ഇന്ത്യക്കാർ ഇത്ര 'പഞ്ചാരകളാണോ' ? രാജ്യത്ത് 5ല്‍ ഒരാള്‍ക്ക് രക്തസമ്മര്‍ദ്ദവും, പ്രമേഹവും

  • By: മരിയ
Subscribe to Oneindia Malayalam

രാജ്യത്ത് രക്തസമ്മര്‍ദ്ദവും, പ്രമേഹവും ഉള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ധിയ്ക്കുന്നതായി പഠന റിപ്പോര്‍ട്ട്. 1.2 ബില്യണ്‍ ജനങ്ങളാണ് ഈ രോഗാസ്ഥകള്‍ ഉള്ളത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വെ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിയ്ക്കുന്ന കണക്കുകള്‍ പുറത്തു വന്നത്.

പ്രമേഹം കൂടുതല്‍

ഏറ്റവും അധികള്‍ പ്രമേഹ രോഗികള്‍ ഉള്ളത് ഗോവയില്‍ ആണ് (33.7%) ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.

ദേശീയ ശരാശരി

രാജ്യത്ത് 20.3% ശതമാനം ആളുകള്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം ഉള്ളവര്‍ 22.2 ശതമാനം. 26 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പഠനം നടത്തിയത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും അപകടകരമായ രക്തസമ്മര്‍ദ്ദം രാജ്യത്തെ 22.2 ശതമാനം ആളുകള്‍ക്കും ഉണ്ട്. പഞ്ചാബിലാണ് ഏറ്റവും കൂടുതല്‍, (35 %). രണ്ടാം സ്ഥാനത്ത് സിക്കിം ആണ (44.8%).

പ്രമേഹത്തിന്റെ തലസ്ഥാനം

ലോകത്ത് തന്നെ പ്രമേഹരോഗികളുടെ എണ്ണം ഏറ്റവു കൂടുന്നത് ഇന്ത്യയിലാണ്. ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നാണ് ഇന്ത്യ അറിയപ്പെടുന്നത് തന്നെ. ഇന്ത്യക്കാരുടെ ഭക്ഷണ രീതികളാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.

അരിയും മധുരവും

പ്രമേഹത്തിന് പ്രധാന കാരണമാകുന്നത് ധാരാളം മധുരും കഴിക്കുന്നതും, ഭക്ഷണത്തില്‍ അന്നജത്തിന്റെ അളവ് കൂടുന്നതുമാണ്. കൃത്യമായ വ്യായാമം ഇല്ലാത്തതും പ്രശ്‌നം സംഘീര്‍ണമാക്കുന്നു.

English summary
The study, the first of its kind conducted by the Indian government, collected data from 6,000,000 households, covering 7,000,000 women and 1,000,300 men.
Please Wait while comments are loading...