കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസഗോണ്‍ ഡോക്‌ ഷിപ്‌ ബില്‍ഡേഴ്‌സില്‍ 410 ട്രേഡ്‌ അപ്രന്റീസ്‌ ഒഴിവ്‌

Google Oneindia Malayalam News

മുംബൈ: പൊതുമേഖല സ്ഥാപനമായ മസഗോണ്‍ ഡോക്‌ ഷിപ്‌ ബില്‍ഡേഴ്‌സ്‌ ലിമിറ്റഡില്‍ ട്രേഡ്‌ അപ്രന്റീസിന്റെ 410 ഒഴിവ്‌. ജനുവരി 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

job

യോഗ്യത ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ചുവടെ
ഗ്രൂപ്പ്‌ എ ( പത്താം ക്ലാസ്‌ പാസായവര്‍)
ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, സ്‌ട്രക്‌ച്ചര്‍ ഫിറ്റര്‍, പൈപ്പ്‌ ഫിറ്റര്‍: ജനറല്‍ സയന്‍സ്‌, മാത്തമാറ്റിക്‌സ്‌ പഠിച്ചത്‌ കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ ആദ്യ ചാന്‍സില്‍ പത്താം ക്ലാസില്‍ വിജയം. ഉയര്‍ന്ന്‌ യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. പത്താം ക്ലാസ്‌ പരീക്ഷയിലെ മാര്‍ക്ക്‌ അടിസ്ഥാനത്തിലാകും യോഗ്യത നിര്‍ണയിക്കുക.
പ്രായം: 15-19 വയസ്‌.
സ്റ്റൈപ്പന്റ്‌: ആദ്യവര്‍ഷം-6000 രൂപ, രണ്ടാം വര്‍ഷം-6600 രൂപ.
പരിശീലന കാലാവധി: രണ്ട്‌ വര്‍ഷം
ഗ്രൂപ്പ്‌ ബി (ഐടിഐ പാസായവര്‍):
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്‌റ്റം മെയിന്റനന്‍സ്‌(ഐസിടിഎസ്‌എം), ഇലക്ട്രോണിക്‌സ്‌ മെക്കനിക്‌്‌, കാര്‍പ്പന്റര്‍, സ്‌ട്രക്‌ചറല്‍ ഫിറ്റര്‍(Ex. ഐസിടിഐ ഫിറ്റര്‍) കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ ആദ്യ ചാന്‍സില്‍ ഐടിഐ ജയം. അവസാന വര്‍ഷ പരീക്ഷ എവുതുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രായം: 16-21 വയസ്‌
സ്റ്റൈപ്പന്‍ഡ്‌: 8050 രൂപ. കാര്‍പന്റര്‍ തസ്‌തികയില്‍ 7700 രൂപ
പരിശീലന കാലാവധി: ഒരു വര്‍ഷം
ഗ്രൂപ്പ്‌ സി ( എട്ടാം ക്ലാസ്‌ പാസായവര്‍)
റിഗര്‍, വെല്‍ഡര്‍ ( ഗ്യാസ്‌ ആന്‍ഡ്‌ ഇലകിട്രിക്‌): സയന്‍സ്‌ മാത്തമാറ്റിക്‌സ്‌ പഠിച്ച്‌ കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ ആദ്യ ചാന്‍സില്‍ എട്ടാം ക്ലാസ്‌ ജയം (10,+2 സ്‌കീമില്‍) ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. എട്ടാം ക്ലാസ്‌ പരീക്ഷയിലെ മാര്‍ക്ക്‌ അടിസ്ഥാനമാക്കിയായിരിക്കും യോഗ്യത നിര്‍ണയിക്കുക.
പ്രായം: 14-18 വയസ്‌
സ്റ്റൈപ്പന്‍ഡ്‌: ആദ്യവര്‍ഷം-5000രൂപ, രണ്ടാം വര്‍ഷം- 5500 രൂപ.
പരിശാലന കാലാവധി: റിഗര്‍-രണ്ട്‌ വര്‍ഷം, വെല്‍ഡര്‍( ഗ്യാസ്‌ ആന്‍ഡ്‌ ഇലക്ട്രിക്‌:)- ഒരു വര്‍ഷം മൂന്ന്‌ മാസം.
എല്ലാ തസിതികകളിലും എസ്സി-എസ്‌ടിക്കാര്‍ക്ക്‌ പാസ്‌ മാര്‍ക്ക്‌ മതി.
ഐടിഐ പാസായവര്‍ ഗ്രൂപ്പ്‌ എ,സി തസ്‌തികയിലേക്ക്‌ അപേക്ഷിക്കണ്ടതില്ല. 2021 ജനുവരി ഒന്ന്‌ അടിസ്ഥാനമാക്കി പ്രാ.ം കണക്കാക്കും. അര്‍ഹരായവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ്‌ ലഭിക്കും.
തിരഞ്ഞെടുപ്പ്‌ : ഓണ്‍ലൈന്‍ അധിഷ്‌ഠിത കംപ്യൂട്ടര്‍ പരീക്ഷ, വൈദ്യ പരിശോധന, ഡോക്യുമെന്റ്‌ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ്‌ തിരഞ്ഞെടുപ്പ്‌. മുംബൈ, നാഗ്‌പൂര്‍, പൂണെ ഔറംഗാബാദ്‌ എന്നിവിടങ്ങളിലാണ്‌ പരീക്ഷ കേന്ദ്രമുള്ളത്‌.
അപേക്ഷാ ഫീസ്‌: 100 രൂപ. എസ്‌സി/ എസ്‌ടി/ ഭിന്നശേഷിക്കാര്‍ക്ക്‌ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: WWW.mazagondock.in എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ മനസിലാക്കിയതിന്‌ ശേഷം മാത്രം അപേക്ഷിക്കുക.

English summary
Mazagon Dock Ship builders limited have 147 apprentice vacancies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X