കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് അലിയോ കാഷ്യസ് ക്ലേയോ... ആരായിരുന്നു ആ ഇതിഹാസം?

Google Oneindia Malayalam News

ലോകം തലകുനിയ്ക്കുന്ന അപൂര്‍വ്വം ചില വ്യക്തിത്വങ്ങളുണ്ട്.... ജീവിതം പൊരുതി നേടിയ ചിലര്‍ക്ക് മുന്നില്‍ മാത്രമാണത്. എല്ലാ പ്രതിബദ്ധങ്ങളേയും ഇടിച്ചിട്ട് വിജയം സ്വന്തമാക്കിയവര്‍. കറുത്തവരെന്നും വെളുത്തവരെന്നും ലോകം വിഭജിയ്ക്കപ്പെട്ട കാലത്ത് കത്തുന്ന വിജയം നേടിയവരാണ് ജെസ്സി ഓവന്‍സും മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേയും.

ഹിറ്റ്‌ലറുടെ ആര്യന്‍ സുപ്പീരിയോരിറ്റിയ്ക്കാണ് ജെസ്സി ഓവന്‍സ് കനത്ത പ്രഹരം നല്‍കിയതെങ്കില്‍, അമേരിയ്ക്കന്‍ വര്‍ണ വെറിയ്ക്കാണ് മുഹമ്മദ് അലി ഹെവി വെയ്റ്റ് പഞ്ച് നല്‍കിയത്. എങ്കിലും അമേരിയ്ക്കക്കാരന്റെ വര്‍ണവെറി തുടര്‍ന്നപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ച് കാഷ്യസ് ക്ലേ മുഹമ്മദ് അലിയായി.

പിതാവ് സമ്മാനമായി നല്‍കിയ ഒരു സൈക്കിള്‍ മോഷ്ടിയ്ക്കപ്പെട്ടതുകൊണ്ട് മാത്രം ലോകം അറിയുന്ന ബോക്‌സിങ് ചാമ്പ്യനായി മാറിയ ആളാണ് മുഹമ്മദ് അലി. അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക്.....

ജനനം

ജനനം

കാഷ്യസ് മാര്‍സലസ് ക്ലേ സീനിയറിന്റേയും ഒഡേസ ഗ്രേഡി ക്ലേയുടേയും മൂത്ത മകനായി 1942 ജനുവരി 17 നാണ് മുഹമ്മദ് അലിയുടെ ജനനം. കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍ എന്നായിരുന്നു പേര്.

പരസ്യബോര്‍ഡില്‍

പരസ്യബോര്‍ഡില്‍

ഒരു പരസ്യ ബോര്‍ഡ് എഴുത്തുകാരനായി അവസാനിയ്‌ക്കേണ്ടതായിരുന്നു ക്ലേയുടെ ജീവിതം. പിതാവ് സീനിയര്‍ ക്ലേ പരസ്യ ബോര്‍ഡ് എഴുത്തുകാരന്‍ ആയിരുന്നു.

ആ സൈക്കിള്‍

ആ സൈക്കിള്‍

പിതാവ് സീനിയര്‍ ക്ലേ മകന്‍ ജൂനിയര്‍ ക്ലേയ്ക്ക് സമ്മാനമായി ഒരു സൈക്കിള്‍ വാങ്ങി നല്‍കി. ആ സൈക്കിള്‍ മോഷണം പോയതാണ് കാഷ്യസ് ക്ലേയുടെ ജീവിതം മാറ്റി മറിച്ചത്.

ജോ മാര്‍ട്ടിന്‍

ജോ മാര്‍ട്ടിന്‍

പന്ത്രണ്ടാം വയസ്സിലായിരുന്നു ആ സംഭവം. ഒരു സുഹൃത്തുമൊത്ത് കൊളംബിയ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു ക്ലേ. പുറത്തിറങ്ങി നോക്കിയപ്പോള്‍ സൈക്കിള്‍ കാണുന്നില്ല. ജോ മാര്‍ട്ടിന്‍ എന്ന പോലീസുകാരന്‍ അടുത്തുള്ള ജിംനേഷ്യത്തില്‍ ബോക്‌സിങ് പരിശീലിപ്പിയ്ക്കുന്നുണ്ടെന്ന് ആരോ പറഞ്ഞു. ക്ലേ അങ്ങോട്ട് നീങ്ങി.

സൈക്കിള്‍ കിട്ടിയില്ല

സൈക്കിള്‍ കിട്ടിയില്ല

ബോക്‌സിങ് പരിശീലകനും പോലീസുകാരനും ആയ ജോ മാര്‍ട്ടിന് ക്ലേയുടെ സൈക്കിള്‍ കണ്ടുപിടിയ്ക്കാനായില്ല. പക്ഷേ അദ്ദേഹം ബോക്‌സിങ് പരിശീലിപ്പിക്കാമെന്ന് കുഞ്ഞു ക്ലേയോട് പറഞ്ഞു.

ബോക്‌സിങ് റിങ്ങിലെ ജീവിതം

ബോക്‌സിങ് റിങ്ങിലെ ജീവിതം

ജോ മാര്‍ട്ടിന് കീഴില്‍ പരിശീലനം തുടങ്ങിയപ്പോള്‍ തന്നെ ക്ലേ തിരിച്ചറിഞ്ഞു... തന്റെ ജീവിതം ബോക്‌സിങ് റിങ്ങില്‍ തന്നെയെന്ന്. തുടര്‍ന്നങ്ങോട്ട് കഠിന പരിശീലനങ്ങളുടെ നാളുകളായിരുന്നു.

ആദ്യ ജയം

ആദ്യ ജയം

ബോക്‌സിങ് റിങ്ങിലെ ആദ്യ ജയത്തിന് ആ 12 കാരന് അധികം കാത്തിരിക്കേണ്ടി വന്നില്ല. ആറാഴ്ചയ്ക്കകം തന്നെ അവന്‍ ആദ്യ വിജയം സ്വന്തമാക്കി.

അമേരിക്കയുടെ താരം

അമേരിക്കയുടെ താരം

കൗമാരകാലത്ത് തന്നെ കാഷ്യസ് ക്ലേ അമേരിയ്ക്കന്‍ ബോക്‌സിങിന്റെ പ്രതിരൂപമായി മാറി. 18 വയസ്സിനുള്ളില്‍ 108 അമേച്ചര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കെന്റക്കി ഗോള്‍ഡ് ഗ്ലൗസ് കിരീടം ആറ് തവണയും ദേശീയ ഗോള്‍ഡ് ഗ്ലൗസ് കിരീടം രണ്ട് തവണയും സ്വന്തമാക്കി.

ഒളിംപിക്‌സില്‍

ഒളിംപിക്‌സില്‍

1960 ലെ റോം ഒളിംപിക്‌സ് കാഷ്യസ് ക്ലേയുടെ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു. ആദ്യമായി നേടിയ ഒളിംപിക്‌സ് യോഗ്യത. അവിടെ തോല്‍ക്കാന്‍ ക്ലേ തയ്യാറായിരുന്നില്ല. ഫൈനലിന്റെ മൂന്നാം റൗണ്ടില്‍ എതിരാളിയെ മലര്‍ത്തിയടിച്ച് ക്ലേ സ്വര്‍ണം സ്വന്തമാക്കി.

വര്‍ണവിവേചനം

വര്‍ണവിവേചനം

അമേരിയ്ക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേര്‍ക്കുള്ള വര്‍ണ വിവേചനത്തിന്റെ കറുത്ത കാലഘട്ടമായിരുന്നു അത്. ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ക്ലേ പോലും അതില്‍ നിന്ന് ഒഴിവാക്കപ്പെട്ടില്ല.

ഇസ്ലാമിലേയ്ക്ക്

ഇസ്ലാമിലേയ്ക്ക്

1964 ല്‍ ആണ് കാഷ്യസ് ക്ലേ ഇസ്ലാം മതം സ്വീകരിയ്ക്കുന്നത്. സുഹൃത്തുമൊത്ത് ഒരു റസ്റ്റോറന്റില്‍ കയറിപ്പോള്‍ അനുഭവിയ്‌ക്കേണ്ടിവന്ന വര്‍ണവെറിയാണ് കാഷ്യസ് ക്ലേയെ മുഹമ്മദ് അലി ആക്കി മാറ്റിയത് എന്ന് പറയാം.

 ലോകചാമ്പ്യന്‍

ലോകചാമ്പ്യന്‍

മതംമാറി മുഹമ്മദ് അലിആയി മാറിയ കാഷ്യസ് ക്ലേ 1964 ല്‍ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായി.

വിയറ്റ്‌നാം യുദ്ധം

വിയറ്റ്‌നാം യുദ്ധം

വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിയ്ക്കയില്‍ നിര്‍ബന്ധിത സൈനിക സേവനം ഉണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് അലി അതിന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചാമ്പ്യന്‍ഷിപ്പ് തിരിച്ചുവാങ്ങി.

 അഞ്ച് തോല്‍വികള്‍

അഞ്ച് തോല്‍വികള്‍

ബോക്‌സിങ് റിങ്ങില്‍ അപൂര്‍വ്വമായി മാത്രമേ മുഹമ്മദ് അലിയ്ക്ക് തോല്‍വി രുചിയ്‌ക്കേണ്ടി വന്നിട്ടുള്ളൂ. അഞ്ച് തവണ. അതില്‍ മൂന്നും കരിയറിന്റെ അവസാന കാലത്തായിരുന്നു.

ട്രെവര്‍ ബെര്‍ബിക്ക്

ട്രെവര്‍ ബെര്‍ബിക്ക്

1981 ഡിസംബര്‍ 11... ആ ദിവസം ഒരു പക്ഷേ മുഹമ്മദ് അലിയെ പോലെ തന്നെ ട്രെവര്‍ ബെര്‍ബിക്കും മറക്കില്ല. കാരണം. കാഷ്യസ് ക്ലേ എന്ന ഇതിഹാസം തന്റെ ബോക്‌സിങ് കരിയര്‍ അവസാനിപ്പിച്ചത് ബെര്‍ബിക്കിനോടുള്ള ആ തോല്‍വിയോട് കൂടിയായിരുന്നു.

നൂറ്റാണ്ടിന്റെ താരം

നൂറ്റാണ്ടിന്റെ താരം

ഈ നൂറ്റാണ്ടിന്റെ താരം എന്നാണ് പലരും മുഹമ്മദ് അലിയെ വിശേഷിപ്പിച്ചത്. ബോക്‌സിങ് റിങ്ങിലെ എക്കാലത്തേയും മികച്ച പോരാളിയെന്നും അലി വിശേഷിപ്പിയ്ക്കപ്പെടുന്നു.

English summary
Muhammad Ali was an American professional boxer, generally considered among the greatest heavyweights in the history of the sport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X