കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎസ്‌സി വിളിക്കുന്നു; ഉ​ദ്യോ​ഗാർത്ഥികൾക്ക് 14 തസ്തികകൾ; അവസാന തീയതി ഫെബ്രുവരി 10

യുപിഎസ്‌സി വിളിക്കുന്നു; ഉ​ദ്യോ​ഗാർത്ഥികൾക്ക് 14 തസ്തികകൾ; അവസാന തീയതി ഫെബ്രുവരി 10

  • By Desk
Google Oneindia Malayalam News

ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ, സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ/ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം) എന്നീ തസ്തികകളിലേക്കാണ് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചത്.

14 തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. ഫെബ്രുവരി 10 നാണ് അവസാന തീയതി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക സൈറ്റായ upsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഫെബ്രുവരി 10 വരെയാണ്.

1

സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: 8, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ: 1, സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ/ഓഫീസർ: 1, അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം): 4 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: 35 വയസ്, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ: 35 വയസ്, സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ/ഓഫീസർ: 30 വയസ്, അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം): 45-50 വയസ് എന്നിങ്ങനെയാണ് പ്രായപരിധി.

ഗർഭിണികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് എസ്ബിഐയുടെ ട്വീറ്റ്ഗർഭിണികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് എസ്ബിഐയുടെ ട്വീറ്റ്

2

അപേക്ഷകർ 25 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അല്ലെങ്കിൽ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസടക്കാവുന്നതാണ്. ഏതെങ്കിലും സമുദായത്തിലെ SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോ​ഗ്യത.

3

അതേസമയം, ക്ഷീരവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന കേരള സ്റ്റേറ്റ് മാനേജ്‌മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ജോലി. റിസർച്ച് അസോസിയേറ്റ്‌സ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. എല്ലാ തസ്തികകളിലും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

ഫോണിൽ നിരന്തരം വിളിച്ച് ചീത്ത വിളി, അത് ഷിയാസ് കരീം അല്ല, വിശദീകരിച്ച് ടിനി ടോംഫോണിൽ നിരന്തരം വിളിച്ച് ചീത്ത വിളി, അത് ഷിയാസ് കരീം അല്ല, വിശദീകരിച്ച് ടിനി ടോം

4

റിസർച്ച് അസോസിയേറ്റ്/സബ്ജക്ട് എക്‌സ്‌പെർട്ട് തസ്തികയിൽ ഡെയറി സയൻസ്/ടെക്‌നോളജി ബിരുദമാണ് യോഗ്യത. 36,000 രൂപയാണ് വേതനം. റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഗ്രാജുവേറ്റ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ ഡാറ്റാ സയൻസ്/സ്റ്റാറ്റിസ്റ്റിക്‌സ് ആണ് യോഗ്യത. 36,000 രൂപ വേതനം ലഭിക്കും. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർക്ക് ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി ആണ് യോഗ്യത. 36,000 രൂപയാണ് വേതനം. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് യോഗ്യത വേണം. 21,175 രൂപയാണ് വേതനം.

5

അപേക്ഷകർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അടങ്ങിയ ബയോഡേറ്റയും ഫെബ്രുവരി 14 ന് മുൻപ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം - 695 004 എന്ന വിലാസത്തിലോ [email protected] ലോ [email protected] ലോ ലഭ്യമാക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും.

6

എന്നാൽ, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഒരു അംഗത്തിന്റെ ഒഴിവിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും യോഗ്യതാ വിവരങ്ങളും www.gad.kerala.gov.in, www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in എന്നിവയിൽ ലഭിക്കും.

7

അപേക്ഷകൾ ഫെബ്രുവരി 18നകം പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട അധികാരി മുഖേനയായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ കവറിന് പുറത്ത് ആപ്‌ളിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് മെമ്പർ, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ എന്ന് എഴുതിയിരിക്കണം.

English summary
UPSC calls job seekers for 14 posts; ; The last date is February 10: more details are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X