്ങിവരുന്ന അവരുടെ മൃതദേഹത്തില്‍ ചവിട്ടി നിന്നുകൊണ്ടാണ് നാം സ്വാതന്ത്ര്യത്തിന്റേയും ആവിഷ്‌കാര സ്വാതന്ത്ര്യ ചര്‍ച്ചകളുടേയും നൃത്തമാടുന്നതെന്ന് ലാല്‍ പറയുന്നു. ഈ മഹാപാപത്തിന് കാലം മാപ്പ് തരുമോ എന്നും ചോദ്യം.

ശത്രുവിന്റെ സ്‌നേഹം പോലും

ശത്രുവിന്റെ സ്‌നേഹം പോലും

സിയാച്ചിന്‍ ദുരന്തത്തില്‍ പാകിസ്താന്‍ സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ ശത്രു നല്‍കിയ സ്‌നേഹവും ആദരവും പോലും നാം നമ്മുടെ സൈനികര്‍ക്ക് നല്‍കിയോ എന്നും മോഹന്‍ലാലിന് സംശയമുണ്ട്.

രാജ്യസ്‌നേഹത്തെ കുറിച്ച്

രാജ്യസ്‌നേഹത്തെ കുറിച്ച്

എന്താണ് രാജ്യസ്‌നേഹം എന്ന് മോഹന്‍ലാല്‍ വിശദീകരിയ്ക്കുന്നുണ്ട്. അത് അമ്മയും മക്കളും തമ്മിലുള്ള ബന്ധം പോലെയാണ്. അമ്മയെ ഉപേക്ഷിയ്ക്കുന്നവരെ സമൂഹം ഏത് രീതിയിലാണ് കാണുന്നതെന്നും ലാല്‍ ചോദിയ്ക്കുന്നു.

 ബുദ്ധിജീവി

ബുദ്ധിജീവി

രാജ്യത്തിന് കാവല്‍ നില്‍ക്കുക എന്നത് സൈനികര്‍ മാത്രം ചെയ്യേണ്ട ജോലിയല്ലെന്ന് ലാല്‍ പറയുന്നു. തോക്കും തിരകളും അല്ല, സ്‌നേഹവും ആദരവും, വേണമെങ്കില്‍ രാജ്യത്തിന് വേണ്ടി മരിയ്ക്കാനുള്ള സന്നദ്ധതയുമാണ് നമ്മുടെ ആയുധങ്ങള്‍. അത് കൈവെടിഞ്ഞാല്‍ നാം ബുദ്ധിജീവികള്‍ ആകുമായിരിയ്ക്കും എന്നാണ് ലാല്‍ പറയുന്നത്. പക്ഷേ നല്ല മക്കളാവില്ല.

ഇന്ത്യയെ മനസ്സിലാക്കണം

ഇന്ത്യയെ മനസ്സിലാക്കണം

കുട്ടികള്‍ക്ക് ഇന്ത്യയെ മനസ്സിലാക്കിക്കൊടുക്കണം എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സംസ്‌കാരവും സാഹിത്യവും ഭൂമിശാസ്ത്രവും എല്ലാം പഠിപ്പിയ്ക്കണം. അങ്ങനെയാണെങ്കില്‍ ആരും ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിയ്ക്കില്ലെന്നാണ് മോഹന്‍ലാലിന്റെ പക്ഷം.

സംസ്‌കാരത്തിന്റെ സര്‍വ്വകലാശാലകള്‍

സംസ്‌കാരത്തിന്റെ സര്‍വ്വകലാശാലകള്‍

കുട്ടികളെ അയക്കേണ്ടത് സംസ്‌കാരത്തിന്റെ സര്‍വ്വകലാശാലകളിലേയ്ക്കാണെന്നാണ് ലാല്‍ പറയുന്നത്. അപ്പോള്‍ അവര്‍ മുദ്രാവാക്യം വിളിയ്ക്കുന്ന ശക്തിയോടെ സല്യൂട്ട് ചെയ്യാനും പഠിയ്ക്കുമെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഇന്ത്യ ജീവിയ്ക്കുമ്പോള്‍

ഇന്ത്യ ജീവിയ്ക്കുമ്പോള്‍

'ഇന്ത്യ മരിച്ചിട്ട് നാം ജീവിയ്ക്കുന്നതെന്തിന്' എന്നാണ് മോഹന്‍ലാലിന്റെ ബ്ലോഗിന്റെ തലക്കെട്ട്. 'ഇന്ത്യ ജീവിയ്ക്കുമ്പോള്‍ നമ്മള്‍ മരിയ്ക്കുന്നതെങ്ങനെ... ഇന്ത്യ മരിച്ചിട്ട് നമ്മള്‍ ജീവിച്ചിട്ട് എന്ത് കാര്യം'- ഇങ്ങനെയാണ് ബ്ലോഗ് അവസാനിപ്പിയ്ക്കുന്നത്.

English summary
Mohanlal's blog on JNU Row and Patriotism Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X