കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പ്രിയ ഗായകന്‍... ആരാണ് ശിവസേന വിലക്കിയ ഉസ്താദ് ഗുലാം അലി

Google Oneindia Malayalam News

സംഗീതത്തിനും കലയ്ക്കും സാഹിത്യത്തിനും ഒന്നും ജാതിയും മതവും ഇല്ലെന്നാണ് പൊതു വിശ്വാസം. രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ പോലും കലയുടെ മുന്നില്‍ കൊട്ടിയടയ്ക്കുക പതിവില്ല.

എന്നാല്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ വീണ്ടും നാണം കെടുത്തുന്ന നടപടിയാണ് ശിവസേന ഇപ്പോള്‍ എടുത്തിരിയ്ക്കുന്നത്. ലോകം ആരാധിയ്ക്കുന്ന പാകിസ്താനി ഗസല്‍ ഗായകന്‍ ഉസ്താദ് ഗുലാം അലിയുടെ സംഗീത പരിപാടി മുംബൈയില്‍ നടത്താന്‍ അനുവദിയ്ക്കില്ലെന്നാണ് ശിവസേന പറഞ്ഞത്.

ഒടുവില്‍ സംഘാടകര്‍ ശിവസേനയുടെ ഭീഷണിയ്ക്ക് വഴങ്ങി. സംഗീതപരിപാടി തന്നെ ഉപേക്ഷിച്ചു. പക്ഷേ നിങ്ങള്‍ അറിയേണ്ട ഒരു കാര്യമുണ്ട്, ഇന്ത്യയോട് അത്രയേറെ അടുപ്പമുള്ള ഒരു ഗായകനാണ് ഗുലാം അലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടഗായകനും.

ഗുലാം അലി

ഗുലാം അലി

1940 ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലായിരുന്നു ഗുലാം അലിയുടെ ജനനം. ആ പഞ്ചാബ് പ്രവിശ്യ ഇപ്പോള്‍ പാകിസ്താനിലാണ്.

മോദിയുടെ പ്രിയ ഗായകന്‍

മോദിയുടെ പ്രിയ ഗായകന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയ ഗായകരില്‍ ഒരാളാണ് ഗുലാം അലി. ഗുലാം അലിയോടുള്ള തന്റെ സ്‌നേഹം മോദി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

മോദിയുടെ ദു:ഖം

മോദിയുടെ ദു:ഖം

ഈ വര്‍ഷം തുടക്കത്തില്‍ നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ ഗുലാം അലിയുടെ ഒരു സംഗീത പരിപാടിയുണ്ടായിരുന്നു. അതില്‍ പങ്കെടുക്കാന്‍ മോദിയ്ക്ക് കഴിഞ്ഞില്ല. ഇതില്‍ മോദി ഏറെ വിഷമിച്ചിരുന്നു.

ഒടുവില്‍ കണ്ടപ്പോള്‍

വരാണസിയില്‍ വച്ച് കണ്ടില്ലെങ്കിലും പിന്നീട് ദില്ലിയില്‍ വച്ച് മോദി ഗുലാം നബിയെ കണ്ടു. ആ സന്തോഷം ട്വിറ്ററിലൂടെ മോദി തന്നെ ലോകത്തെ അറിയിയ്ക്കുകയും ചെയ്തിരുന്നു.

ഗസലിന്റെ സുല്‍ത്താന്‍

ഗസലിന്റെ സുല്‍ത്താന്‍

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗസല്‍ ഗായകന്‍മാരില്‍ ഒരാളാണ് ഗുലാം അലി. ഇന്ത്യയിലും പാകിസ്താനിലും മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളില്‍ ഒട്ടേറെ ആരാധകരുണ്ട് ഗുലാം അലിയ്ക്ക്.

 റേഡിയോ ലാഹോര്‍

റേഡിയോ ലാഹോര്‍

റേഡിയോ ലാഹോറിന് വേണ്ടി പാടിക്കൊണ്ടാണ് ഗുലാം അലി തന്റെ ഗാനസപര്യ തുടങ്ങുന്നത്.

ഹിന്ദുസ്ഥാനി

ഹിന്ദുസ്ഥാനി

ഗസലില്‍ ഹിന്ദുസ്ഥാനി സംഗീത്തിന്റെ സാധ്യത ഏറ്റവും മനോഹരമായി ഉപയോഗിച്ച ഗായകനും ദഗുലാം അലി തന്നെ.

ബോളിവുഡിലേയ്ക്ക്

ബോളിവുഡിലേയ്ക്ക്

ഒരു പാകിസ്താനി ആയിരിക്കെ തന്നെ ഒട്ടേറെ ഇന്ത്യന്‍ സിനിമകള്‍ക്ക് വേണ്ടി ഗുലാം അലി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1982 ല്‍ പുറത്തിറങ്ങിയ 'നിഖാഹ്' എന്ന ചിത്രത്തിലൂടെയായിരുന്നു ഹിന്ദ സിനിമയിലെ അരങ്ങേറ്റം.

ചുപ്‌കേ ചുപ്‌കേ രാത് ദിന്‍

ചുപ്‌കേ ചുപ്‌കേ രാത് ദിന്‍

സംഗീതാസ്വാദകര്‍ക്ക് ഒരിയ്ക്കലും മറക്കാനാകാത്ത ഗാനമാണ് നിഖാഹിലെ 'ചുപ്‌കെ ചുപ്‌കെ രാത് ദിന്‍'. ഗുലാം അലി ആലപിച്ച് മനോഹരമായ ഗസല്‍...

ദു:ഖമുണ്ട്, പക്ഷേ ദേഷ്യമില്ല

ദു:ഖമുണ്ട്, പക്ഷേ ദേഷ്യമില്ല

ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംഗീത പരിപാടി ഉപേക്ഷിച്ചതില്‍ തനിയ്ക്ക് വിഷമമുണ്ടെന്നാണ് ഗുലാം അലി പ്രതികരിച്ചത്. എന്നാല്‍ ആരോടും ദേഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Noted Pakistani singer Ghulam Ali cancelled his show in Mumbai following threats by Shiv Sena. One little known fact happens to be that PM Narendra Modi too is an admirer of the well known singer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X