കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: ചെന്നൈക്ക് ജയമൊരുക്കിയത് ധോണിയുടെ 3 തീരുമാനങ്ങള്‍, ആദ്യ മത്സരത്തില്‍ ഞെട്ടിച്ചതും 3 പേര്‍!!

Google Oneindia Malayalam News

ദുബായ്: ഐപിഎല്‍ 2020ലെ ആദ്യ ജയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊണ്ടുപോയിരിക്കുകയാണ്. ചാമ്പ്യന്‍മാരായ മുംബൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ വിജയം നേടിയത്. എന്നാല്‍ ഈ വിജയം പ്രതിസന്ധികളെ അതിജീവിച്ചാണ് ചെന്നൈ നേടിയത്. രണ്ട് പ്രമുഖ താരങ്ങളില്ല എന്നതൊന്നും അവരെ ബാധിച്ചിട്ടില്ല. അതിലുപരി മഹേന്ദ്ര സിംഗ് ധോണിയെന്ന നായകന്റെ തിരഞ്ഞെടുപ്പുകള്‍ കൃത്യമായി പ്രതിഫലിച്ച മത്സരം കൂടിയാണിത്. മൂന്ന് തീരുമാനങ്ങളാണ് മത്സരത്തില്‍ നിര്‍ണായകമായി മാറ്റിയത്.

താരമായി ചൗള

താരമായി ചൗള

ധോണിയുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായിരുന്നു പിയൂഷ് ചൗള. ഹര്‍ഭജന്‍ സിംഗിന്റെ അഭാവത്തില്‍ ആരും പ്രധാന സ്പിന്നറെന്ന ചോദ്യത്തിനും ധോണി ഉത്തരം നല്‍കി. അഞ്ചാം ഓവറില്‍ ചൗളയെ കൊണ്ടുവന്ന ധോണി മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മടക്കി. നന്നായി കളിച്ചുവന്നിരുന്ന രോഹിത്തിനെ കൃത്യമായ ഫീല്‍ഡ് പ്ലേസ് ഒരുക്കി, ചൗളയുടെ ലെഗ് സ്പിന്നില്‍ കുരുക്കുകയായിരുന്നു. ലെഗ് ബ്രേക്കുകള്‍ കളിക്കുമ്പോള്‍ രോഹിത്തിനുള്ള വീക്ക്‌നെസ്സ് മനസ്സിലാക്കിയുള്ള കുരുക്കായിരുന്നു ഇത്. നാലാം പന്തില്‍ രോഹിത്തിന്റെ വിക്കറ്റെടുത്ത ചൗള നാലോവറില്‍ വെറും 21 റണ്‍സാണ് വഴങ്ങിയത്. ഈ തീരുമാനം മത്സരത്തിലെ ടേണിംഗ് പോയിന്റായി.

സാം കറന്റെ വരവ്

സാം കറന്റെ വരവ്

സാം കറനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ധോണിയുടെ തന്ത്രമായിരുന്നു. ജഡേജയെ പോലുള്ള ഓള്‍റൗണ്ടര്‍ ഉണ്ടായിട്ടും കറനെ ഉള്‍പ്പെടുത്തിയത് ബൗളിംഗിലുള്ള നേട്ടം കൂടി കണ്ടായിരുന്നു. ആദ്യം രോഹിത്തിന്റെയും സൂര്യകുമാര്‍ യാദവിന്റെയും ക്യാച്ചുകളെടുത്ത് കറന്‍ ഞെട്ടിച്ചു. പിന്നീട് തകര്‍ത്തടിച്ച ഡി കോക്കിനെ പുറത്താക്കി സിഎസ്‌കെയ്ക്ക് ബ്രേക്കും നല്‍കി. ബാറ്റിംഗില്‍ ആറ് പന്തില്‍ 18 റണ്‍സടിച്ച് വിജയം ചെന്നൈക്ക് അനുകൂലമാക്കി. കറന്റെ രണ്ട് സിക്‌സറും ഒരു ഫോറും മത്സരം തന്നെ മാറ്റി മറിച്ചത്. കളിയിലെ താരമായതും കറന്‍ തന്നെ.

ധോണിയുടെ ചാണക്യ തന്ത്രങ്ങള്‍

ധോണിയുടെ ചാണക്യ തന്ത്രങ്ങള്‍

ഡുപ്ലെസിയെ ഓപ്പണിംഗില്‍ ഇറക്കാതെ മൂന്നാമത്ത് ഇറക്കുക്കയും മൂന്നാമതുള്ള റായുഡുവിനെ നാലാമതും ഇറക്കിയുള്ള പരീക്ഷണം ധോണിയുടേതായിരുന്നു. ഇത് വന്‍ വിജയമായി. രണ്ട് പേരും ഫിഫ്റ്റി അടിച്ച് കളി ചെന്നൈക്ക് അനുകൂലമാക്കി. സാം കറനെ ആറാമത് ഇറക്കാനുള്ള തീരുമാനവും ധോണിയുടേതായിരുന്നു. താന്‍ ഇറങ്ങേണ്ട പൊസിഷനിലേക്കാണ് സാം കറനെ ധോണി ഇറക്കിയത്. ആ സ്ഥാനം കറന്‍ ഉറപ്പിക്കുകയും ചെയ്തു. ഇതെല്ലാം മത്സരത്തിന്റെ ഓരോ ഘട്ടത്തിലും ചെന്നൈക്ക് അനുകൂലമായ ഘടകങ്ങളാണ്. ഡുപ്ലെസിയുടെ ഫീല്‍ഡ് പ്ലെയിസിംഗും ധോണിയാണ് നടത്തിയത്. രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളും അതിലൂടെ പിറന്നു.

മത്സരത്തിലെ പ്രത്യേകതകള്‍

മത്സരത്തിലെ പ്രത്യേകതകള്‍

ആരാധകരുടെ ആര്‍പ്പുവിളികള്‍ റെക്കോര്‍ഡ് ചെയ്താണ് മത്സരത്തില്‍ കേള്‍പ്പിച്ചിരുന്നത്. നിശബ്ദതയില്‍ കളിക്കേണ്ടി വരില്ലെന്ന് ഫ്രാഞ്ചൈസികള്‍ ഉറപ്പിച്ചിരുന്നു. മത്സരത്തില്‍ ധോണിക്ക് പിഴവും സംഭവിച്ചിരുന്നു. 14ാം ഓവറില്‍ ഡിആര്‍എസ് റിവ്യൂ ചെയ്ത ധോണിക്ക് പിഴയ്ക്കുന്നതാണ് കണ്ടത്. അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. സൗരഭ് തിവാരിയ്‌ക്കെതിരെ എല്‍ബിഡബ്ല്യു അപ്പീലാണ് ധോണി റിവ്യൂ ചെയ്തത്. പിയൂഷ് ചൗളയോട് ചോദിച്ചതിന് ശേഷമായിരുന്നു ഇത്. അതേസമയം ബാറ്റിംഗില്‍ തന്നെ ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്ത് ധോണി ഇതിന് പരിഹാരം കാണുകയും ചെയ്തു. അമ്പയറുടെ തീരുമാനം തെറ്റായിരുന്നു.

English summary
IPl 2020: ms dhoni proves his captaincy, 3 decisions led to csk win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X