• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത്തവണയുണ്ടാകുമോ അക്കരയിലെ ഓണങ്ങള്‍? കൊവിഡ് കാലത്ത് ചില ഓണച്ചിന്തകള്‍...

മലയാളികള്‍ ഇല്ലാത്ത നാടില്ല എന്ന് വേണമെങ്കില്‍ പറയാം. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍, ഒരു ചായയെടുക്കട്ടേ എന്ന് ചോദിച്ചുകൊണ്ട് മലയാളി എത്തി എന്ന് പോലും മലയാളയുടെ സാര്‍വ്വലൗകികതയെ നാം പറഞ്ഞ് ഉത്തരത്തിന് മുകളില്‍ കയറ്റിയിട്ടുണ്ട്.

എന്തായാലും ഈ ലോകത്ത് മലയാളികള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തന്നെ ആയിരിക്കും. ജീവിതം തേടി ലോകംമുഴുവന്‍ പടര്‍ന്നുകിടക്കുന്ന മലയാളികള്‍ എവിടെ ആണെങ്കിലും ഓണം എന്ന നമ്മുടെ ദേശീയ ഉത്സവത്തെ മറക്കാറില്ല. അതിന് ജാതി, മത, വര്‍ണ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല.

ഓണാഘോഷമില്ലാതെ എന്ത് മലയാളി എന്നതാണ് അതിന്റെ ഒരു ശൈലി തന്നെ. എന്നാല്‍ ഇത്തവണ എങ്ങനെ ആയിരിക്കും ലോക മലയാളികളുടെ ഓണാഘോഷങ്ങള്‍...

നാട്ടിലേക്കാള്‍ ഗംഭീരം

നാട്ടിലേക്കാള്‍ ഗംഭീരം

പലപ്പോഴും കേരളത്തിലുളളവര്‍ ഓണാഘോഷങ്ങള്‍ വെറും ചടങ്ങ് മാത്രമാക്കി ടിവിയ്ക്ക് മുന്നില്‍ ഇരിപ്പാകും. എന്നാല്‍ അപ്പോഴെല്ലാം വിദേശരാജ്യങ്ങളില്‍ മലയാളികള്‍ ഓണാഘോഷം പൊടിപൊടിക്കുകയാവും. എല്ലാ ചിട്ടവട്ടങ്ങളോടും കൂടി സംഘം ചേര്‍ന്നായിരിക്കും അവരുടെ ഓണാഘോഷങ്ങളെല്ലാം.

വര്‍ഷം മുഴുവന്‍ ഓണം!

വര്‍ഷം മുഴുവന്‍ ഓണം!

ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലും ഉള്ളവരെ നാട്ടിലുള്ളവര്‍ പലപ്പോഴും കളിയാക്കുന്നത് ഇങ്ങനെ ഒന്ന് പറഞ്ഞാകും. വര്‍ഷം മുഴുവന്‍ നീളുന്നതാണ് അവരുടെ ഓണാഘോഷം എന്നത്.

അതില്‍ ഇത്തിരി സത്യവും ഉണ്ട്. ഗള്‍ഫിലൊക്കെ ആണെങ്കില്‍ അസംഖ്യം മലയാളി അസോസിഷേയനുകള്‍ അതിഥികളുടെ ലഭ്യതയും ഒഴിവുദിവസവും ഒക്കെ നോക്കി ഓണം ആഘോഷിക്കുമ്പോള്‍ അത് ചിലപ്പോള്‍ ഓണക്കാലത്ത് തന്നെ ആയിക്കൊള്ളണം എന്നില്ല.

ഒരു കുറവും വരുത്തില്ല

ഒരു കുറവും വരുത്തില്ല

അല്‍പം വൈകിയാല്‍ പോലും ഒരു കുറവും ഇല്ലാത്ത ഓണാഘോഷങ്ങള്‍ ആണ് മിക്കവരും അന്യനാടുകളില്‍ സംഘടിപ്പിക്കാറുള്ളത്. മാവേലിയും തൃക്കാക്കരപ്പനും ഓണക്കളികളും എല്ലാം നടത്തും. അതില്‍ പങ്കെടുക്കാന്‍ ആളുകള്‍ക്ക് ഒരു മടിയും കാണില്ല.

cmsvideo
  No more complete lockdown in Kerala | Oneindia Malayalam
   കൊറോണക്കാലത്തെ ഓണം

  കൊറോണക്കാലത്തെ ഓണം

  ഇത്തവണത്തെ ഓണം എങ്ങനെയാകുമെന്ന് ഒന്നും പറയാന്‍ ആകാത്ത സ്ഥിതിയാണ്. കൂട്ടായ്മയുടെ ഈ ഉത്സവത്തിന് ആളുകള്‍ എങ്ങനെ കൂട്ടം ചേരും? എങ്ങനെ പുറത്തിറങ്ങി ഓണക്കളികളില്‍ ഏര്‍പ്പെടും. എങ്ങനെ കൂട്ടംചേര്‍ന്ന് പൂവിറിക്കുകയും പൂക്കളമിടുകയും ചെയ്യും?

  ദുരിതമാണെങ്ങും

  ദുരിതമാണെങ്ങും

  കേരളത്തിലേക്കാള്‍ കഷ്ടമാണ് വിദേശരാജ്യങ്ങളിലെ സ്ഥിതി. ഗള്‍ഫ് രാജ്യങ്ങളില്‍ കാര്യങ്ങള്‍ പഴയ സ്ഥിതിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് എന്ന് ആശ്വസിക്കാം. യൂറോപ്പും ഏറെക്കുറേ തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാല്‍ അമേരിക്ക ഇപ്പോഴും കടുത്ത പ്രതിസന്ധിയില്‍ തന്നെ തുടരുകയാണ്.

  സാമ്പത്തിക മാന്ദ്യം

  സാമ്പത്തിക മാന്ദ്യം

  രോഗബാധയുടെ ദുരിതം മാത്രമല്ല ഇപ്പോള്‍ ലോകത്തെ പിടിച്ചുകുലുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രവാസികളില്‍ പലരും കടുത്ത പ്രതിസന്ധിയിലാണ്. പലരുടേയും ജോലി നഷ്ടപ്പെട്ടുകഴിഞ്ഞു. പലര്‍ക്കും ശമ്പളം ലഭിക്കുന്നില്ല.

  ഈ ഘട്ടത്തില്‍ ഒരു ഓണഘോഷം എങ്ങനെ സാധ്യമാകും എന്നാണ് പലരും ചോദിക്കുന്നത്.

  കാണം വിറ്റും ഓണം ഉണ്ണുമോ

  കാണം വിറ്റും ഓണം ഉണ്ണുമോ

  കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പ്രമാണം. എന്നാല്‍ ഇത്തവണ ഓണം ആഘോഷിക്കപ്പെടുമോ എന്ന് തന്നെ കാത്തിരുന്നുകാണാം. ഈ കൊറോണ കാലത്ത് കടന്നുപോയ വിഷുവിനേയും ഈസ്റ്ററിനേയും പെരുന്നാളിനേയും പോലെ ഈ ഓണവും കടന്നുപോകുമോ എന്ന് കാത്തിരുന്നുകാണാം.

  English summary
  Onam in Abroad: How will be the Onam celebration abroad in this Covid Era.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more