• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമലയിൽ വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ശോഭ: പ്രതികരണം വൺ ഇന്ത്യയോട്

  • By അഭിജിത്ത് ജയൻ

ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർക്ക് പിന്തുണയുമായി കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ ശോഭാ സുരേന്ദ്രൻ. യുവതി പ്രവേശന വിഷയത്തിൽ വിശ്വാസികൾക്ക് അനുകൂലമായ നട്ടെല്ലുള്ള നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചത്.തിരഞ്ഞെടുപ്പ് ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ഒരു രാഷ്ട്രീയ നിലപാട് അറിയിച്ചിട്ടുണ്ടെങ്കിൽ അതിൽ സിപിഎമ്മുകാർ ക്ഷുഭിതരാകേണ്ട കാര്യമില്ല.വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും ശോഭ സുരേന്ദ്രൻ വിമർശിച്ചു.മുതിർന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ ഏതു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്ന് തനിക്കറിയില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.ശോഭ സുരേന്ദ്രനുമായി 'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയോട്?

എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയോട്?

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി സംഘട്ടനങ്ങളാണ് കഴിഞ്ഞ കാലമത്രയും അരങ്ങേറിയത്. എൻഎസ്എസ് ഒരു കൊടിയുടെയും നിറത്തിനൊപ്പം നിന്നിട്ടില്ല. ആ സംഘടനകയ്ക്ക് ഒരു രാഷ്ട്രീയപാർട്ടിയുടെയും കൊടി പിടിക്കേണ്ട സ്ഥിതി നിലവിൽ ഇതുവരെയും ഉണ്ടായിട്ടില്ല. ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ കടകംപള്ളിയുടെ നേതൃത്വത്തിൽ ക്രൂരമായ നിലപാടാണ് സ്വീകരിച്ചത്. അയ്യപ്പൻ്റെ ആചാര സംരക്ഷണം നടത്തുമെന്ന് പറഞ്ഞ് നട്ടെല്ലോടെ നിന്ന സംഘടനയാണ് എൻഎസ്എസ്. തിരഞ്ഞെടുപ്പ് ദിവസം ജി സുകുമാരൻ നായർ ഒരു നിലപാട് അറിയിച്ചിട്ടുണ്ടെങ്കിൽ, അതിൽ ആരും തന്നെ ക്ഷുഭിതരാകേണ്ട സാഹചര്യമില്ല.

കഴക്കൂട്ടത്തെ സ്ഥാനാർഥിത്വം

കഴക്കൂട്ടത്തെ സ്ഥാനാർഥിത്വം

സുരേന്ദ്രൻ പറഞ്ഞത് ശോഭാസുരേന്ദ്രൻ മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. പക്ഷെ, ശോഭാസുരേന്ദ്രൻ മത്സരിക്കണമെന്നുള്ളത് പാർട്ടിയുടെ തീരുമാനമാണ്. കേരളത്തിൻ്റെ തീരുമാനമാണ് താൻ മത്സരിക്കണമെന്നുള്ളത്.അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികം.അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം ചർച്ച ചെയ്തശേഷം ഏകീകൃതമായ അഭിപ്രായരൂപീകരണം നടത്തും. സംഘടനയ്ക്ക് ഹിതകരമായിട്ട് മാത്രമായിരിക്കും പാർട്ടി അഭിപ്രായരൂപീകരണം നടത്തുക. സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ടാകും. കേന്ദ്രമാണ് അന്തിമ തീരുമാനം അറിയിച്ചത്.

വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനമോ

വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനമോ

ശബരിമല വിഷയത്തിൽ കോടതി വിധി അയ്യപ്പ വിശ്വാസികൾക്ക് അനുകൂലമായി വന്നാൽ സത്യവാങ്മൂലം മാറ്റി കൊടുക്കണം. സത്യവാങ്ങ്മൂലം മാറ്റികൊടുക്കില്ല എന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.അയ്യപ്പൻ്റെ കാൽക്കൽ മൂക്ക് കൊണ്ട് ഷാ വരപ്പിച്ചില്ലേ. വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനം പിണറായി സർക്കാരിന് തുടർ ഭരണമുണ്ടായാൽ സംഭവിക്കും. വികസനമില്ലായ്മ നാട്ടിൽ ഉണ്ടാവും.ദേവഗണങ്ങൾ സർക്കാരിനൊപ്പമുണ്ടെന്ന് അസുരന്മാർക്ക് പറയേണ്ടി വന്നില്ലേ. മുഖ്യമന്ത്രിയും കടകംപള്ളിയെയും അയ്യപ്പൻ മൂക്കുകൊണ്ട് ക്ഷാ വരപ്പിച്ചു.രാഷ്ട്രീയ പ്രതിയോഗികളായ വലിയ നേതാക്കളുമായി ഏറ്റുമുട്ടിയിട്ടുണ്ട്. ഇതുപോലെ പച്ചനുണ വിളിച്ച് പറയുന്ന കടകംപള്ളിയെ പോലുള്ള ഒരു നേതാവിനെ തെരഞ്ഞെടുപ്പ് അനുഭവത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.

രാജഗോപാലിൻ്റെ പ്രതികരണം

രാജഗോപാലിൻ്റെ പ്രതികരണം

ഏതു സാഹചര്യത്തിലാണ് ഒ രാജഗോപാൽ അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് തനിക്കറിയില്ല. ഒ രാജഗോപാൽജിക്ക് ഒരിക്കലും ഒരു മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നയാളല്ല. ബിജെപിക്ക് തണലൊരുക്കാൻ പ്രവർത്തിച്ചയാളാണ് രാജേട്ടൻ.

ബിജെപി സിപിഎം അന്തർധാരയോ?

ബിജെപി സിപിഎം അന്തർധാരയോ?

സിപിഎം അവരുടെ നയങ്ങളിൽ വ്യത്യാസം വരുത്തുന്ന ഘട്ടത്തിൽ മാത്രമേ കേരള രാഷ്ട്രീയം അത്തരത്തിലൊരു ചർച്ചയിലേക്ക് പോലും കടക്കുകയുള്ളൂ. സി പി എം ബിജെപി കുടുംബങ്ങളിൽ അമ്മമാരെ അനാഥത്വത്തിലേക്ക് കൊണ്ടുവന്നു. കണ്ണൂരിൽ ജനങ്ങൾക്ക് ജീവിക്കാനാകാത്ത സാഹചര്യമൊരുക്കിയത് ഇടതുപക്ഷക്കാരാണ്. സിപിഎമ്മുമായി അന്തർധാരയുണ്ട് എന്ന് പറയുന്നത് യുഡിഎഫ് ആക്ഷേപം മാത്രമാണ്. യുഡിഎഫും എൽഡിഎഫും താനുൾപ്പെടെയുള്ള ഏഴ് പ്രതിനിധികളെ പുറത്തു നിർത്താനാണ് ശ്രമിച്ചത്.

എത്ര സീറ്റുകളിൽ

എത്ര സീറ്റുകളിൽ

സീറ്റുകൾ സംബന്ധിച്ച കണക്ക് ഇപ്പോൾ പറയുന്നില്ല. കേരള നിയമസഭയിൽ വലിയൊരു ചാലകശക്തിയായി ബിജെപി ഉണ്ടാവും. വികസനത്തിനും ജനനന്മയ്ക്കും വേണ്ടിയാകും ബിജെപിയുടെ പ്രവർത്തനം.പാവപ്പെട്ടവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ബിജെപി രംഗത്തുണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷവും വലിയതോതിൽ കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് വരും. അവരുടെ വരവ് നിലയ്ക്കാൻ പോകുന്നില്ല - ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ഹോട്ടായി ഹിന ഖാൻ, ചിത്രങ്ങൾ കാണാം

ശോഭ  കാരന്ദ് ലാജെ
Know all about
ശോഭ കാരന്ദ് ലാജെ

English summary
NDA candidate from Kazhakoottam and BJP National Executive Committee member, supported Sukumaran Nair in the subject of his political statement on sabarimala in election day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X