കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല; കിട്ടിയത് ബിജെപി ഭരിക്കുന്ന ഗുജറാത്തിനും ജാര്‍ഖണ്ഡിനും!!

സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്നത് കേരളത്തിന്റെ ഏറെ കാലത്തെ ആവശ്യമാണ്. ഇക്കാര്യം കേരള പ്രതിനിധികള്‍ അടുത്തിടെ കേന്ദ്രമന്ത്രിമാരെ കണ്ട് ഉന്നയിക്കുകയും ചെയ്തിരുന്നു.

  • By Ashif
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണത്തില്‍ കേരളത്തിന് നിരാശ. സംസ്ഥാനത്തിന്റെ ഏറെ കാലത്തെ ആവശ്യമായിരുന്ന ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട്് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഇത്തവണയും പരിഗണിച്ചില്ല. ഗുജറാത്തിനും ജാര്‍ഖണ്ഡിനുമാണ് ഇത്തവണ എയിംസ് ലഭിച്ചത്.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രം എയിംസ് അനുവദിച്ചത്. സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്നത് കേരളത്തിന്റെ ഏറെ കാലത്തെ ആവശ്യമാണ്. ഇക്കാര്യം കേരള പ്രതിനിധികള്‍ അടുത്തിടെ കേന്ദ്രമന്ത്രിമാരെ കണ്ട് ഉന്നയിക്കുകയും ചെയ്തിരുന്നു.

കേന്ദ്രം വാക്ക് പാലിച്ചില്ല

കേരളത്തിന്റെ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. കേരളത്തിന് അതുകൊണ്ടു തന്നെ പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തിനും ജാര്‍ഖണ്ഡിനും മാത്രമാണ് എയിംസ് അനുവദിച്ചിരിക്കുന്നത്.

സ്ഥലങ്ങള്‍ കണ്ടെത്തി കാത്തിരിക്കുന്നു

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന വേളയില്‍ എയിംസ് സ്ഥാപിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് പട്ടിക സമര്‍പ്പിച്ചിരുന്നു. 2014ലായിരുന്നു ഇത്.

കണ്ടെത്തിയത് നാല് കേന്ദ്രങ്ങള്‍

തിരുവനന്തപുരം ജില്ലയിലെ കാട്ടക്കടക്കടുത്ത നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയില്‍ പരിസരം, കോഴിക്കോട്ടെ കിനാലൂര്‍, കോട്ടയം, കളമശേരി എച്ച്എംടി ഭൂമി എന്നിവിടങ്ങളിലാണ് കേരളം ഭൂമി കണ്ടെത്തിയത്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നതുമാണ്. എന്നാല്‍ വര്‍ഷം മൂന്നായിട്ടും ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഇത്തവണത്തെ ബജറ്റായിരുന്നു പ്രതീക്ഷ.

ആശയവിനിമയത്തിലെ പാളിച്ച

ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കാന്‍ 200 ഏകര്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നല്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ആശയവിനിമയത്തില്‍ വന്ന പാളിച്ചയാണ് എയിംസ് അനുവദിക്കാന്‍ വൈകുന്നതെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞിരുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള പ്രത്യേക സംഘം കേരളം സന്ദര്‍ശിക്കുമെന്നും സംസ്ഥാനത്തെ അറിയിച്ചിരുന്നു.

ബഹളത്തില്‍ തുടങ്ങിയ ബജറ്റ് അവതരണം

അതേസമയം, ബഹളത്തില്‍ മുങ്ങിയായിരുന്നു എന്‍ഡിഎ സര്‍ക്കാരിന്റെ നാലാം ബജറ്റ് അവതരണം. ബഹളത്തിനിടയിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരണം തുടങ്ങുകയായിരുന്നു. പിന്നീട് ബഹളം ശമിച്ചു. കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എംപിമാര്‍ സംയുക്തമായി സഭ ബഹിഷ്‌കരിച്ചു.

അഹമ്മദിന്റെ വിയോഗം

മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചിട്ടും സഭാ നടപടികളുമായി മുന്നോട്ട് പോവുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളിലാണ് എംപിമാരുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി തുടരുന്ന മര്യാദ പാലിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

അനശോചനം രേഖപ്പെടുത്തി

അഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടത്തിയാണ് സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ സിറ്റിങ് എംപിയുടെ മരണത്തോട് ആദരസൂചകമായി ബജറ്റ് അവതരണം നിര്‍ത്തിവയ്ക്കണമെന്നാണ് കേരളത്തില്‍ നിന്നുള്ളവരടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടത്.

English summary
Kerala demand for AIIMS refused in Budget. Central Government budget only provide AIIMS to Gujarat and Jharkhand. Union health minister Jagat Prakash Nadda was informed chief minister Pinarayi Vijayan that the central team to identify the places for setting up the All India Institute of Medical Sciences in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X