• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാനവിക വികസനമേഖലയില്‍

  • By Staff

ജയിലുകളിലെ തടവുകാരുടെ പുനരധിവാസം വെല്ലുവിളി ഉയര്ത്തുന്ന ഒന്നായിരിക്കുമല്ലോ. മാനവിക വികസനത്തിന്റെ ഈയൊരു മേഖലയിലെയ്ക്ക്താങ്കള്ശ്രദ്ധ തിരിക്കാനുളള കാരണമെന്താണ്?

ഇന്ത്യന്ജയിലുകളിലെ പുനരധിവാസമെന്നത്ഒരു വിശാലമായ പ്രക്രിയയാണ്. പാവപ്പെട്ട തടവുകാര്ക്ക്നിയമപിന്തുണ നല്കുകയാണ്ഞാന്ചെയ്യുന്നത്. അഭിഭാഷകര്ക്ക്ഫീസ നല്കാന്കഴിവില്ലാത്ത ആരെങ്കിലും ഉണ്ടെന്നറിഞ്ഞാല് ഞാന്അവരുടെ കേസ്ഏറ്റെടുക്കും.

തിഹാര്ജയിലില്കിരണ്ബേദി നടത്തിയ പരിഷ്കാരങ്ങള്താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ?

സത്യസന്ധമായി പറഞ്ഞാല്ഇല്ല. എന്റെ പ്രവര്ത്തനങ്ങള്തുടങ്ങി രണ്ട് വര്ഷത്തിനു ശേഷമാണ്ഞാന് അവരുടെ പുസ്തകങ്ങള്വായിക്കുന്നത്. പിന്നീട്ഞാനവരെ പരിചയപ്പെട്ടു.. നമ്മില്ആഞ്ചര്യം ജനിപ്പിക്കുന്ന വ്യക്തിത്വത്തിനുടമയാണവര്. അവരെന്ന്പ്രചോദിപ്പിച്ചിട്ടുന്നെത്സത്യമാണ്.

വധശിക്ഷയെ താങ്കള്അനുകൂലിക്കുന്നുണ്ടോ? കാരണങ്ങള്?

ഭയമുളവാക്കുന്ന ചോദ്യമാണത്. എന്തായാലും വധശിക്ഷയെ ഞാന്അനുകൂലിക്കുന്നില്ല. കാരണം, മനുഷ്യാവകാശങ്ങള്ക്കെതിരാണത്. അതിനു പുറമേ, വധശിക്ഷ നല്കുന്നത് കൊണ്ട് കുറ്റകൃത്യങ്ങള്കുറയുന്നില്ല. ഒരു കുറ്റത്തിനു ഒരാള്ക്ക് വധശിക്ഷ വിധിച്ചുവെന്ന കരുതുക. ചുരുങ്ങിയ സമയത്തിനുളളില് വധശിക്ഷയ്ക്ക് അയാളെ വിധേയനാക്കിയ അതേ കുറ്റകൃത്യം അത് നടന്ന അതേ പട്ടണത്തില് വീണ്ടും നടന്നതായ വാര്ത്ത നിങ്ങള്ക്ക് കേള്ക്കാം. നോയിഡ കേസിലെ പ്രതികള്ക്ക്പോലും വധശിക്ഷ നല്കുന്നതിനെ ഞാന്അനുകൂലിക്കില്ല.

രാജ്യത്തെ മറ്റു ജയിലുകളിലേക്ക് താങ്കളുടെ സേവനങ്ങള് ലഭ്യമാക്കാന് പദ്ധതിയുണ്ടോ?

മഹാരാഷ്ട്രയിലെ എല്ലാ ജയിലുകളിലും പോലും ഞാന് എന്റെ സേവനം ലഭ്യമാക്കിയിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളില് എന്റെ പ്രവര്ത്തനങ്ങള് നടപ്പിലാക്കാന് ആവശ്യപ്പെട്ടു കൊണ്ട് നിരവധിയാളുകള്എന്നെ വിളിക്കാറുണ്ട്. ചിലപ്പോഴൊക്ക് ഞാന് അതിനായി പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാറുമുണ്ട്. എന്നാലും മഹാരാഷ്ട്രയിലെ ജയിലുകളില് എന്റെ സേവനങ്ങള് ലഭ്യമാക്കാനാണ് എന്റെ ആഗ്രഹം.

താങ്കളുടെ സേവനപ്രവര്ത്തനങ്ങളില്‍ മറക്കാനാവാത്ത എന്തെങ്കിലും അനുഭവം

മോഷണകുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട ഒരു നിരപരാധിയെ ഞാന്‍ രക്ഷപ്പെടുത്തി. ഒരു ഗോഡൗണിലെ വാച്ച്മാനായിരുന്നു അയാള്. എനിക്ക്ഫീസ നല്കാന്അയാള്ക്കാവില്ല എന്നറിയാവുന്നത്കൊണ്ട് ജയില്വിമുക്തനാക്കിയ ശേഷം ഞാന്അയളെ ഒരിക്കലും സമീപിച്ചിരുന്നില്ല. എന്നാല്‍ നാട്ടിലേയ്ക്ക് അയാള്അവിടെ നിന്ന്എനിക്ക് 250 രൂപ മണിഓര്ഡറായി അയച്ചു തന്നു. അതിനൊപ്പം ഉണ്ടായിരുന്ന കുറിപ്പില്ഇത്രയെ തനിക്ക്നല്കാന്കഴിവുളളുവെന്നും ഞാന്ചെയ്ത സഹായങ്ങള്ക്ക്ഉളളഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും എഴുതിയിരുന്നു. ഇതാണ്എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സന്ദര്ഭം.

അതുപോലെ മുംബൈ പോലീസ് തീവ്രവാദിയെന്ന് ആരോപിച്ച് ജയില്അടച്ച ഒരാളുണ്ടായിരുന്നു. നരേന്ദ്രമോഡിയെ കൊല്ലപ്പെടുത്താന്ശ്രമിച്ചുവെന്നതാണ് അയാള്ക്കെതിരെ ആരോപിക്കപ്പെട്ട് കുറ്റം. അയാളുടെ ഭാര്യയെയും മക്കളെയും മാധ്യമപ്രവര്ത്തകര്നോക്കി നില്ക്കെയാണ് പോലീസ് വീട്ടില് നിന്ന് പുറത്തേക്ക് വലിച്ചഴ്ച്ചത്. ഞാന്അയാളൊടു സംസാരിച്ചു. അതില്നിന്ന് അയാള്നിരപരാധിയാണെന്ന് എനിക്ക് മനസ്സിലായി. കുറേയേറെ പരിശ്രമങ്ങള്ക്കു ശേഷമാണ് അയാളെ മോചിപ്പിക്കാന് കഴിഞ്ഞത്. ഇതും എന്റെ ജീവിതത്തിലേ മറക്കാനാവാത്ത നിമിഷമാണ്.

താങ്കളുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായ നിമിഷം എന്താണ്?

നീതി ലഭിച്ചുവെന്നറിയുന്ന നിമിഷം ജനങ്ങള്ക്കുണ്ടാവുന്ന സന്തോഷം കാണുമ്പോഴാണ്ഞാന്ഏറ്റവുമധികം സന്തുഷ്ടണാവുന്നത്.

ഗാന്ധിയന്തത്ത്വങ്ങള്പ്രവൃത്തിയുടെ ഭാഗമാക്കാന്താങ്കളില്സ്വാധീനം ചെലുത്തിയതാരാണ് ?

എന്റെ മുത്തശ്ശന്റെ കാലം തൊട്ടെ കുടുംബത്തില്സാമൂഹിക പ്രവര്ത്തനം നിലനിന്നിരുന്നു. അദ്ദേഹമൊരു സ്വാതന്ത്രസമര സേനാനിയായിരുന്നു. ഗാന്ധിജിയുടെ വാര്ധാ സേവാഗ്രാമിന് തൊട്ടടുത്തുളള യമതലിലായിരുന്നു അദ്ദേഹം ആ സമയം താമസിച്ചിരുന്നത്. ഗാന്ധിയന്ആദര്ശങ്ങള് അദ്ദേഹത്തില് സ്വാധീനം ചെലുത്തിയിരുന്നു. പദയാത്രകളില്അദ്ദേഹം മഹാത്മായെ അനുഗമിച്ചിരുന്നു. വിനോഭാ ഭാവെയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ബുധാന്പ്രസ്ഥാനത്തിനായി 100 ഏക്കര്ഭൂമിയദ്ദേഹം സംഭാവന ചെയ്യുകയുണ്ടായി.

ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് എന്റെ അച്ഛനും സാമൂഹികസേവന പ്രവര്ത്തനങ്ങളില്ഏര്പ്പെടുകയുണ്ടായി. അടിയന്തരാവസ്ഥയ്ക്കെതിരെ അദ്ദേഹം പൊരുതുകയുണ്ടായി. അദ്ദേഹമിപ്പോള്സാമൂഹിക സേവനത്തിന്റെ വിവിധ മേഖലകളില്ഏര്പ്പെട്ടിരിക്കുകയാണ്. എന്നെ സാമൂഹിക സേവനത്തിലേയ്ക്ക് ആകര്ഷിച്ച മറ്റൊരു വ്യക്തി മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ചന്ദ്രശേഖര്ധര്മ്മാധികാരിയാണ്. പ്രശസ്തനായ ദാദാ ധര്മ്മാധികാരിയുടെ പുത്രനാണ് അദ്ദേഹം. നീതിന്യായ രംഗത്തെ അദ്ദേഹത്തിന്റെ പ്രവൃത്തികള്എന്നെ സ്വാധീനിച്ചിട്ടുണ്ട്.

താങ്കളുടെ വിദ്യാഭ്യാസത്തെ കുറിച്ച്?

എന്റെ ജന്മനാടായ മെതികേഡിയിലാണ്ഞാന്സ്കൂള്വിദ്യാഭ്യാസം പൂര്ത്തിയാക്കിയത്. പിന്നീട്അമരാവതി സര്‍വ്വകലാശാലയില്‍ നിന്നും രാഷ്ട്ര മീമാംസയില് ബിരുദമെടുത്തു. തുടര്ന്ന പത്രപ്രവര്ത്തനത്തില് ബിരുദമെടുക്കാന് പൂനെയിലെത്തി. പക്ഷേ അതില് ഉന്നതപഠനം സാധിച്ചില്ല. അസമയത്താണ് കോന്പിനേഷന് സ്റ്റഡീസിനെകുറിച്ച് എവിടെയോ വായിച്ചത്. അതില് മനുഷ്യാവകാശ പ്രവര്ത്തനങ്ങള്ക്ക് നിയമവും പത്രപ്രവര്ത്തനവും നല്ല സംയോജികയാണെന്ന് പരാമര്ശിച്ചിരുന്നു. അങ്ങനെ ഞാന് ഐഎല്എസ്(പൂനെ)യില് എല്എല്ബിയ്ക്ക ചേര്ന്നു

ജീവനു ഭീഷണി നേരിടേണ്ടി വന്ന സന്ദര്ഭങ്ങള്ഉണ്ടായിട്ടുണ്ടോ?

ഉവ്വ് ഞാന്മുന്പ് പറഞ്ഞ് തീവ്രവാദിയെ സഹായിച്ച സംഭവമാണ് എനിക്ക് നേരിടേണ്ടി വന്ന ഭീഷണികളില്ആദ്യത്തേത്. ചില രാഷ്ട്രിയ പ്രവര്ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സംഭവത്തില്എനിക്കെതിരെ തിരഞ്ഞു. ഏറ്റവും ഒടുവില്‍ നേരിടേണ്ടി വന്ന ഭീഷണി കഴിഞ്ഞ ആറു മാസമായി നിലനില്ക്കുന്ന ഒന്നാണ്. ചെയ്യാത്ത കുറ്റത്തിന് 11 വര്ഷമായി തടവില്കഴിയുന്ന അറുമുഖം കൗണ്ടറെ ജയില്വിമോചിതമാക്കിയതിന്റെ പേരിലാണ് ഭീഷണി. കൗണ്ടര്ഒരു സാധാതൊഴിലാളിയാണ്. മാതൃഭാഷ മാത്രമേ അയാള്ക്ക് സംസാരിക്കാനറിയൂ. കൊല, ബലാല്സംഗം എന്നീ കുറ്റങ്ങള്ആരോപിച്ചാണ് പോലീസ് അയാളെ തടവിലാക്കിയത്. ഇപ്പോള്ഈ സാധു മനുഷ്യന്റെ കേസ് ഞാന്ഏറ്റെടുത്തിരിക്കുകയാണ്. 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാളുടെ കേസ്സില്ഞാന്കോടതിയെ സമീപിച്ചത്. ഇയാളുടെ പേരില്ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം ചെയ്തത് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ്. അസി. കമ്മീഷണര്നന്ദകുമാര്ചൗഗ്ലെയാണ് ഇതിനു പിറകില്. അയാളാണ് കഴിഞ്ഞ ആറു മാസമായി എന്റെ ജീവനു ഭീഷണിയുയര്ത്തുന്നത്.

അഞ്ചു വര്ഷങ്ങള്ക്കു ശേഷം അസിം സരോദ് എന്തു സ്ഥാനത്തായിരിക്കുമെന്ന് പറയാമോ?

ഒരു നിയമ മന്ത്രിയാവണമെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. എന്നാല് കൂടുതല് ഫലവത്തായ രീതിയില് സാമൂഹിക നിതി നടപ്പാക്കാന് കഴിയും. മികച്ച നീതിക്കായി നീതിന്യായ വകുപ്പില് മാറ്റങ്ങള് വരുത്താന് ഞാന് ആഗ്രഹിക്കുന്നു. എനിക്ക് പിന്തുണയേക്കാന് ഒരു വലിയ സംഘമുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്.

താങ്കളുടെ ഉദ്യമത്തില്പങ്കുചേരാന്ആഗ്രഹിക്കുന്നവരുണ്ടാവുമല്ലോ. അവരില്നിന്ന താങ്കള്പ്രതീക്ഷിക്കുന്ന പ്രാഥമിക ഗുണങ്ങള്എന്തെല്ലാമാണ്?

തുറന്ന മനസ്ഥിതിയാണ്ആദ്യത്തെ ഗുണം. ശരിയായ ദിശയില്കാര്യങ്ങള്നോക്കികാണാന്കഴിവുളളയാളാവണം. അതേസമയം തീവ്ര മതവിശ്വാസം അരുത്. അതായത്മതത്തിന്റെ പേരില്ആരെയും തരംതിരിക്കരുത്.

നീതി തേടുന്നവര്ക്ക്താങ്കളെ എങ്ങനെ സമീപിക്കാം?

ഫോണ്‍ വഴിയോ, ഇമെയില്വഴിയോ എന്നെ ബന്ധപ്പെടാം. എന്റൈ മൊബൈല്നമ്പര് 0-98508-21117.

ഇമെയില്ഐഡി-asimsarode@rediffmail.com

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more