കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെ ലെവല്‍ 1 തസ്തികകളിലേക്ക് എ‍ൻജിനീയറിങ് ബിരുദധാരികളുടെ പ്രവാഹം: 48.48 ലക്ഷം അപേക്ഷകൾ!!

  • By Desk
Google Oneindia Malayalam News

ദില്ലി: റെയില്‍ ഗാങ്മാന്‍ വെല്‍ഡര്‍ ജോലികളിലേക്ക് എഞ്ചിനീയറിങ് ബിരുദധാരികളുടെയും ബിരുദാനന്തര ബിരുദമുള്ളവരുടെയും നീണ്ട നിര. റെയില്‍വേയില്‍ ഗാങ്മാന്‍, കാബിന്‍മാന്‍, ഹെല്‍പ്പേഴ്‌സ്,വെല്‍ഡര്‍മാര്‍, കീമാന്‍,ട്രാക്ക്മാന്‍ എന്നി തസ്തികയിലേക്കുള്ള ജോലിക്കായാണ് ഉന്നത വിദ്യാഭ്യാസമുള്ള ഉദ്യോഗാര്‍ത്ഥികളുടെ നീണ്ട നിരയെത്തിയത്. റെയില്‍വെയുടെ ലെവല്‍ 1 തസ്തികകളാണ് ഇവയെല്ലാം. 62,907 ഒഴിവുകളാണ് പത്താം ക്ലാസ് യോഗ്യതയും എന്‍സിവിടി ട്രെയിനിങ് അല്ലെങ്കില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെടുന്നതാണ് ഈ തസ്തികകളെല്ലാം.

<strong>ഗുരുഗ്രാമില്‍ മുസ്ലീം കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം: ആറ് പേർ അറസ്റ്റിൽ</strong>ഗുരുഗ്രാമില്‍ മുസ്ലീം കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം: ആറ് പേർ അറസ്റ്റിൽ

ഈ തസ്തികകളിലേക്ക് അപേക്ഷിച്ച 1.9 കോടി ഉദ്യോഗാര്‍ഥികള്‍ പത്താം ക്ലാസ് യോഗ്യതയുള്ളവരും 48.48 ലക്ഷം പേര്‍ ബിരുദ ബിരുദാന്തര യോഗ്യതയുളളവരുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ നിന്നും 75,500 ഉദ്യോഗാര്‍ത്ഥികളെ റെയില്‍വെ ഷോര്‍ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. റെയില്‍വെയുടെ വിജ്ഞാപനം പ്രകാരം 18000 രൂപയാണ് തുടക്ക ശമ്പളം.

train-21-1482320296

4.91 ലക്ഷം എഞ്ചിനീയറിങ് ബിരുദധാരികളും 41000 പേര്‍ പോസ്റ്റ് ഗ്രാജുവേറ്റ് എഞ്ചിനീയര്‍മാരുമാണ് ജോലിക്ക് അപേക്ഷിച്ചത്. മാനേജ്‌മെന്റ് വിഭാഗത്തില്‍ ബിരുദമുള്ള അപേക്ഷകര്‍ 86000 പേരാണ്. ലെവല്‍ വണ്‍ തസ്തികയിലേക്ക് 2 കോടി അപേക്ഷകളാണ് എത്തിയത്. ഇത് രാജ്യത്തെ തൊഴിലില്ലായ്മയുടെ യാഥാര്‍ത്യത്തെ വരച്ച് കാട്ടുന്നു. എന്നാല്‍ യുവാക്കള്‍ ഗവണ്‍മെന്റ് ജോലിയെ സ്ഥിരതയുള്ള വരുമാനം എന്ന ലക്ഷ്യത്തോടെ കാണുന്നതിനാലാണ് ഇത്രയധികം അപേക്ഷകള്‍ വരുന്നതെന്ന് പറയുന്നു. തൊഴില്‍ ചെയ്തുകൊണ്ടിരിക്കുന്നവരും ഇത്തരത്തില്‍ അപേക്ഷകള്‍ നല്‍കുന്നുണ്ടെന്നും പറയുന്നു.

English summary
Over 2 crore applicants for railway level one jobs, 48.48 lakh applicants having graduation and post graduation degree in engineering.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X