യുഎഇയിലെ ലുലു ഗ്രൂപ്പിന്റെ 60 സ്ഥാപനങ്ങളിലേക്ക് റോബോട്ടുകള്‍ എത്തുന്നു; ഇന്ത്യന്‍ കമ്പനിയുമായി വന്‍ കരാർ
ലുലു ഗ്രൂപ്പുമായി സുപ്രധാന കരാറിലേർപ്പെട്ട് കോഡി ടെക്നോലാബിന്റെ ജോയിന്റ് വെഞ്ചറായ ഫാൽക്കൺ ടെക് റോബോട്ടിക്സ്. യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലും 290 ഒഡിഗോ എഐ പവർഡ് റോബോട്ടുകൾ വിന്യസിക്കുന്നതിനായിട്ടാണ് കരാർ. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എഐ റോബോട്ടിക് വിന്യാസങ്ങളിലൊന്നായും ഇത്. ജി സി സിയിലെ റീ ടെയില്‍ മേഖലയില്‍ ഇന്റലിജന്റ് ഓട്ടോമേഷനുള്ള ആവശ്യം വർധിക്കുന്നതിന്റെ സൂചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കരാറനുസരിച്ച്, യു എ ഇയിലെ ലുലു ഗ്രൂപ്പിന്റെ 60 സ്ഥാപനങ്ങളിലേക്ക് ലൊക്കേഷനുകളിലേക്ക് ( 17 മാളുകളും 43 ഹൈപ്പർമാർക്കറ്റുകളും ഉൾപ്പെടെ) ഒഡിഗോ റോബോട്ടുകൾ രണ്ട് ഘട്ടങ്ങളിലായി വിന്യസിക്കും. പരസ്യ വരുമാന പങ്കിടൽ അടിസ്ഥാനത്തിലാണ് ഇത്. കോഡി ടെക്നോലാബിന്റെ യുഎഇ ജോയിന്റ് വെഞ്ചർ വാഹനമായ ഫാൽക്കൺ ടെക് റോബോട്ടിക്സിന്റെ തിരഞ്ഞെടുപ്പ്, പ്രാദേശിക തലത്തിൽ വലിയ അവസരങ്ങൾ തുറക്കുന്നതിന്റെയും കമ്പനിയുടെ ഗ്ലോബൽ കോംപറ്റിറ്റീവ് റോബോട്ടിക് സിസ്റ്റങ്ങൾ നിർമിക്കാനുള്ള കഴിവിന്റെയും സാക്ഷ്യപത്രമായും വിലയിരുത്തപ്പെടുന്നു.

കോഡി ടെക്നോലാബ് വികസിപ്പിച്ചെടുത്ത ഒഡിഗോ, ഓട്ടോണമസ് നാവിഗേഷൻ, ഇന്റലിജന്റ് അഡ്വർടൈസിംഗ്, റിയൽ-ടൈം ഇടപെടൽ സവിശേഷതകളും ഒത്തുചേരുന്നു. വലിയ റീട്ടെയിൽ സ്പേസുകളിലെ പ്രധാന വെല്ലുവിളികൾ പരിഹരിക്കാൻ ഇത് സഹായിക്കും. ഇൻഡോർ മൊബിലിറ്റി, പ്രിസിഷൻ ടാർഗെറ്റിംഗ്, സ്ഥിരമായ കസ്റ്റമർ കമ്യൂണിക്കേഷൻ എന്നിവയിലൂടെ നാവിഗേഷൻ മെച്ചപ്പെടുത്തുകയും പ്രൊമോഷണൽ ദൃശ്യത വർധിപ്പിക്കുകയും ഇൻ-സ്റ്റോർ അനുഭവം ഉയർത്തുകയും ചെയ്യുന്നു.
"ഫാൽക്കൺ ടെക് റോബോട്ടിക്സിന് ഇത് ഒരു പ്രധാന നാഴികക്കല്ലാണ്. കോഡി ടെക്നോലാബിന്റെ റോബോട്ടിക് നവീകരണത്തിനുള്ള ശക്തമായ അംഗീകാരവുമാണ്," കോഡി ടെക്നോലാബ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ മനവ് പട്ടേൽ പറഞ്ഞു. "ഈ സ്കെയിലിലുള്ള വിന്യാസം, കോഡി ടെക്നോലാബിൽ രൂപപ്പെടുത്തിയ സാങ്കേതികവിദ്യയോടുള്ള അന്താരാഷ്ട്ര വിശ്വാസം വർധിക്കുന്നതിന്റെ സൂചനയാണ്. യുഎഇയിലേക്ക് ഈ കഴിവുകൾ എത്തിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു ഗ്രൂപ്പിന്റെ യുഎഇ നെറ്റ്വർക്കിലെ എല്ലാ റോബോട്ടുകളുടെയും നിർമാണം, വിന്യാസം, ഇൻസ്റ്റലേഷൻ, മെയിന്റനൻസ് എന്നിവ ഫാൽക്കൺ ടെക് റോബോട്ടിക്സ് നിർവഹിക്കും. അഡ്വാൻസ്ഡ് റോബോട്ടിക് സൊല്യൂഷനുകളുടെ ഗ്ലോബൽ ക്രിയേറ്ററായി കോഡി ടെക്നോലാബിനെ ഇത് ഉറപ്പിക്കുകയും അന്താരാഷ്ട്ര വിപണികളിലെ വളർച്ചാ മൊമന്റം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഫാൽക്കൺ ടെക് റോബോട്ടിക്സ്
യുഎഇ ആസ്ഥാനമായുള്ള കോഡി ടെക്നോലാബ് ലിമിറ്റഡിന്റെയും പ്ലാറ്റിനം ഗ്രൂപ്പ് ഫോർ ബിസിനസ്മെൻ സർവീസസ് എൽഎൽസിയുടെയും ജോയിന്റ് വെഞ്ചറാണ് ഫാൽക്കൺ ടെക് റോബോട്ടിക്സ്. മിഡിൽ ഈസ്റ്റിലെ റോബോട്ടിക്സ് അഡോപ്ഷൻ ത്വരിതപ്പെടുത്താൻ സമർപ്പിതമായ ഇത്, കോഡി ടെക്നോലാബിന്റെ പ്രൊപ്രൈറ്ററി ടെക്നോളജി പവർ ചെയ്യുന്ന എഐ ഡ്രിവൺ സർവീസ് റോബോട്ടുകൾ വിന്യസിക്കുന്നു.
കോഡി ടെക്നോലാബ് ലിമിറ്റഡ്
കൊമേഴ്സ്യൽ, റീട്ടെയിൽ, ഇൻഡസ്ട്രിയൽ മേഖലകളിൽ അഡ്വാൻസ്ഡ് റോബോട്ടിക്സും എഐ ഡ്രിവൺ ഓട്ടോമേഷനും സ്പെഷ്യലൈസ് ചെയ്യുന്ന മുൻനിര ടെക്നോളജി കമ്പനിയാണ് കോഡി ടെക്നോലാബ്. സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്, ഓട്ടോണമസ് നാവിഗേഷൻ, ഇന്റലിജന്റ് സിസ്റ്റം ഡിസൈൻ എന്നിവയിലെ വൈദഗ്ധ്യത്തോടെ, മിഡിൽ ഈസ്റ്റിലും ഏഷ്യയിലും പ്രധാന വിന്യാസങ്ങൾക്ക് ശക്തി പകരുന്ന സ്കെയിലബിൾ റോബോട്ടിക് പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നു.
-
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications