യുഎഇയില്‍ വണ്‍ സ്റ്റോപ്പ് സിസ്റ്റം; ജിസിസിയില്‍ ആദ്യം, 6 രാജ്യങ്ങളിലേക്ക് ഒറ്റവിസ പിന്നാലെ വരും
ദുബായ്: ജിസിസി രാജ്യങ്ങളിലെ യാത്രയ്ക്ക് പുതിയ രൂപം കൈവരികയാണ്. ആദ്യ പടിയായി വണ്‍ സ്റ്റോപ്പ് യാത്രാ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചു. യുഎഇയിലും ബഹ്റൈനിലുമാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം. വിജയകരമായാല്‍ ആറ് ജിസിസി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
കുവൈത്തില്‍ ചേര്‍ന്ന 42ാം ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. ഡിസംബറിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ രണ്ട് രാജ്യങ്ങളില്‍ പദ്ധതി നടപ്പാക്കുക. തൊട്ടുപിന്നാലെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. എന്താണ് വണ്‍ സ്റ്റോപ്പ് ട്രാവല്‍ സിസ്റ്റം എന്ന് അറിയാമോ? വിശദീകരിക്കാം...

ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്ര എളുപ്പമാക്കുകയാണ് ഉദ്ദേശം. ആറ് രാജ്യങ്ങളിലെയും പൗരന്മാര്ക്ക് മാത്രമാണ് നേട്ടം ലഭിക്കുക. ആദ്യഘട്ടത്തില്‍ യുഎഇയിലും ബഹ്റൈനിലുമാണ് വണ്‍ സ്റ്റോപ്പ് സിസ്റ്റം. യാത്രയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഒരു സ്ഥലത്ത് വച്ച് പൂര്‍ത്തിയാക്കുന്നതാണ് പദ്ധതി. ഒന്നിലധികം പരിശോധനകള്‍ ഇതോടെ ഒഴിവാകും.
ഇമിഗ്രേഷന്‍, കസ്റ്റംസ്, സുരക്ഷാ പരിശോധന തുടങ്ങി എല്ലാ നടപടികളും ഒരു സ്ഥലത്ത് ഒരുക്കും. ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി പദ്ധതി സംബന്ധിച്ച സ്ഥിരീകരണം നല്കി. അടുത്ത മാസം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎഇക്കും ബഹ്റൈനുമിടയില്‍ വിമാനയാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
വിമാനം കയറും മുമ്പ് എല്ലാം ഓകെ
യുഎഇയിലും ബഹ്റൈനിലും നടപ്പാക്കുന്ന പദ്ധതി വിജയകരമായാല്‍ ആറ് ജിസിസി രാജ്യങ്ങളിലേക്കും പദ്ധതി വിപുലീകരിക്കുമെന്ന് അല്‍ ബുദൈവി പറഞ്ഞു. വിമാനം പുറപ്പെടുന്നതിന് മുമ്പ് യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കുകയാണ് ചെയ്യുക. യുഎഇയില്‍ നിന്ന് ബഹ്റൈനിലെത്തുന്ന വ്യക്തിക്ക് പിന്നീടൊരു പരിശോധ ഉണ്ടാകില്ല. ആഭ്യന്തര വിമാനത്തില്‍ എത്തിയ പോലെ പരിഗണിക്കും.
ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ നടപ്പാക്കന്‍ ഒരുങ്ങുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഏതെങ്കിലും ഒരു രാജ്യത്തെ വിസ ലഭിക്കുന്ന വ്യക്തിക്ക് ആറ് രാജ്യങ്ങളിലും യാത്ര ചെയ്യാന്‍ തടസങ്ങളുണ്ടാകില്ല. യൂറോപ്പില്‍ നിലവിലുള്ള ഷെങ്കണ്‍ വിസയുടെ മാതൃകയിലാകുമിത്. ഓരോ രാജ്യങ്ങളിലേക്കും പ്രത്യേകം വിസകള്‍ ആവശ്യം വരില്ല. അതുകൊണ്ടുതന്നെ പണം ലാഭിക്കാനും യാത്ര എളുപ്പമാക്കാനും സഹായിക്കും.
അധികം വൈകാതെ ജിസിസി ഏകീകൃത വിസ നടപ്പാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിസിസി ഗ്രാന്റ് ടൂറിസ്റ്റ് വിസ എന്നാണ് ഇത് അറിയപ്പെടുക. ജിസിസി രാജ്യങ്ങളുടെ സഹകരണം ശക്തമാകാനും ഇത് സഹായിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പേ പദ്ധതി ചര്‍ച്ച ചെയ്തിരുന്നു എങ്കിലും അനൈക്യമാണ് തടസമായത്. പദ്ധതി നടപ്പായാല്‍ ഗള്‍ഫ് മേഖല ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.
-
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം












Click it and Unblock the Notifications