കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പി.എ. മുഹമ്മദ് ഓംബുഡ്സ്മാന് സമിതിയുടെ ചെയര്‍മാനായി സ്ഥാനമേറ്റു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാനായി രൂപീകരിച്ച ഓംബുഡ്സ്മാന് സമിതിയുടെ ചെയര്‍മാനായി ജസ്റ്റിസ് പി.എ.മുഹമ്മദ് സ്ഥാനമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സുഖ്ദേവ്സിങ് കാങ് സത്യവാചകം ചൊല്ലികൊടുത്തു. ഓംബുഡ്സ്മാന് സമിതിയില്‍ ഏഴ് അംഗങ്ങളാണുള്ളത്. ഒമ്പതാം പദ്ധതിയുടെ ഭാഗമായി നടത്തുന്ന വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികള്‍ അന്വേഷിക്കാനാണ് ഓംബുഡ്മാന് സമിതിയെ നിയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ 40 ശതമാനം പങ്കും സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുകയാണ്.