• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകും; കേരളം ഇടതുമുന്നണി തൂത്തുവാരും; വി കെ പ്രശാന്ത് 'വൺ ഇന്ത്യ'യോട്

  • By അഭിജിത്ത് ജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. 2018 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കയ്യിൽ നിന്ന് എൽഡിഎഫ് മണ്ഡലം അത്ഭുതകരമായി പിടിച്ചെടുക്കുകയായിരുന്നു.14,465 വോട്ടുകൾക്കാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ കെ മോഹൻകുമാറിനെ ഇടതുമുന്നണിയുടെ വികെ പ്രശാന്ത് പരാജയപെടുത്തിയത്. ബിജെപിയാകട്ടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 27, 453 വോട്ടുകളാണ് മണ്ഡലത്തിൽ ബിജെപിക്ക് ലഭിച്ചത്.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെയും കടന്നുപോയ തദ്ദേശ തിരഞ്ഞെടുപ്പിലെയും വിജയം അതേപടി ആവർത്തിക്കുമെന്നാണ് പ്രശാന്ത് അവകാശപ്പെടുന്നത്. പ്രശാന്തിനെ വെല്ലാൻ കരുത്തുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് പരിഗണിക്കുമ്പോൾ വിജയം ആർക്കൊപ്പം? ബിജെപിക്കും ജയസാധ്യതയുള്ള വട്ടിയൂർക്കാവിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. വട്ടിയൂർക്കാവിലെ നിയമസഭാംഗം വികെ പ്രശാന്ത് "വൺ ഇന്ത്യ മലയാള"ത്തോട് മനസ്സ് തുറക്കുന്നു. വികെ പ്രശാന്തുമായി അഭിജിത്ത് ജയൻ നടത്തിയ അഭിമുഖം വായിക്കാം...

വട്ടിയൂർക്കാവിൽ ലഭിച്ചത് 17 മാസങ്ങൾ!

വട്ടിയൂർക്കാവിൽ ലഭിച്ചത് 17 മാസങ്ങൾ!

വട്ടിയൂർകാവിൽ വീണ്ടും അവസരം ലഭിച്ചാൽ തുടങ്ങിവച്ച പല പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ നടത്തും. എംഎൽഎ ആയി പ്രവർത്തിക്കാൻ ലഭിച്ചത് 17 മാസങ്ങൾ മാത്രം.അതിൽ ആറ് മാസത്തോളം കോവിഡ് കാരണം നഷ്ടമായി. 1,080 കോടിയുടെ വികസനം ചുരുങ്ങിയ കാലയളവ് കൊണ്ട് മണ്ഡലത്തിൽ പൂർത്തിയാക്കി. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം,പേരൂർക്കട മേൽപ്പാലം,ജനറൽ ആശുപത്രി വികസനം, പട്ടം ഫ്‌ളൈ ഓവർ, കുലശേഖരം പാലത്തിന്റെ പൂർത്തീകരണം ഉൾപ്പടെയുള്ള നിരവധി പദ്ധതികൾ പൂർത്തിയാക്കാൻ സാധിച്ചു.

സ്ഥാനാനാർഥിനിർണയം ഉടൻ

സ്ഥാനാനാർഥിനിർണയം ഉടൻ

എൽഡിഎഫ് യോഗം ചേർന്ന ശേഷം സ്ഥാനാനാർഥിനിർണയത്തിലേക്കും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്കും കടക്കും. അതിനുള്ള തിയതി തീരുമാനിച്ചിട്ടുണ്ട്. ഉഭയകക്ഷി ചർച്ചകളും ഇടതുമുന്നണി സംസ്ഥാന കമ്മിറ്റിയും ചേർന്ന് മറ്റ് നടപടികളിലേക്ക് കടക്കും. പ്രഖ്യാപനം വരും വരെ കാത്തിരിക്കാം.

മേയർ ബ്രോയിൽ നിന്നും എംഎൽഎ ബ്രോയിലേക്ക്!

മേയർ ബ്രോയിൽ നിന്നും എംഎൽഎ ബ്രോയിലേക്ക്!

മേയർ പദവിയിലിരുന്ന് നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കാൻ ഒരുപാട് സഹായിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വട്ടിയൂർക്കാവിലെ പ്രധാന വിഷയം തകർന്ന് കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡുകളായിരുന്നു. പൊട്ടിപൊളിഞ്ഞ റോഡുകളുടെ പണികൾ യഥാസമയം പൂർത്തീകരിക്കാൻ വേണ്ട നിർദേശം നൽകി. ഇതിനോടകം മണ്ഡലത്തിൽ നടപ്പിലാക്കിയത് 106 റോഡുകളുടെ നിർമാണപ്രവർത്തനങ്ങളാണ്. 60 റോഡുകളുടെ പണികൾ പൂർത്തീകരിക്കാൻ വേണ്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. വട്ടിയൂർക്കാവിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അവലംബിക്കാൻ തനിക്ക് കഴിഞ്ഞു.

യുഡിഎഫ് തിരിച്ച് പിടിക്കുമോ?

യുഡിഎഫ് തിരിച്ച് പിടിക്കുമോ?

വട്ടിയൂർക്കാവിൽ ആര് മത്സരിച്ചാലും എൽഡിഎഫ് സ്ഥാനാർത്ഥിയെ വിജയിക്കുകയുള്ളു. വട്ടിയൂർക്കാവിലെ വികസന പിന്നോക്ക അവസ്ഥക്ക് കാരണം കോൺഗ്രസാണ്. എൽഡിഎഫ് കിഫ്ബിയിലൂടെ വികസനപ്രവർത്തനങ്ങൾ അധികവും നടത്തിയത്. സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ തുരങ്കം വെക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലത്തിലടക്കം കിഫ്ബിയിലൂടെയാണ് പല സ്വപ്ന പദ്ധതികളും പൂർത്തിയാക്കിയത്. അത് ആരും മറക്കരുത്. ഇതൊക്കെ ജനങ്ങൾ നന്നായി വിലയിരുത്തുന്നുണ്ട്.

ഭരണത്തുടർച്ചയുണ്ടാകുമോ ?

ഭരണത്തുടർച്ചയുണ്ടാകുമോ ?

നൂറ് ശതമാനവും ഭരണത്തുടർച്ചയുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ. പിണറായി സർക്കാർ നടത്തിയ ജനക്ഷേമപ്രവർത്തനങ്ങൾക്കാണ് ഇക്കുറി കേരളത്തിലെ ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത്. പാവപ്പെട്ട നിരവധി കുടുംബങ്ങൾക്ക് കോവിഡ് കാലത്ത് താങ്ങാകാൻ സർക്കാരിന് കഴിഞ്ഞു. കേരളത്തിൽ ഒരു വീട്ടിൽ പോലും പട്ടിണിയില്ലെന്ന് പിണറായി സർക്കാർ ഉറപ്പുവരുത്തി. ക്ഷേമപെൻഷനുകൾ കൂട്ടി. സമൂഹ അടുക്കളകൾ വഴി പതിനായിരക്കണക്കിന് വരുന്നവർക്ക് ഭക്ഷണമെത്തിച്ചു. അങ്ങനെ പൂർണമായും ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് തിരഞ്ഞെടുപ്പിനുള്ള മുതൽകൂട്ട് . കേരളത്തിൽ ഇടതുമുന്നണി തൂത്തുവാരും.തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വിജയം അതേപടി ആവർത്തിക്കും. വീണ്ടും പിണറായി സർക്കാരിന് ജനങ്ങൾ തുടർഭരണം നൽകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്.

പിഎസ് സി സമരം രാഷ്ട്രീയമോ ?

പിഎസ് സി സമരം രാഷ്ട്രീയമോ ?

ഓരോ സർക്കാർ വകുപ്പുകളിൽ നടന്നിട്ടുള്ള നിയമനങ്ങൾ പരിശോധിച്ചാൽ തന്നെ കാര്യങ്ങൾ വ്യക്തമാകും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ സമയത്ത് നടത്തിയിട്ടുള്ളതിനേക്കാൾ കൂടുതൽ നിയമനങ്ങളാണ് ഈ സർക്കാർ നടത്തിയിട്ടുള്ളത്. പി എസ് സി വിഷയം ഉയർത്തിവിടുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകും.ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാണ്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊടുക്കാൻ സർക്കാർ തീരുമാനിച്ചു. ഒരു റാങ്ക് ലിസ്റ്റിലെ മുഴുവൻ പേർക്കും നിയമനം നൽകുകയെന്നത് ആരെ കൊണ്ടും നടക്കില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പിഴവുകൾ വന്നിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച ശേഷം നടപടിയെടുക്കും.

ആഴക്കടൽ മത്സ്യബന്ധനം

ആഴക്കടൽ മത്സ്യബന്ധനം

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാർ നയം വ്യക്തമാക്കിയിട്ടുണ്ട്. ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത് വകുപ്പ് സെക്രട്ടറിയോ മന്ത്രിയോ അറിയാതെയാണ്. ഗൂഡാലോചന നടത്തിയവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. എൽഡിഎഫിന്റെ നയത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് പിണറായി സർക്കാർ. മുഖ്യമന്ത്രി തന്നെ അക്കാര്യത്തിൽ കാര്യങ്ങൾ കൂടുതൽ വിശദീകരിച്ചിട്ടുള്ളതാണ്.

ബിജെപിയുടെ വളർച്ച വെല്ലുവിളിയാകുമോ ?

ബിജെപിയുടെ വളർച്ച വെല്ലുവിളിയാകുമോ ?

കോൺഗ്രസിന് നിൽക്കക്കള്ളിയിലത്തായിമാറിയിരിക്കുന്നു. കോൺഗ്രസിനെ വിലയ്ക്ക് വാങ്ങാൻ ബിജെപി തയാറായി നിൽക്കുന്നു. രാജ്യമൊട്ടാകെയുള്ള സംഭവങ്ങളിൽ നിന്ന് ഇത് വ്യകതമാണ്. ബിജെപിയുടെ വളർച്ചയെ തടഞ്ഞു നിർത്തുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷം കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നില്ല. ബിജെപിയെ വളർത്താൻ ആവശ്യമായിട്ടുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള നയസമീപനമെടുക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ല.

പ്രതിപക്ഷത്തോട് വിമുഖതയില്ല!

പ്രതിപക്ഷത്തോട് വിമുഖതയില്ല!

പ്രതിപക്ഷം ഉയർത്തുന്ന കാര്യങ്ങളിൽ തെറ്റുണ്ടെങ്കിൽ അത് അംഗീകരിക്കാൻ മുഖ്യമന്ത്രിയോ എൽഡിഎഫ് സർക്കാരോ വിമുഖത കാണിക്കുന്നില്ല. മാധ്യമങ്ങൾ ബോധപൂർവം ഉയർത്തിവിടുന്ന വിവാദങ്ങൾ പോലും ജനം തള്ളിക്കളഞ്ഞു. "സ്വർണക്കടത്ത് വിവാദം കത്തി നിന്ന സമയത്തല്ലെ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.അത് വെറും പുകമാത്രമായി പോയില്ലേ."

ആര്യ രാജേന്ദ്രനെ കുറിച്ച് ?

ആര്യ രാജേന്ദ്രനെ കുറിച്ച് ?

പാർട്ടിയുടെ തീരുമാനം മികച്ചതാണ്. പല പ്രധാനപ്പെട്ട തീരുമാനങ്ങളുമെടുക്കാൻ ആര്യയ്ക്ക് കഴിഞ്ഞു. മുൻ മേയർ എന്ന നിലയിൽ തങ്ങൾ തുടങ്ങിവെച്ചിട്ടുള്ള സ്മാർട്ട് സിറ്റി അടക്കമുള്ള പല പദ്ധതികളും പൂർത്തിയാക്കാനുള്ള ശ്രമമാണ് ആര്യയുടെ ടീം നടത്തുന്നത്. നിലവിലെ പ്രവർത്തങ്ങളിൽ തൃപ്തിയുണ്ട്. നഗരസഭയുടെ പ്രവർത്തനങ്ങൾ ലോക മാതൃകയായി വരെ അംഗീകരിക്കപ്പെട്ടതാണ്. മാലിന്യനിർമ്മാർജ്ജനത്തിലടക്കം തിരുവനന്തപുരം നഗരസഭാ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ മികച്ചതാണ്. ബിജെപിയുടേത് വെറും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ മാത്രം. അതിന് അൽപ്പായുസ്സ് മാത്രമാണുള്ളത്.

പ്രതിപക്ഷനേതാവിന് മറുപടി

പ്രതിപക്ഷനേതാവിന് മറുപടി

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ലഭിച്ച വോട്ടുകളിൽ നല്ല വർധനയാണ് ഉണ്ടായിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശരിയല്ല.തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭയിലും പ്രതിഫലിക്കും. അതിനുശേഷം പ്രതിപക്ഷനേതാവ് ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നതാകും ഉചിതം - വി കെ പ്രശാന്ത് പറഞ്ഞു.

രാഹുൽ കടലിൽ ചാടിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, എൽഡിഎഫിന് 100ലേറെ സീറ്റെന്ന് പന്ന്യൻ രവീന്ദ്രൻ

കല്യാശ്ശേരിയോ തളിപ്പറമ്പോ; കെകെ ശൈലജയ്ക്കായി ആവശ്യം ശക്തമാക്കി പ്രാദേശിക ഘടകങ്ങള്‍

ദൃശ്യത്തിലെ കൊച്ചുകുട്ടിയല്ല എസ്തര്‍ അനില്‍- പുതിയ ചിത്രങ്ങള്‍

English summary
LDF will get sweeping victory in Kerala- VK Prasanth MLA exclusive interview with Oneindia Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X