കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊങ്കണിലൂടെയുള്ള തീവണ്ടികളുടെ സമയത്തില്‍ മാറ്റം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജൂലൈ ഒന്നു മുതല്‍ കൊങ്കണ്‍ റെയില്‍വേയിലൂടെ പോകുന്ന തീവണ്ടികളുടെ സമയത്തില്‍ മാറ്റം വരുത്തും. കേരളത്തിലൂടെ പോകുന്ന വണ്ടികളെ കൂടാതെ മറ്റു വണ്ടികളുടെ സമയത്തിലും മാറ്റമുണ്ട്.

വണ്ടികളും പുതിയ സമയവും:
നിസാമുദ്ദീന്‍-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (2618): പനവേലില്‍ നിന്ന് 11.40ന് പുറപ്പെടും. പിറ്റേ ദിവസം 1.45ന് എറണാകുളത്തെത്തും.
മംഗള എക്സ്പ്രസ്: എറണാകുളത്തു നിന്ന് 11.45ന് പുറപ്പെടും. പിറ്റേ ദിവസം 1.50ന് പനവേലിലെത്തും.
രാജധാനി എക്സ്പ്രസ് (2431): തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 7.15ന് പുറപ്പെടും. പിറ്റേ ദിവസം വൈകുന്നേരം 7.35ന് പനവേലിലെത്തും.
നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് (2432): 11 മണിക്ക് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടും. രാവിലെ 5.17ന് പനവേലിലെത്തും. പിറ്റേ ദിവസം രാവിലെ 6.10ന് തിരുവനന്തപുരത്തെത്തും.
നേത്രാവതി എക്സ്പ്രസ് (6346): രാത്രി 11 മണിക്ക് കുര്‍ളയില്‍ നിന്ന് പുറപ്പെടും. മൂന്നാം ദിവസം പുലര്‍ച്ചെ 4.30ന് എറണാകുളത്തെത്തും.

രാജ്കോട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള 6333-ാം നമ്പര്‍ വണ്ടി ഹാപ്പ വരെ നീട്ടി. ഇത് ഹാപ്പയില്‍ നിന്ന് രാവിലെ 5.15ന് പുറപ്പെടും. മൂന്നാം ദിവസം രാവിലെ അഞ്ച് മണിക്ക് തിരുവനന്തപുരത്തെത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X