കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍ തുടച്ചുനീക്കപ്പെടുമോ? വാക്‌സിന്‍ ചികിത്സയില്‍ പ്രതീക്ഷയര്‍പ്പിച്ച് ലക്ഷങ്ങള്‍

Google Oneindia Malayalam News

മനുഷ്യ വംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി അര്‍ബുദം മാറിക്കഴിഞ്ഞിട്ടുണ്ട്. അര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയേകികൊണ്ട് പുതിയ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുകയാണ് ജര്‍മ്മനിയിലെ ജോഹ്നാസ് ഗുട്ടന്‍ ബര്‍ഗ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ കാര്യക്ഷമമാക്കി അര്‍ബുദകോശങ്ങളെ നിര്‍വ്വീര്യമാക്കുന്ന ചികിത്സാരീതിയാണിത്

വാക്‌സിനിലൂടെ കാന്‍സര്‍ കോശങ്ങളെ ആക്രമിച്ചു നശിപ്പിക്കാനുള്ള ഉത്തേജനം പ്രതിരോധ സംവിധാനത്തിനു ലഭിക്കുന്നു. അര്‍ബുദത്തിന്റെ ജനിതക കോഡാണ് (ആര്‍എന്‍എ കോഡ്) രോഗിയുടെ ശരീരത്തില്‍ കുത്തിവെയ്ക്കുന്നത്. നാനോകണങ്ങളുടെ സഹായത്തോടയാണ് ഇവ കുത്തിവയ്ക്കുന്നത്. ഉടന്‍ പ്രതിരോധസംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും അര്‍ബുദ കോശങ്ങളെ നിര്‍വ്വീര്യമാക്കാനുളള പ്രവര്‍ത്തനങ്ങദള്‍ തുടങ്ങുകയും ചെയ്യും.

23-1445587154
വൈറസുകളെ എങ്ങനെ പ്രതിരോധ സംവിധാനം നേരിടുന്നുവോ അതേ വിധത്തില്‍ അര്‍ബുദകോശങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ ശരീരത്തെ സ്വയം പ്രാപ്തമാക്കുകയാണ് വാക്‌സിന്‍ ചെയ്യുക. നിലവില്‍ എലികളിലും മെലനോമ (ത്വക്കിനെ ബാധിക്കുന്ന അര്‍ബുദം) രോഗികളിലും വാക്‌സിന്‍ പരീക്ഷിച്ചു കഴിഞ്ഞു. പരീക്ഷണം വിജയകരമായിരുന്നെന്നാണ് ഗവേഷകര്‍ പറയുന്നത്

കീമോതെറാപ്പിക്കു ശേഷം അര്‍ബുദചികിത്സാ രംഗത്തെ ഫലപ്രദമായ കണ്ടുപിടിത്തമായിരിക്കും കാന്‍സര്‍ ഇമ്മ്യുണോ തെറാപ്പിയെന്ന വാക്‌സിന്‍ ചികിത്സ. അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍ ചികിത്സയ്ക്ക് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന്‌ ഗുട്ടന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഉഗുര്‍ സഹീന്‍ പറഞ്ഞു.

കാന്‍സര്‍ വാക്‌സിന്‍ ചികിത്സാ രീതികള്‍ മുമ്പ് വികസിപ്പിച്ചിരുന്നു. എന്നാല്‍, അര്‍ബുദ കോശങ്ങളുടെ ഘടനയിലുണ്ടാവുന്ന വ്യതിയാനങ്ങളും സങ്കീര്‍ണതകളും മൂലം ശരീരത്തില്‍ പ്രതിരോധ ഘടകങ്ങളെ ഉല്‍പാദിപ്പിക്കുന്ന ആന്റിജനുകള്‍ക്ക് വാക്‌സിനുകളോട് ഫലപ്രദമായി പ്രതികരിക്കാന്‍ സാധിച്ചിരുന്നില്ല. പുതിയ ചികിത്സാ രീതയ്ക്ക് പരിമിതികളെ മറികടക്കാനാവുമെന്നാണ് കരുതുന്നത്.

ഓരോ വര്‍ഷവും ലോകത്ത് 127 ലക്ഷം പേര്‍ക്ക് അര്‍ബുദ ബാധ സ്ഥിരീകരിക്കുന്നതായാണ് കണക്ക്. ഇതില്‍ 76 ലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്യുന്നു. 2020 ഓടെ ലോക അര്‍ബുദനിരക്ക് 50 ശതമാനം വര്‍ധിച്ച് 15 ദശലക്ഷത്തോളം ആകുമെന്നാണ് ലോക കാന്‍സര്‍ റിപ്പോര്‍ട്ട് നല്കുന്ന മുന്നറിയിപ്പ്.

English summary
A team of German researchers has found a way to engineer immune cells so that they can recognise and attack cancer cells, paving the way to create a universal vaccine for cancer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X