മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിനെ കാണാന്‍ ജയിലില്‍ എത്തും!!! കമലഹാസന്‍ വന്നത് പോലും ദിലീപിന് വേണ്ടി!

  • Posted By: വിമർശകാനന്ദ
Subscribe to Oneindia Malayalam

എവിടെ നോക്കിയാലും ഇപ്പോള്‍ ദിലീപേട്ടന് കട്ട സപ്പോര്‍ട്ട് ആണ്. ജയിലിലാണെങ്കില്‍ പിന്തുണക്കാരുടെ തിരക്ക് മൂലം ദിലീപേട്ടന് ഒന്നിനും സമയം കിട്ടുന്നില്ല എന്നാണ് പറയുന്നത്.

ഗണേഷ് കുമാറും രഞ്ജിത്തും ആന്റണി പെരുമ്പാവുരും അടക്കമുള്ള പ്രമുഖരെല്ലാം ദിലീപേട്ടനെ ജയിലില്‍ പോയി കണ്ടവരാണ്. എംഎല്‍എ കൂടിയായ ഗണേഷ്‌കുമാര്‍ അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിട്ടും ഉണ്ട്. കോടതി വിധിക്കും വരെ ദിലീപ് കുറ്റക്കാരനാണെന്ന് പറയാന്‍ പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞുകളഞ്ഞു ഭരണകക്ഷി എംഎല്‍എ.

അതൊന്നും അല്ല ഇനിയുള്ള പൊല്ലാപ്പ്. ഇത്രയും പേരൊന്നും കണ്ടാല്‍ പോര, സൂപ്പര്‍ താരങ്ങളായ മമ്മൂക്കയും ലാലേട്ടനും ജയിലില്‍ പോയി ദിലീപിനെ കാണും എന്നാണ് പ്രചാരണം. കഴിഞ്ഞ ദിവസം മമ്മൂട്ടി പോകും എന്നായിരുന്നു ഇപ്പോ മോഹന്‍ലാല്‍ എത്തുമെന്നാണ് പറയുന്നത്. കമലഹാസന്‍ കേരളത്തില്‍ വന്നത് പോലും ദിലീപിന് വേണ്ടിയാണത്രെ.

മമ്മൂട്ടി കാണണ്ടതായിരുന്നു

മമ്മൂട്ടി കാണണ്ടതായിരുന്നു

സെപ്തംബര്‍ 5 ന് മമ്മൂക്ക ജയിലില്‍ എത്തി ദിലീപിനെ കാണുമെന്നായിരുന്നു പലരും പറഞ്ഞ് പ്രചരിപ്പിച്ചത്. പക്ഷേ മമ്മൂക്ക പോയിട്ട് മമ്മൂക്കയുടെ ഫാന്‍സുകാര്‍ പോലും ജയിലില്‍ എത്തിയില്ലെന്നതാണ് സത്യം.

ലാലേട്ടന് വേണ്ടി

ലാലേട്ടന് വേണ്ടി

മമ്മൂക്ക വന്നില്ലെങ്കിലും ലാലേട്ടന്റെ സ്വന്തം ആളായ ആന്റണി പെരുമ്പാവൂര്‍ ജയിലില്‍ എത്തി ദിലീപിനെ കണ്ടു കേട്ടോ. ഇവര്‍ രണ്ട് പേരും കൂടിയാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയുണ്ടാക്കിയത് എന്നും മറന്നുകൂട.

ലാലേട്ടന്‍ തന്നെ

ലാലേട്ടന്‍ തന്നെ

ആന്റണി പെരുമ്പാവൂര്‍ വന്ന് കഴിഞ്ഞപ്പോള്‍ അതാവരുന്നു വേറെ വാര്‍ത്ത. ലാലേട്ടന്‍ നേരിട്ട് ജയിലില്‍ വന്ന് ദിലീപിനെ കണ്ടുകളയും എന്ന്!!! എന്നിട്ടോ...

ലാലേട്ടന്‍ എവിടെയാ?

ലാലേട്ടന്‍ എവിടെയാ?

സംഗതി മൊത്തം കോമഡിയാണ്. ലാലേട്ടന്‍ ആണെങ്കില്‍ സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി കാശിയിലാണ് ഉള്ളത്. അവിടെ നിന്ന് എപ്പോള്‍ ആലുവയില്‍ എത്തുമെന്നാണ് ചോദ്യം.

സന്ദേശം കൈമാറിയത്രെ

സന്ദേശം കൈമാറിയത്രെ

താന്‍ കൂടെയുണ്ട് എന്ന സന്ദേശം ആണത്രെ ആന്റണി പെരുമ്പാവൂര്‍ വഴി മോഹന്‍ലാല്‍ ദിലീപിന് കൈമാറിയത്- പറഞ്ഞുപരത്തുമ്പോള്‍ ഇങ്ങനെയൊക്കെ തന്നെ പരത്തണം എന്നാണല്ലോ!

കമലഹാസന്‍ വന്നതും

കമലഹാസന്‍ വന്നതും

എന്തിന്, കമലഹാസന്‍ കേരളത്തില്‍ വന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത് പോലും ദിലീപിന് വേണ്ടിയാണെന്നാണ് കഥ. കമലഹാസന്‍ കേള്‍ക്കാതിരിക്കുന്നതാവും കഥപറച്ചിലുകാര്‍ക്ക് നല്ലത്.

ജയറാം കണ്ടതും, പിന്നെ കേട്ടതും

ജയറാം കണ്ടതും, പിന്നെ കേട്ടതും

ജയറാം ദിലീപിനെ ജയിലില്‍ പോയി കണ്ട സമയവും കമലഹാസന്‍ മുഖ്യമന്ത്രിയെ കണ്ട സമയവും ഒന്ന് ഒത്ത് നോക്കിക്കേ.... കമലഹാസന്‍ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് ജയറാം ദിലീപിനെ കണ്ടത്. അപ്പോള്‍ പിന്നെ അത് ഉറപ്പിക്കാമല്ലോ... കമലഹാസനും ജയറാമും അടുത്ത സുഹൃത്തുക്കളല്ലേ!

അന്വേഷണ സംഘത്തെത്തന്നെ മാറ്റിക്കളയും!

അന്വേഷണ സംഘത്തെത്തന്നെ മാറ്റിക്കളയും!

ദിലീപിനെ പുറത്തിറക്കാന്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തെ തന്നെ മാറ്റിക്കളയാന്‍ പാങ്ങുള്ളവരാണ് സിനിമാക്കാര്‍ എന്നാണ് അടുത്ത തള്ള്. അതിന്റെ ചരടുവലികളൊക്കെ തുടങ്ങി, മുറുകാറായത്രെ.

എംഎല്‍എമാരും കൂടെയുണ്ടെന്ന്

എംഎല്‍എമാരും കൂടെയുണ്ടെന്ന്

രണ്ട് എംഎല്‍എമാരും ഒരു എംപിയും ദിലീപിന്റെ കൂടെയുണ്ടെന്നാണ് പറഞ്ഞുവരുന്നത്. അവര്‍ ദിലീപിന് വേണ്ടി നേരിട്ട് ഇടപെടല്‍ നടത്താന്‍ ഒരുങ്ങുകയാണെന്നും കഥപരക്കുന്നുണ്ട്.

എവിടെയായിരുന്നു ഇത്രനാളും

എവിടെയായിരുന്നു ഇത്രനാളും

ദിലീപ് ജയിലിലായിട്ട് രണ്ട് മാസം ആകുന്നു. പക്ഷേ ഇത്രയും സ്‌നേഹവും സ്വാധീനവും ഉള്ള ഇക്കൂട്ടരൊക്കെ എവിടെയായിരുന്നു എന്നാണ് സംശയം തോന്നുക. എന്തായാലും ഇത്തിരി വൈകിയാലും എല്ലാവര്‍ക്കും ബോധോദയമുണ്ടായല്ലോ.

കുറ്റവാളിയല്ലെങ്കില്‍

കുറ്റവാളിയല്ലെങ്കില്‍

ദിലീപ് എന്നല്ല, ആരായലും കുറ്റവാളിയല്ലെങ്കില്‍ ശിക്ഷിക്കപ്പെടരുത്. കുറ്റവാളിയെന്ന് അവരെ മുദ്രകുത്തിയവരെ വെറുതേ വിടുകയും അരുത്. പക്ഷേ വിധി വരട്ടേ... കോടതിയുടെ വിധി വരട്ടേ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack Against Actress: What are the rumours spreading about the super star visit to Aluva Sub Jail- Satire

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്