കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിക്കും കൂട്ടര്‍ക്കും മോഹന്‍ലാലിനെ രക്ഷിച്ചാല്‍ മാത്രം മതി

  • By Soorya Chandran
Google Oneindia Malayalam News

ലാലിസം വലിയ വിവാദമായപ്പോള്‍ മുതലേ സിനിമ ലോകം മോഹന്‍ലാലിനൊപ്പമാണ്. രണ്ട് കോടി കൈപ്പറ്റി പരിപാടി നടത്തി പരാജയപ്പെട്ടതൊന്നും സിനിമ ലോകത്തിന് വിഷയമല്ല. ലാല്‍ വിമര്‍ശിക്കപ്പെടുന്നത് മാത്രമാണ് പ്രശ്‌നം.

ഒടുവില്‍ മമ്മൂട്ടി കൂടി രംഗത്തെത്തിയപ്പോള്‍ എല്ലാം പൂര്‍ണമായി. മോഹന്‍ലാല്‍ എന്ന മഹാനടനെയാണ് നമ്മള്‍ അംഗീകരിക്കുന്നത്. അദ്ദേഹം നമ്മുടെ അഭിമാനമാണ്. വിവാദങ്ങളിലേക്ക് വലിച്ചിഴക്കാതെ അദ്ദേഹത്തെ വെറുതേ വിടണം എന്നൊക്കെയാണ് മമ്മൂട്ടി പറയുന്നത്. നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യത്തിന് ഇങ്ങനെ വിമര്‍ശിക്കരുതെന്നും മമ്മൂട്ടി ആവശ്യപ്പെടുന്നു.

Lalisom Page

മമ്മൂട്ടി മാത്രമല്ല, ജോയ് മാത്യുവും ലാല്‍ ജോസും, മീര നന്ദനും കെബി ഗണേഷ് കുമാറും ഒക്കെ ലാലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്തിനും ഏതിനും സോഷ്യല്‍മീഡിയയില്‍ വിമര്‍ശന ശരങ്ങള്‍ എയ്തുവിടുന്ന സിനിമ പ്രവര്‍ത്തകര്‍ പക്ഷേ ഇപ്പോള്‍ മൗനം പാലിക്കുകയാണ്.

Mammooty

എല്ലാം സത്യം തന്നെ. എന്നാല്‍ അതേ സമയം ലാലിസത്തിന്റെ പേരില്‍ ചെലവഴിക്കപ്പെട്ട കോടികളില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കപ്പെടേണ്ടതല്ലേ. ലാലിസത്തിനെതിരെ ഒരാള്‍ ഇപ്പോള്‍ ലോകായുക്തയെ സമീപിച്ചിരിക്കുകയാണ്. അമ്പത് ലക്ഷം കൊണ്ട് ചെയ്യാവുന്ന പരിപാടിക്കാണ് രണ്ട് കോടി കൈപ്പറ്റിയിരിക്കുന്നത് എന്നാണ് ഹര്‍ജിയില്‍ ഉന്നിയിച്ചിരിക്കുന്ന ആക്ഷേപം.

Lalisom

മോഹന്‍ലാല്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനായ ഒരു വിശുദ്ധ പശുവെന്നാണോ ചിലരെങ്കിലും ധരിച്ച് വച്ചിരിക്കുന്നത്. അദ്ദേഹത്തെ വിമര്‍ശിക്കരുതെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ്? പരിപാടി പരാജയപ്പെട്ടതിനെ കുറിച്ചല്ല ലാലിന് പോലും ദു:ഖം. ആളുകള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളാണ് അദ്ദേഹത്തെ വിഷമിപ്പിച്ചതത്രെ.

Lalisom

ലാലിസം എന്ന പരിപാടി പരാജയപ്പെട്ടതില്‍ മോഹന്‍ലാലിനെ മാത്രം കുറ്റം പറയാന്‍ ആകില്ല എന്ന് വേണമെങ്കില്‍ വാദിക്കാം. അവസാന നിമിഷമായിരുന്നു അദ്ദേഹത്തെ ഉദ്ഘാടന ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇത്രയും പണം വാങ്ങി ചെയ്യുന്ന പരിപാടിയോട് മോഹന്‍ലാലിന് ഉത്തരവാദിത്തമില്ലെന്ന് ഏതെങ്കിലും താരങ്ങള്‍ക്ക് പറയാന്‍ കഴിയുമോ?

ചെലവായ തുക മുഴുവന്‍ തിരിച്ച് നല്‍കുമെന്നാണ് ലാല്‍ ഉറപ്പിച്ച് പറയുന്നത്. ഇതിനെ അംഗീകരിക്കുമ്പോള്‍ തന്നെ വേറേയും ചോദ്യങ്ങള്‍ ഉയരും.. ഇത്രയും പണം വാങ്ങി ഇങ്ങനെ ഒരു പരിപാടി നടത്തേണ്ടിയിരുന്നോ...? ഇത് വിവാദമായില്ലായിരുന്നെങ്കില്‍ ലാല്‍ എന്ത് ചെയ്യുമായിരുന്നു? കുഞ്ഞാലി മരയ്ക്കാര്‍ സിനിമയുടെ പ്രൊമോഷന് വേണ്ടി ദേശീയ ഗെിയംസ് ഉദ്ഘാടന വേദി ഉപയോഗിച്ചതിനെ എങ്ങനെ ന്യായീകരിക്കും

സിനിമാതാരങ്ങള്‍ക്ക് വലുത് മോഹന്‍ലാല്‍ തന്നെ ആയിരിക്കാം. എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ അവര്‍ ജനങ്ങളെ കൂടി പരിഗണിക്കേണ്ടി വരും.

English summary
Why film fraternity supports Mohanlal in Lalisom controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X